250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്‌തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: വഖഫായി രജിസ്റ്റര്‍ ചെയ്ത സ്മാരകങ്ങളുടെ നിയന്ത്രണം വേണമെന്ന ആവശ്യവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ). ആവശ്യം എ.എസ്.ഐ വഖഫ് ഭേദഗതി ബില്‍ പരിസോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി) മുന്നില്‍ വെക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫിറോസ് ഷാ കോട്‌ലാ ജുമാ മസ്ജിദിന്റെ അടക്കം നിയന്ത്രണമാണ് എ.എസ്.ഐ ആവശ്യപ്പെടുന്നത്.
250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്തതായി ഒരു ആഭ്യന്തര സര്‍വേയില്‍ എ.എസ്.ഐ കണ്ടെത്തിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ നിലയെക്കുറിച്ചുള്ള 2006 ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പട്ടികപ്പെടുത്തിയിട്ടുള്ള നിരവധി സ്മാരകങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. എസ്.എസ്.ഐ അനഃധികൃതമായി കൈവശം വെച്ച വഖഫ് സ്വത്തുക്കള്‍ എന്നാണ് സച്ചാര്‍ കമ്മിറ്റി ഇതിനെ പരാമര്‍ശിച്ചത്.
ഈ 172 സ്ഥലങ്ങളും ദേശീയ പ്രാധാന്യമുള്ള സംരക്ഷിത സ്മാരകങ്ങളല്ല. എന്നാല്‍ ഫിറോസ്ഷാ കോട്‌ലയിലെ ജുമാമസ്ജിദ്, ആര്‍കെ പുരത്തെ ഛോട്ടി ഗുംതി മക്ബറ, ഹോസ് ഖാസ് മസ്ജിദ്, ഈദ്ഗാഹ് തുടങ്ങി ഡല്‍ഹിയിലെ ചരിത്രപ്രധാനമായ ചില സ്ഥലങ്ങള്‍ ഇതിലുണ്ട്. സ്മാരകങ്ങള്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്നതായും സ്രോതസ്സുകള്‍ പറയുന്നു.
സെപ്റ്റംബറില്‍ നടന്ന ജെപിസിയുമായുള്ള നാലാമത്തെ കൂടിക്കാഴ്ചയില്‍ 120 സ്മാരകങ്ങളുടെ പട്ടികയാണ് എ.എസ്.ഐ സമര്‍പ്പിച്ചിരുന്നത്. പിന്നീട് വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സംരക്ഷിത സ്ഥാപനങ്ങളില്‍ വഖഫായി രജിസ്റ്റര്‍ ചെയ്തത് 250 ആയി ലിസ്റ്റ് ചെയ്തതെന്നും എ.എസ്.ഐ അവകാശപ്പെടുന്നു. സ്മാരകങ്ങളില്‍ പലതും വഖഫ് ബോര്‍ഡ് ഏകപക്ഷീയമായി അവരുടെ സ്വത്തുക്കളായി രജിസ്റ്റര്‍ ചെയ്തതാണെന്നും സമിതിക്കു മുന്നില്‍ ആരോപിക്കാനാണ് എ.എസ്.ഐ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."