HOME
DETAILS

'കളര്‍കോട് അപകടം അത്യന്തം വേദനാജനകം'; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

  
December 03 2024 | 06:12 AM

cm-pinarayi-vijayan-expressed-his-condolences-in-kalarcode-accident

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം പാലാ സ്വദേശി ദേവാനന്ദന്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ് എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. 


മുഖ്യമന്ത്രിയുടെ കുറിപ്പ്

ആലപ്പുഴ ദേശീയപാതയില്‍ കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്വാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണ്. ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, മലപ്പുറം സ്വദേശി ദേവാനന്ദന്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ് എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചിലര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
മരണപ്പെട്ടവരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുനരധിവാസം; കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  7 hours ago
No Image

ഗതാഗതസൗകര്യത്തിൽ കേരളത്തിന്റ ചിത്രം വലിയ രീതിയിൽ മാറുകയാണ്; മുഖ്യമന്ത്രി

Kerala
  •  8 hours ago
No Image

പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാൻ കമ്പനി; ഫെബ്രുവരി 17 മുതല്‍ പിരിവ് തുടങ്ങും

Kerala
  •  8 hours ago
No Image

ശശി തരൂരിന്റെ ലേഖനം: പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിച്ച് കോണ്‍ഗ്രസ്, പ്രശംസിച്ച് സിപിഎം

Kerala
  •  9 hours ago
No Image

വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതല്ല, തരൂരിന്റെ അഭിപ്രായത്തെ പരോക്ഷമായി തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം

National
  •  9 hours ago
No Image

കണ്ണൂർ കുടുംബകോടതിയിൽ വാദം നടക്കുന്നതിനിടെ ജഡ്ജിയുടെ ചേംബറിൽ ഒരതിഥിയെത്തി; കൂടുതലറിയാം

Kerala
  •  10 hours ago
No Image

പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർബിഐ; കാരണമറിയാം

National
  •  11 hours ago
No Image

ചൂട് കൂടും; സംസ്ഥാനത്ത് നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം

Kerala
  •  11 hours ago
No Image

പ്രവാസികൾക്ക് ആശ്വാസം; കോഴിക്കോട് നിന്ന് കൂടുതൽ സർവിസുകളുമായി ഇൻഡി​ഗോ

uae
  •  11 hours ago
No Image

പഴയകാല പടക്കുതിരകളുടെ അമൂല്യ ശേഖരവുമായി ഷാർജ ക്ലാസിക് കാർ മേള ജനശ്രദ്ധ പിടിച്ചുപറ്റുന്നു

uae
  •  11 hours ago