HOME
DETAILS

18 വര്‍ഷം മുമ്പുള്ള കേസില്‍ ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്; കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു

  
December 10, 2024 | 3:36 PM

Alappuzha DySP jailed for one month in 18-year-old case The accused who was taken into custody was stripped naked and smeared with scabies

ആലപ്പുഴ:18 വര്‍ഷം മുമ്പ് നടന്ന കേസില്‍ ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്. കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്‌നനാക്കി ചൊറിയണം തേച്ച കേസിലാണ് ഡിവൈഎസ്പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും ചേര്‍ത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. ആലപ്പുഴ ഡിവൈഎസ്പി മധുബാബുവാണ് പ്രതി.അന്ന് ചേര്‍ത്തല എസ് ഐ ആയിരുന്നു മധുബാബുവിനെയും ഒപ്പമുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിളിനേയും കോടതി ശിക്ഷിച്ചിട്ടുണ്ട്.

2006 ഓഗസ്റ്റിലായിരുന്നു സംഭവം. സിദ്ധാര്‍ഥന്‍ എന്നയാളെ മധുബാബു കസ്റ്റഡിയിലെടുത്ത് ചൊറിയണം പ്രയോഗം നടത്തിയെന്നാണ് കേസ്. കയറുഫാക്ടറിയുടെ പ്രവര്‍ത്തനം സമീപ പ്രദേശങ്ങളെ മലിനീകരിക്കുന്നുവെന്ന പരാതി നല്‍കുകയും ഇതിനെതിരേ സമരം ചെയ്യുകയും ചെയ്ത വ്യക്തിയായിരുന്നു സിദ്ധാര്‍ഥന്‍.

സമരവുമായി ബന്ധപ്പെട്ടാണ് സിദ്ധാര്‍ഥനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ചേര്‍ത്തല എസ് ഐ ആയിരുന്ന മധുബാബുവും ഹെഡ് കോണ്‍സ്റ്റബിളും ചേര്‍ന്ന് തന്നെ നഗ്‌നനാക്കി ചൊറിയണം തേച്ചെന്ന് സിദ്ധാര്‍ഥന്‍ പിന്നീട് പരാതി നല്‍കി. 2007ലാണ് പരാതിയില്‍ പൊലിസ് കേസെടുക്കുന്നത്. കേസിന്റെ നടപടികള്‍ ദീര്‍ഘമായി നീളുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍ 

Kerala
  •  11 days ago
No Image

യുഎഇയില്‍ ചൂട് 47 ഡിഗ്രിവരെ കൂടും; ആഴ്ച മുഴുവന്‍ ഹുമിഡിറ്റിയുള്ള രാത്രി; മൂടല്‍മഞ്ഞിനും സാധ്യത

Weather
  •  11 days ago
No Image

പുതിയ സഊദി വിസ പാക്കേജ് പദ്ധതി: ആദ്യ പട്ടികയില്‍ ഇന്ത്യയടക്കം ആറ് രാജ്യങ്ങള്‍ | Saudi Visa Package

Saudi-arabia
  •  11 days ago
No Image

ഡെലിവറി ബോയ് വീട്ടിലേക്ക് അതിക്രമിച്ചുകയറി നഗ്നതാപ്രദര്‍ശനം നടത്തി; യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു

National
  •  11 days ago
No Image

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്‍മാന് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

യു.എസ് താവളങ്ങള്‍ വ്യാപകമായി ലക്ഷ്യമിട്ട് ഇറാന്‍; ഒമാന്റെ ദുഖ്മ് പോര്‍ട്ടും ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളവും ആക്രമിച്ചു; ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം

Kuwait
  •  11 days ago
No Image

ജമ്മു കശ്മീരിലും ഓപ്പറേഷന്‍ താമര? ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഒമര്‍ അബ്ദുല്ല 

National
  •  11 days ago
No Image

ഗൂഗിള്‍ ഡ്രൈവില്‍ 'പണി കിട്ടി'; സ്വന്തം സഹോദരിമാരുടെ ഉള്‍പ്പെടെ അശ്ലീലദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയ യുപി യുവാവ് പിടിയില്‍

National
  •  11 days ago
No Image

നിരത്തിലിറങ്ങാതെ കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ്: രണ്ട് കോടിയുടെ ബസ് രണ്ടര മാസമായി ഷെഡിൽ

Kerala
  •  11 days ago
No Image

പഠനം മടുക്കുന്നു; സ്‌കൂൾ വിദ്യാർഥികളുടെ കൊഴിഞ്ഞ് പോക്കിൽ ഞെട്ടിക്കുന്ന കണക്കുകൾ

Kerala
  •  11 days ago