HOME
DETAILS

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

  
Web Desk
December 11 2024 | 09:12 AM

videographer-killed-ad-shoot-kozhikode-reels-accident-sabid-arrested

കോഴിക്കോട്: ബീച്ച് റോഡില്‍ റീല്‍സ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അപകടമുണ്ടാക്കിയ ബെന്‍സ് കാര്‍ ഓടിച്ച മഞ്ചേരി സ്വദേശി സാബിത്ത് റഹ്‌മാനാണ് അറസ്റ്റിലായത്. അശ്രദ്ധമായി വാഹനമോടിച്ചു, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു, മനഃപൂര്‍വ്വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

വാഹനങ്ങള്‍ ഓടിച്ച സാബിത്തിന്റേയും റയീസിന്റേയും ലൈസന്‍സ് അടുത്ത ദിവസം തന്നെ സസ്പെന്‍ഡ് ചെയ്യുമെന്ന് എം.വി.ഡി. അറിയിച്ചു.

ബീച്ച് റോഡില്‍ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെയാണ് വടകര കടമേരി തച്ചിലേരി താഴെകുനി ടി.കെ ആല്‍വിന്‍ (20)മരിച്ചത്. ഇന്നലെ രാവിലെ 6.30ന് വെള്ളയില്‍ പൊലിസ് സ്റ്റേഷനു സമീപം ബീച്ച് റോഡിലാണ് അപകടം. നഗരത്തിലെ സ്വകാര്യ ഓട്ടോ ഡീറ്റെയിലിങ് സ്ഥാപനത്തിലെ വിഡിയോഗ്രാഫറാണ് ആല്‍വിന്‍.

ആഡംബര കാറുകളുടെ ചെയ്സ് രംഗത്തിന്റെ വിഡിയോ എടുക്കുന്നതിനായാണ് ആല്‍വിനും സംഘവും ബീച്ച് റോഡില്‍ എത്തിയത്. വരക്കല്‍ ഭാഗത്തുനിന്ന് വെള്ളയില്‍ ഭാഗത്തേക്ക് വാഹനങ്ങള്‍ അമിത വേഗതയില്‍ വരുന്നതിന്റെ വിഡിയോ ചിത്രീകരിക്കുന്നതിന് റോഡിനു നടുവില്‍നിന്ന ആല്‍വിനെ ഒരു കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍ ഇതേ വാഹനത്തില്‍ ആല്‍വിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11.30നു മരിച്ചു.

ദുബായിലെ വെബ്ഡിസൈന്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ആല്‍വിന്‍ കഴിഞ്ഞ മാസം അവസാനമാണ് നാട്ടിലെത്തിയത്. അതേസമയം, മരിച്ച ആല്‍വിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. തലയ്ക്ക് പിന്നില്‍ ക്ഷതമേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 

വടകര തണ്ണര്‍പന്തല്‍, കടമേരി ആര്‍.എ.സി ഹൈസ്‌കൂളിന് സമീപം വേളത്ത് സുരേഷ് ബാബുവിന്റെ ഏകമകനാണ് മരിച്ച ആല്‍വില്‍. അമ്മ: ബിന്ദു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം 

Kerala
  •  2 days ago
No Image

വാളയാർ കേസ്: നുണപരിശോധന നടത്താത്ത സി.ബി.ഐ നടപടിക്കെതിരേ മാതാവ്

Kerala
  •  2 days ago
No Image

അയർലാൻഡിനെതിരെ അടിച്ചുകൂട്ടിയതിന് കയ്യും കണക്കുമില്ല; ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യൻ പെൺപുലികൾ

Cricket
  •  2 days ago
No Image

കോഴിക്കോട് പെരുമണ്ണയില്‍ വന്‍ തീപിടിത്തം

Kerala
  •  2 days ago
No Image

പീച്ചി ഡാമില്‍ വീണ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു; മൂന്നു പേരുടെ നില ഗുരുതരം

Kerala
  •  2 days ago
No Image

ബാഴ്സയുടെ ഗോൾ മഴയിൽ റയൽ വീണു; കറ്റാലന്മാർക്ക് 15ാം സ്പാനിഷ് സൂപ്പർ കപ്പ്

Football
  •  2 days ago
No Image

പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചേക്കും; നിര്‍ണായക പ്രഖ്യാപനം ഇന്ന് 

Kerala
  •  2 days ago
No Image

സിറിയക്കെതിരായ ഉപരോധങ്ങൾ നീക്കും; യൂറോപ്യൻ യൂണിയൻ

International
  •  3 days ago
No Image

രാജി ഉറപ്പാക്കി അൻവർ; നാളെ സ്പീക്കറെ കാണും

Kerala
  •  3 days ago
No Image

പഞ്ചാബിനെ ശ്രേയസ് അയ്യർ നയിക്കും

Cricket
  •  3 days ago