HOME
DETAILS

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

  
December 03, 2024 | 4:04 AM

Palakkad is the first sports hub of Cricket Association

പാലക്കാട്: കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ (കെ.സി.എ) അന്തർദേശീയ നിലവാരമുള്ള ഇന്ത്യയിലെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട് വരുന്നു. മലമ്പുഴ അകത്തേത്തറ ചാത്തൻകുളങ്ങര ദേവീ ക്ഷേത്രം ട്രസ്റ്റിന് കീഴിലുള്ള 21 ഏക്കർ സ്ഥലം ലീസിനെടുത്താണ് കെ.സി.എ സ്പോർട്സ് ഹബ്ബ് സ്ഥാപിക്കുന്നത്.

33 വർഷത്തേക്ക് സ്ഥലം നൽകുന്നത് സംബന്ധിച്ച എം.ഒ.യു ഒപ്പിട്ടതായും കരാർ രജിസ്ട്രേഷൻ ഉടനെ പ്രാബല്യത്തിൽ വരുമെന്നും മലബാർ ദേവസ്വം പ്രസിഡൻ്റ് എം.ആർ മുരളി പറഞ്ഞു. കരാറിൻ്റെ ഭാഗമായി പ്രതിവർഷം 21,35,000 രൂപ ക്ഷേത്ര ട്രസ്റ്റിന് കേരള ക്രിക്കറ്റ് അസോസിയേഷൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

40 കോടി രൂപയാണ് ബജറ്റ്. ഇന്ത്യയിൽ തന്നെ ആദ്യമാണ് എല്ലാവിധ സ്പോർട്സ് ഇനങ്ങൾക്കുമായി ക്രിക്കറ്റ് അസോസിയേഷൻ സംവിധാനമൊരുക്കുന്നതെന്ന് കെ.സി.എ പ്രസിഡൻ്റ് ജയേഷ് ജോർജ് പറയുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂർണമെൻ്റുകളും 'എ' ടീമുകളെ പങ്കെടുപ്പിച്ചുള്ള അന്തർദേശീയ മത്സരങ്ങളും നടത്താനാകുന്ന ക്രിക്കറ്റ് സ്റ്റേഡിയം, രഞ്ജി മത്സരങ്ങളുൾപ്പടെ നടത്താനാകുന്ന മറ്റൊരു ക്രിക്കറ്റ് മൈതാനം, പരിശീലനത്തിന് ആവശ്യമായ ഇൻഡോർ സ്റ്റേഡിയം, ഫുട്ബോൾ മൈതാനം, ബാസ്ക്കറ്റ് ബോൾ, ബാഡ്മിൻ്റൺ- ടെന്നീസ് കോർട്ടുകൾ, അത് ലറ്റിക് പരിശീലന കേന്ദ്രം, സ്കേറ്റിങ് ട്രാക്ക്, സ്വിമ്മിങ് പൂൾ എന്നിവയാണ് സ്പോർട്സ് ഹബ്ബിൽ ഒരുക്കുന്നത്.

പാലക്കാട് - കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേക്ക് സമീപമായാണ് അകത്തേത്തറയിലെ സ്പോർട്സ് ഹബ്ബ് വരിക. പദ്ധതി പൂർണമാകുന്നതോടെ നൂറോളം തദ്ദേശീയർക്ക് സ്ഥിരം തൊഴിൽ ലഭിക്കാനും സഹായകമാകും. 2025 ഓഗസ്റ്റോടെ ആദ്യഘട്ടമായി ക്രിക്കറ്റ്, ഫുട്ബോൾ മൈതാനങ്ങൾ പൂർത്തിയാകും. 2027ഓടെ പദ്ധതി പൂർണമായും യാഥാർഥ്യമാകുമെന്നും ഭാരവാഹികൾ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  15 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  15 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  15 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  15 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  15 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  15 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  15 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  15 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  15 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  16 days ago