'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ്
പി.എസ്.എം.ഒ കോളേജിലെ നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അശ്‌റഫ്. ഫേസ്ബുക്ക് കുറിപ്പിലാണ് വിമര്‍ശനം.
പി.എസ്.എം.ഒ കോളേജില്‍ നിഖാബ് ധരിച്ച് വരാന്‍ പാടില്ലെന്ന കോളേജ് പ്രിന്‍സിപ്പലിന്റെ ഒരു വോയിസ് കേള്‍ക്കാനിടയായി. പരീക്ഷയ്ക്ക് എത്തുന്ന കുട്ടികളെ തിരിച്ചറിയണമെന്നാണ് ഇതിന് ന്യായമായി പറയുന്നത്. അതാണെങ്കില്‍ പരീക്ഷാഹാളില്‍ മാത്രം നിഖാബ് നീക്കണമെന്ന് പറഞ്ഞാല്‍ പോരെ? എന്തിനാണ് ക്യാമ്പസില്‍ തന്നെ നിഖാബ് ധരിച്ച് പ്രവേശിക്കാന്‍ പാടില്ലെന്ന് കടത്തി പറയുന്നത്?- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങളില്‍ പെട്ടതാണ് ഇഷ്ടപ്പെട്ട വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യം. അത് നിഷേധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കല്‍ കൂടിയാണ്. കോളജിന് കോമണ്‍ നിയമങ്ങള്‍ വയ്ക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ ഭരണഘടന നല്‍കുന്ന വിശ്വാസസ്വാതന്ത്ര്യം ഹനിച്ചു കൊണ്ടാവാന്‍ പാടില്ലെന്ന് മാത്രം.
ഹിജാബ് നിരോധനത്തിനു വേണ്ടി വര്‍ഗീയശക്തികള്‍ രാജ്യത്തെ പല ക്യാമ്പസുകളിലും കായികമായും ഭരണ സ്വാധീനമുപയോഗിച്ചും നിയമ പോരാട്ടത്തിലൂടെയും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുമ്പോള്‍ മുസ്‌ലിം മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ തന്നെ വര്‍ഗീയ ശക്തികളുടെ അടുപ്പിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുന്ന നിലപാട് പുനരാലോചനക്ക് വിധേയമാക്കണമെന്നും അദ്ദേഹം കുറിച്ചു.
കുറിപ്പ് വായിക്കാം
പി.എസ്.എം.ഒ കോളേജില്‍ നിഖാബ് ധരിച്ച് വരാന്‍ പാടില്ലെന്ന കോളേജ് പ്രിന്‍സിപ്പലിന്റെ ഒരു വോയിസ് കേള്‍ക്കാനിടയായി. പരീക്ഷയ്ക്ക് എത്തുന്ന കുട്ടികളെ തിരിച്ചറിയണമെന്നാണ് ഇതിന് ന്യായമായി പറയുന്നത്. അതാണെങ്കില്‍ പരീക്ഷാഹാളില്‍ മാത്രം നിഖാബ് നീക്കണമെന്ന് പറഞ്ഞാല്‍ പോരെ? എന്തിനാണ് ക്യാമ്പസില്‍ തന്നെ നിഖാബ് ധരിച്ച് പ്രവേശിക്കാന്‍ പാടില്ലെന്ന് കടത്തി പറയുന്നത്?
ഇത് കോളേജ് കമ്മിറ്റിയുടെ നിയമമാണ് എന്നും പ്രത്യേകം എടുത്തു പറയുമ്പോള്‍ വിഷയത്തിന്റെ ഗൗരവം വര്‍ധിക്കുകയാണ്. ഖുര്‍ആനും സുന്നത്തും നെഞ്ചിലേറ്റിയ മഹാരഥന്മാരായ എം കെ ഹാജിയും ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ മുന്‍ കാല നേതാക്കളും പടുത്തുയര്‍ത്തിയ ഒരു സ്ഥാപനത്തില്‍ ഇസ്‌ലാമിക വേഷം ധരിച്ചു വരുന്ന പെണ്‍കുട്ടികള്‍ക്ക് മനോവ്യഥയുണ്ടാവുന്ന സമീപനങ്ങള്‍ നിസ്സാരമായി കാണാവതല്ല.
മുഖം മറക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്നത് പോലെ തന്നെ, മറക്കുന്നവരെ കോളേജിന്റെ നയം പറഞ്ഞു മുഖാവരണം ഉയര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുന്നതും ന്യായീകരിക്കാവുന്നതല്ല.
ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങളില്‍ പെട്ടതാണ് ഇഷ്ടപ്പെട്ട വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യം. അത് നിഷേധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കല്‍ കൂടിയാണ്. കോളജിന് കോമണ്‍ നിയമങ്ങള്‍ വയ്ക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ ഭരണഘടന നല്‍കുന്ന വിശ്വാസസ്വാതന്ത്ര്യം ഹനിച്ചു കൊണ്ടാവാന്‍ പാടില്ലെന്ന് മാത്രം.
പ്രത്യേകിച്ച് ഹിജാബ് നിരോധനത്തിനു വേണ്ടി വര്‍ഗീയശക്തികള്‍ രാജ്യത്തെ പല ക്യാമ്പസുകളിലും കായികമായും ഭരണ സ്വാധീനമുപയോഗിച്ചും നിയമ പോരാട്ടത്തിലൂടെയും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുമ്പോള്‍ മുസ്‌ലിം മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ തന്നെ വര്‍ഗീയ ശക്തികളുടെ അടുപ്പിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുന്ന നിലപാട് പുനരാലോചനക്ക് വിധേയമാക്കണം.
കര്‍ണാടകയിലെ ക്യാമ്പസില്‍ നിഖാബ് ധരിച്ച് നീങ്ങിയ ഒരു കുട്ടിയുടെ പിറകെ സംഘപരിവാര്‍ സംഘം ഓടിയടുത്തപ്പോള്‍ ആ പെണ്‍കുട്ടി സ്വീകരിച്ച ധീരമായ നിലപാടില്‍ പി എസ് എം ഒ കോളേജ് കമ്മിറ്റി അംഗങ്ങള്‍ക്ക് കൂടി ശക്തമായ ചില സന്ദേശങ്ങളുണ്ട്.
ഇസ്‌ലാമിക ചിഹ്നങ്ങളെ സമുദായത്തിന് പുറത്തുനിന്ന് എതിര്‍ക്കുമ്പോള്‍ അതില്‍ പ്രതിഷേധിക്കുകയും അകത്തുനിന്നാകുമ്പോള്‍ മൗനം പാലിക്കുകയും ചെയ്യുന്നതിന്റെ പേരാണ് പക്ഷപാതിത്വം. ഞങ്ങള്‍ പര്‍ദ്ദക്കെതിരല്ലെന്നും നിഖാബിന് മാത്രമേ വിലക്കേര്‍പ്പെടുത്തിയിട്ടൊള്ളൂ എന്നുമുള്ള ന്യായം വിലപ്പോകുന്നതല്ല.
ഓരോരുത്തരുടെയും മതപരമായ ബോധ്യത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നു എന്നതാണ് ഈ വിവാദത്തിന്റെ കേന്ദ്ര ബിന്ദു.
അരക്ക് മീതെ നില്‍ക്കുന്ന ടോപ്പും മുട്ടിന് താഴെയുള്ള ജീന്‍സും ധരിച്ച് മുടി മുകളിലേക്ക് കെട്ടിവെച്ച് കഴുത്തില്‍ ഒരു ഷാളും ചുറ്റിയാല്‍ ഇസ്‌ലാമിലെ ഹിജാബായി എന്ന് ധരിച്ചുവച്ച ഒരു കാലത്ത് ഹിജാബിനെ നിര്‍വചിക്കാന്‍ കോളേജ് കമ്മിറ്റികള്‍ മുന്നോട്ടുവരുന്നത് വേലിയില്‍ കിടക്കുന്ന വിഷപ്പാമ്പിനെ തോളിലിടുന്നതിന് തുല്യമാണ്.
ലോകത്തെ അറിയപ്പെടുന്ന പല യൂനിവേഴ്‌സിറ്റികളിലും ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു കാമ്പസുകളിലും വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒ ക്ക് മാത്രം ?
അതിനാല്‍ കോളേജ് കൗണ്‍സില്‍ തീരുമാനമാണിതെങ്കില്‍ അവര്‍ ഈ വിഷയത്തില്‍ എത്രയും വേഗം പുനപരിശോധന നടത്തി ഈ വിലക്ക് പിന്‍വലിച്ച് പി.എസ്.എം.ഒ കോളേജിന് ദീനി സ്‌നേഹികളുടെ മനസിലുള്ള സ്ഥാനം തിരിച്ച് പിടിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
നേര്‍വഴിക്ക് ചിന്തിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുമാറാകട്ടെ. ആമീന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."