HOME
DETAILS

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

  
Web Desk
December 11 2024 | 07:12 AM

road-closed-for-building-stage-for-cpm-meeting-case-against-cpm-leaders

തിരുവനന്തപുരം: സി.പി.എം ഏരിയ സമ്മേളന പൊതുയോഗത്തിന് റോഡ് തടഞ്ഞ് പന്തല്‍ കെട്ടിയ സംഭവത്തില്‍ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. വിഷയത്തില്‍ ഹൈക്കോടതി നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് സി.പി.എം നേതാക്കളെ പ്രതിചേര്‍ക്കാന്‍ പൊലിസ് തീരുമാനിച്ചത്. പ്രതികള്‍ക്ക് വഞ്ചിയൂര്‍ പൊലിസ് നോട്ടിസ് അയച്ചു. 

തലസ്ഥാനത്ത് സി.പി.എം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ച് സ്‌റ്റേജ് കെട്ടാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചിരുന്നു. 

മുന്‍ ഉത്തരവുകളുടെ ലംഘനമാണിത്. ഇങ്ങനെ ചെയ്യാന്‍ സംഘാടകര്‍ക്ക് ആരാണ് അനുമതി കൊടുക്കുന്നത്. ഇത്തരം യോഗങ്ങള്‍ക്ക് എവിടെ നിന്നാണ് വൈദ്യുതി കിട്ടുന്നതെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നേരിട്ട് ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

കോടതിയലക്ഷ്യക്കേസാണിതെന്നും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നോ എന്നും കോടതി ചോദിച്ചു. റോഡുകളില്‍ പൊതുയോഗം നടത്തുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തടസ്സവാദവുമായി വീണ്ടും നെതന്യാഹു; മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം കൈമാറാതെ വെടിനിര്‍ത്തല്‍ നടപ്പാക്കില്ലെന്ന്, ആക്രമണവും തുടരുന്നു

International
  •  2 days ago
No Image

ഗോമൂത്രത്തിന് ഔഷധഗുണമേറെ, ബാക്ടീരിയയേയും ഫംഗസിനേയും നശിപ്പിക്കുമെന്ന് ഐ.ഐ.ടി ഡയറക്ടർ   

National
  •  2 days ago
No Image

ഏഴു പള്ളികളെ അല്‍ നഖ്‌വ എന്നു പുനര്‍നാമകരണം ചെയ്ത് യുഎഇ, എന്തുകൊണ്ടാണെന്നല്ലേ?

uae
  •  2 days ago
No Image

ലാ മെറിലെ സ്മാര്‍ട്ട് പൊലിസ് സ്റ്റേഷന്‍ അടച്ചുപൂട്ടി ദുബൈ പൊലിസ്

uae
  •  2 days ago
No Image

ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി.പി പോൾ അന്തരിച്ചു 

Kerala
  •  2 days ago
No Image

യുഎഇ; ഗോള്‍ഡന്‍ വിസാ അപേക്ഷകള്‍ നിരസിക്കുന്നതിനുള്ള പതിമൂന്നു കാരണങ്ങള്‍; ഇത്രയും കാര്യങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്കും ലഭിക്കും ഗോള്‍ഡന്‍ വിസ

uae
  •  2 days ago
No Image

സേന പിന്മാറിത്തുടങ്ങി; ഗസ്സക്കാര്‍ മടങ്ങാനൊരുങ്ങുന്നു തകര്‍ത്തെറിഞ്ഞ ജീവിതത്തിന്റെ ശേഷിപ്പുകളിലേക്ക് 

International
  •  2 days ago
No Image

ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

International
  •  2 days ago
No Image

യുഎഇ; നിങ്ങള്‍ അബൂദബിയിലാണോ? കെട്ടിട നിര്‍മ്മാണ ശബ്ദം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? എങ്കില്‍  പരാതി നല്‍കാം | Abu Dhabi construction noise complaint

uae
  •  2 days ago
No Image

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം പ്രകടിപ്പിച്ച് പൊലിസ്

National
  •  2 days ago