HOME
DETAILS

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

  
December 05 2024 | 15:12 PM

Huge drunk hunt in Kunnamkulam 8 kg of ganja was seized

തൃശൂര്‍: കുന്നംകുളം കേച്ചേരിയില്‍ വന്‍ ലഹരി വേട്ട. വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ച് വെച്ചിരുന്ന എട്ട് കിലോ കഞ്ചാവാണ് കുന്നംകുളം പൊലീസ് പിടികൂടിയത്. സംഭവത്തില്‍  കേച്ചേരി ചിറനെല്ലൂര്‍ മണലി സ്വദേശി തലയ്ക്കല്‍ വീട്ടില്‍ സുനില്‍ ദത്തിനെ(48)യാണ് കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ഫക്രുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. 

രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീടിന്റെ മുകളിലത്തെ നിലയിലെ ബെഡ്‌റൂമിലെ അലമാരയില്‍ നിന്ന് പൊലിസ് കഞ്ചാവ് പിടികൂടിയത്. ഒറീസയില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് കുന്നംകുളം മേഖലയിലെ വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതി കച്ചവടം നടത്തിയിരുന്നത് പൊലിസ് പറഞ്ഞു. രഹസ്യവിരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം പൊലിസും ജില്ലാ പൊലിസ് മേധാവിയുടെ രഹസ്യാന്വേഷണ വിഭാഗവും ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് കഞ്ചാവുമായി പ്രതി പിടിയിലായത്. സിവില്‍ പൊലിസ് ഓഫീസര്‍മാരായ അനീഷ്, രവികുമാര്‍, അഞ്ജലി, ബിജു, അശ്വിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗസ്സയെ ചുട്ടു കരിക്കാന്‍ ഇസ്‌റാഈലിന് നിങ്ങള്‍ നല്‍കിയ ഓരോ ഡോളറും കാട്ടു തീയായ് പടരുന്നത് കണ്ടില്ലേ...' ലോസ് ആഞ്ചല്‍സ് തീപിടുത്തത്തില്‍ സോഷ്യല്‍ മീഡിയാ പ്രതികരണം

International
  •  5 days ago
No Image

ബോബി ചെമ്മണ്ണൂരിന് തിരിച്ചടി; ജാമ്യമില്ല; ഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  5 days ago
No Image

സി.പി.എം പ്രവര്‍ത്തകന്‍ കാട്ടാക്കട അശോകന്‍ വധം: 8 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

Kerala
  •  5 days ago
No Image

നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: ദിനേശ് കാർത്തിക്

Cricket
  •  5 days ago
No Image

കുവൈത്ത് ഇ-വിസ ലഭിക്കാന്‍ ഇനി എളുപ്പം; അറിയേണ്ടതെല്ലാം

Kuwait
  •  5 days ago
No Image

തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണം; പരുക്കേറ്റയാള്‍ മരിച്ചു

Kerala
  •  5 days ago
No Image

'ഉക്രൈനികളായിരുന്നെങ്കില്‍..സ്വര്‍ണത്തലമുടിയും നീലക്കണ്ണുകളുമുള്ള ഏതെങ്കിലും നാട്ടുകാരായിരുന്നെങ്കില്‍ ലോകം രോഷാകുലമായേനേ...ഞങ്ങള്‍ക്കായി ഒച്ച വെച്ചേനെ' ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു

International
  •  5 days ago
No Image

വാഹന പരിശോധന പൂർത്തിയാക്കുന്നതിന് സ്മാർട്ട് ആപ്പ് പുറത്തിറക്കി ഷാർജ പൊലിസ് 

uae
  •  5 days ago
No Image

സ്ത്രീയെയും മകളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: രണ്ടാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി വിട്ടയച്ച് കോടതി

Kerala
  •  5 days ago
No Image

രോഹിത്തിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കേണ്ടത് അവനാണ്: സുനിൽ ഗവാസ്കർ

Cricket
  •  5 days ago