HOME
DETAILS

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

  
Abishek
December 04 2024 | 15:12 PM

4th Hajj and Umrah Conference to be Held in Jeddah from January 13-16

റിയാദ്: ജനുവരി 13 മുതൽ 16 വരെ ജിദ്ദയിലെ ‘സൂപ്പർ ഡോമി’ൽ വച്ച് നാലാമത് ഹജ്ജ് സമ്മേളനവും പ്രദർശനമേളയും നടക്കും. ‘ഗസ്റ്റ്സ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാമി’ന്‍റെ സഹകരണത്തോടെ ഹജ്ജ്-ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ ഹജ്ജുമായി ബന്ധപ്പെട്ട ചുമതല വഹിക്കുന്ന മന്ത്രിമാർ, അംബാസഡർമാർ, പൊതു, സ്വകാര്യ, എൻ.ജി.ഒ മേഖലകളിൽ നിന്നുള്ള 250 ഹജ്ജ് സർവിസ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 

ഹജ്ജ് സംവിധാനം വികസിപ്പിക്കുന്നതിനും പ്രകടന കാര്യക്ഷമത വർധിപ്പിക്കുന്നതിനും സഹായിക്കുന്ന നൂതനമായ പരിഹാരങ്ങൾ സ്വീകരിക്കുന്നത് വഴി ദൈവത്തിന്റെ അതിഥികൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും തീർഥാടക കാര്യാലയങ്ങളും ഹജ്ജ് സേവന ദാതാക്കളുമായി സഹകരണത്തിന്റെ പാലങ്ങൾ നിർമിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു. ഹജ്ജ് സമ്മേളനം അനുഭവങ്ങളും അറിവുകളും കൈമാറ്റം ചെയ്യുന്നതിനും ഈ മേഖലയിലെ സേവന ദാതാക്കൾക്കിടയിൽ മത്സരക്ഷമതയും സുതാര്യതയും വർധിപ്പിക്കുന്നതിനുമുള്ള തന്ത്രപരവും സമഗ്രവുമായ വേദിയാണ്. പൊതു, സ്വകാര്യ, എൻ.ജി.ഒ മേഖലകളിൽനിന്നുള്ള 250 സ്ഥാപനങ്ങൾ കൂടാതെ മറ്റ് 87 രാജ്യങ്ങളിൽനിന്നുള്ള വ്യക്തികൾ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, തീർഥാടനകാര്യ ഓഫീസുകളുടെയും നയതന്ത്ര ദൗത്യങ്ങളുടെയും പ്രതിനിധികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

നൂറിലധികം പ്രഭാഷകർ പങ്കെടുക്കുന്ന 47ലധികം ചർച്ചാ സെഷനുകളും 50 വർക്ക് ഷോപ്പുകളും സമ്മേളനത്തിലുണ്ട്. ഹജ്ജ് യാത്ര മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഹജ്ജ് മേഖലയിലെ മികച്ചതും നൂതനവുമായ പദ്ധതികളെ പിന്തുണയ്ക്കുന്നതിനുള്ള പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിന് പുറമേ സുസ്ഥിരത, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ തുടങ്ങിയ ഹജ്ജ് സേവനങ്ങളുടെ വികസനകാര്യത്തിലെ സാധ്യതകളും വെല്ലുവിളികളും സമ്മേളനം ചർച്ച ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് 50,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പ്രദർശനമേള ഒരുക്കും കൂടാതെ, വിവിധ മേഖലകളിൽ നിന്നുള്ള 280 പ്രദർശകരുടെ പങ്കാളിത്തത്തോടെ ഹജ്ജ് സേവന രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളും സേവനങ്ങളും പ്രദർശിപ്പിക്കും. ഈ അന്താരാഷ്ട്ര പരിപാടിയിൽ പങ്കെടുക്കാൻ ഹജ്ജ്, ഉംറ മന്ത്രാലയം ലോകമെമ്പാടുമുള്ള വിദഗ്ധരെ ക്ഷണിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു.

The 4th Hajj and Umrah Conference is scheduled to take place at the Jeddah Superdome from January 13 to 16.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  42 minutes ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  an hour ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  an hour ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  2 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  2 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  2 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  3 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  3 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  3 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  4 hours ago