HOME
DETAILS

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

  
Web Desk
December 11 2024 | 06:12 AM

 India Alliance Moves Supreme Court Over Allegations of EVM Manipulation in Recent Elections

ന്യൂഡല്‍ഹി: ഇ.വി.എമ്മില്‍ കൃത്രിമം നടക്കുന്നവെന്ന പരാതിയുമായി ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്. ഇ.വി.എം മെഷീനുകള്‍ക്കെതിരെ വ്യാപകമായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്‍ഡ്യാ സഖ്യത്തിന്റെ നീക്കം.  ഇ.വി.എം മെഷീന്‍ ഉപയോഗിച്ച തെരഞ്ഞെടുപ്പുകള്‍ ഏറെയും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയാണ്. ഒടുവില്‍ നടന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായുള്ള ആരോപണം ശക്തമാണ്.

ഈ സാഹചര്യത്തിലാണ് എന്‍.സി.പി നേതാവ് ശരദ് പവാറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രമുഖ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വിയുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച സുപ്രിം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ ഹഡപ്‌സര്‍ സീറ്റില്‍നിന്ന് മത്സരിച്ച് പരാജയപ്പെട്ട എന്‍.സി.പി ശരദ് പവാര്‍ വിഭാഗം നേതാവ് പ്രശാന്ത് ജഗ്താപാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ 288 അംഗ സഭയില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം 235 സീറ്റുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എം.വി.എ) സഖ്യം 46 സീറ്റുകള്‍ നേടി. ഇതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഇ.വി.എം മെഷീനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. 

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചില മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് ഇന്‍ഡ്യ സഖ്യ നേതാക്കള്‍ തീരുമാനിച്ചിരുന്നു. വിവിധ രാഷ്ട്രീയ നിരീക്ഷകരും നേരത്തെ തന്നെ ഇ.വി.എം മെഷീന്റെ പ്രവര്‍ത്തനത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്‌റൈൻ

bahrain
  •  17 days ago
No Image

'രാത്രിസേവനം മറ്റ് ആശുപത്രികളിലേത് പോലെയാക്കണം'; കളമശേരി മെഡിക്കൽ കോളേജിലെ നഴ്സുമാർ സമരത്തിലേക്ക്

latest
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-04-01-2024

PSC/UPSC
  •  17 days ago
No Image

പുതുവർഷത്തിൽ ഉജ്ജ്വല തുടക്കത്തോടെ സിറ്റി; ഇത്തിഹാദിൽ വെസ്റ്റ്ഹാമിനെ വീഴ്ത്തി 

latest
  •  17 days ago
No Image

അമേരിക്കൻ പരമോന്നത സിവിലിയൻ ബഹുമതി നേട്ടത്തിൽ ലയണൽ മെസിയും

Football
  •  17 days ago
No Image

സീലൈനിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് വിസിറ്റ് ഖത്തർ; ജനുവരി 27 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  17 days ago
No Image

വടക്കൻ പറവൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  17 days ago
No Image

അച്ഛനും മകനും തമ്മിലുള്ള അടി പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ആറ്റിങ്ങൽ പൊലീസ് മർദ്ദിച്ചതായി പരാതി

Kerala
  •  17 days ago
No Image

ടെക്കി അതുൽ സുഭാഷ് ആത്മഹത്യ ചെയ്‌ത സംഭവം; ഭാര്യക്കും ബന്ധുക്കൾക്കും ജാമ്യം 

National
  •  17 days ago
No Image

ആറ് ദിവസത്തെ തിരച്ചിലിനൊടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി; കണ്ടെത്തിയത് ​ഗോവയിൽ നിന്ന്

Kerala
  •  17 days ago