HOME
DETAILS

ആയുര്‍വേദ എം.ഡി പ്രവേശന പരീക്ഷ

  
backup
September 01 2016 | 18:09 PM

%e0%b4%86%e0%b4%af%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%a6-%e0%b4%8e%e0%b4%82-%e0%b4%a1%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8-%e0%b4%aa

എം.ഡി ആയുര്‍വേദ കോഴ്‌സുകളിലേക്കുള്ള ഈ വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷ ഒക്ടോബര്‍ ഒന്നിനു നടക്കും. തിരുവനന്തപുരത്താണ് പരീക്ഷ. പരീക്ഷയ്ക്കായി സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷാ ഫീസ് 1,000 രൂപയാണ്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് 500 രൂപ മതി.

ജനറല്‍ വിഭാഗക്കാര്‍ ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് മുഖാന്തരം ഓണ്‍ലൈനായോ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നു പ്രവേശപരീക്ഷാ കമ്മിഷണറുടെ പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായോ അപേക്ഷാ ഫീസ് അടക്കാം. സര്‍വിസ് ക്വോട്ട സീറ്റുകളിലേക്ക് അപേക്ഷാഫീസ് 02100210199 എന്ന ഹെഡില്‍ ട്രഷറിയില്‍ (1,000 രൂപ) അടക്കണം.

പ്രവേശപരീക്ഷയ്ക്കുള്ള അഡ്മിറ്റ്കാര്‍ഡ് സെപ്റ്റംബര്‍ 22 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. രണ്ടു മണിക്കൂര്‍ വീതമുള്ള 150 ചോദ്യങ്ങളടങ്ങിയ രണ്ട് പേപ്പറുകളാണുണ്ടാകുക. പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലായിരിക്കും.

ഗവണ്‍മെന്റ്, എയ്ഡഡ് കോളജുകളില്‍ പി.ജി പ്രോഗ്രാമുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 25,000 രൂപവീതം മൂന്നു വര്‍ഷം സ്‌റ്റൈപന്‍ഡ് ലഭിക്കും.

വാര്‍ഷിക ഫീസ് 15,000 രൂപയാണ്. സ്വാശ്രയ കോളജുകളില്‍ 50 ശതമാനം സര്‍ക്കാര്‍ സീറ്റുകളില്‍ അഡ്മിഷന്‍ നേടുന്ന പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ ഫീസ് എസ്.സി, എസ്.ടി ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കും.

ജനറല്‍ ക്വോട്ട സീറ്റുകളില്‍ എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകള്‍ സഹിതം സെപ്റ്റംബര്‍ ഏഴിനു വൈകിട്ട് അഞ്ചിനു മുന്‍പു കിട്ടിന്നവിധം രജിസ്‌ട്രേഡ്, സ്പീഡ് തപാലില്‍ കമ്മിഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ്, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്‌സ്, ശാന്തിനഗര്‍, തിരുവനന്തപുരം695001 എന്ന വിലാസത്തില്‍ അയക്കണം.
സര്‍വിസ് ക്വോട്ടയില്‍ അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ ബന്ധപ്പെട്ട കണ്‍ട്രോളിങ് ഓഫിസര്‍ മുഖേന സെപ്റ്റംബര്‍ ഏഴിനു വൈകുട്ട് അഞ്ചിനകം കിട്ടത്തക്കവിധം ആയുര്‍വേദ ഡയറക്ടര്‍, ആരോഗ്യഭവന്‍, എം.ജി റോഡ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കണം.

ആകെ 132 സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുക. മൂന്നു വര്‍ഷമാണ് കോഴ്‌സ് കാലാവവധി. കൂടുതല്‍ വിവരങ്ങളും പ്രൊസ്‌പെക്ടസും www.cee.kerala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
യോഗ്യത:
ഇന്ത്യന്‍ പൗരനായിരിക്കണം. അംഗീകൃത ബി.എ.എം.എസ്, ആയുര്‍വേദാചാര്യ, ബി.എ.എം ബിരുദമെടുത്തിരിക്കണം. ഓരോ വിഷയത്തിലും തിയറിക്കും പ്രാക്ടിക്കലിനും പ്രത്യേകം 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം.
(1995നു മുന്‍പു യോഗ്യത നേടിയിട്ടുള്ളവര്‍ക്ക് ഈ മാര്‍ക്ക് നിബന്ധന ബാധകമല്ല)
31.7.2016ന് മുന്‍പ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം. പ്രവേശത്തിനു മുന്‍പായി ബന്ധപ്പെട്ട മെഡിക്കല്‍ കൗണ്‍സിലില്‍നിന്നുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

2016 ജൂലൈ 31ന് 45 വയസ് കവിയാന്‍ പാടില്ല.
(പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സര്‍വിസ് ക്വോട്ടയില്‍ അപേക്ഷിക്കുന്നവര്‍ക്കും അഞ്ചു വര്‍ഷത്തെ വയസിളവ് ലഭിക്കും)
അപേക്ഷിക്കാവുന്ന അവസാന തിയതി: സെപ്റ്റംബര്‍ 06 വൈകിട്ട് 5.00



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago