
നൂതന പ്രമേഹ പരിചരണ പരിഹാരങ്ങളുമായി ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍

മസ്‌കത്ത്: പുതിയ എൻഡോക്രൈനോളജി, വാസ്‌കുലാർ സെന്റർ ഓഫ് എക്‌സലൻസ് (സിഒഇ) ലോഞ്ച് പ്രഖ്യാപിച്ച്, ജി സി സിയിലെ മുൻനിര സംയോജിത ആരോഗ്യപരിചരണ ദാതാവായ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ ഭാഗമായ മസ്‌കത്തിലെ ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റൽ. പ്രമേഹ ചികിത്സ, എൻഡോക്രൈനോളജി ചികിത്സ എന്നിവയുടെ ഒമാനിലെ ഭൂമിക തന്നെ പുനർനിർവചിക്കാൻ സാധിക്കുന്ന ദേശീയ നിലവാരത്തിലുള്ള കേന്ദ്രമാണിത്. പ്രമേഹത്തിന്റെയും അതിന്റെ അനുബന്ധ സങ്കീർണതകളുടെയും ബഹുതലങ്ങളിലുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കാൻ രൂപകല്പന ചെയ്ത സേവനങ്ങളുടെ സമഗ്രമായ ശ്രേണി തന്നെ ഈ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു.
ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറലിലെ ഡയറക്ടർ ജനറൽ ഡോ.മുഹന്ന നാസർ അൽ മസ്ലഹി പങ്കെടുത്തു. പ്രമുഖ മെഡിക്കൽ പ്രൊഫഷണലുകളായ ഡോ. ഖലീഫ നാസർ (വാസ്‌കുലാർ സർജറി സീനിയർ കൺസൾട്ടന്റ്), ഡോ. വസീം ഷെയ്ഖ് (സ്‌പെഷ്യലിസ്റ്റ് എൻഡോക്രൈനോളജി), ഡോ. സെബാസിസ് ബെസോയ് (സ്‌പെഷ്യലിസ്റ്റ് ജനറൽ സർജറി), ഡോ. സെയ്ദ യാസ്മീൻ (സ്‌പെഷ്യലിസ്റ്റ് ഒപ്താൽമോളജിസ്റ്റ്), ശൈലേഷ് ഗുണ്ടു (ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്ക്‌സ് സി ഇ ഒ) എന്നിവരും പങ്കെടുത്തു.
ഒമാനിലെ ആരോഗ്യപരിചരണ ഭൂമികയിൽ സുപ്രധാന ചുവടുവെപ്പാണ് ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി, വാസ്‌കുലാർ സെന്റർ ഓഫ് എക്‌സലൻസിന്റെ സംസ്ഥാപനമെന്ന് ഡോ.മുഹന്ന നാസർ അൽ മസ്ലഹി പറഞ്ഞു. മേഖലയിൽ തന്നെ പ്രമേഹം പ്രധാന ആശങ്കയായി തുടരുമ്പോൾ, സവിശേഷ പരിചരണത്തോടൊപ്പം നൂതന സാങ്കേതികവിദ്യയും സംയോജിപ്പിച്ച ഇതുപോലുള്ള സംരംഭങ്ങൾ രോഗീപരിചരണം മെച്ചപ്പെടുത്താനും നിത്യരോഗത്തിന്റെ ഭാരം കുറക്കാനും പ്രധാനപ്പെട്ടതാണ്. നമ്മുടെ ജനങ്ങളുടെ ഗുണത്തിന് വേണ്ടി മെഡിക്കൽ സേവനങ്ങൾ ശക്തിപ്പെടുത്താനുള്ള സ്വകാര്യ ആരോഗ്യപരിചരണ മേഖലയുടെ പ്രതിബദ്ധതക്ക് സാക്ഷിയാകുന്നതിൽ അതീവ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒമാനിലെ ആരോഗ്യപരിചരണം പുരോഗമിക്കാനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയിലുള്ള സുപ്രധാന നാഴികക്കല്ലുകളും പരിപാടിയിൽ വെളിവായിരുന്നു. വാസ്‌കുലാർ, ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്, ഡയബറ്റിക് റെറ്റിനോപതി ക്ലിനിക്ക് എന്നീ സ്‌പെഷ്യലൈസ്ഡ് ക്ലിനിക്കുകളുടെ ഉദ്ഘാടനമാണ് അതിൽ പ്രധാനം. ഇത്തരം സ്‌പെഷ്യലൈസ്ഡ് പരിചരണം പ്രദാനം ചെയ്യുന്ന ഒമാനിലെ ആദ്യ സ്വകാര്യ ഹോസ്പിറ്റൽ ശൃംഖല കൂടിയായി ആസ്റ്റർ റോയൽ അൽ റഫ ഇതോടെ മാറി. ഇതിനൊപ്പം ഇദംപ്രഥമമായി എഐ കരുത്തുള്ള പ്രമേഹ സ്‌ക്രീനിംഗ് സങ്കേതവും ഒമാനിൽ ലഭ്യമാകും.
ന്യൂറോപതി, കാഴ്ച നഷ്ടം, വാസ്‌കുലാർ രോഗങ്ങൾ തുടങ്ങിയ സങ്കീർണതകൾ തടയാൻ നേരത്തേ തന്നെ പ്രമേഹം കണ്ടെത്തേണ്ടത് സുപ്രധാനമാണ്. ഇത്തരം സങ്കീർണതകൾ ദുർഘടവും ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും.
ഒമാനിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആദ്യമായി അവതരിപ്പിക്കുന്ന വാസ്‌കുലാർ, ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്, ഡയബറ്റിക് ന്യൂറോപതി, കാലിലെ വ്രണങ്ങൾ, അണുബാധകൾ പോലുള്ള പലപ്പോഴും അവഗണിക്കുന്ന പ്രമേഹത്തിന്റെ സങ്കീർണതകൾക്ക് വിദഗ്ധ പരിചരണം നൽകാൻ രൂപകല്പന ചെയ്തിട്ടുള്ളതാണ്. ഇത്തരം പ്രശ്‌നങ്ങൾ ചികിത്സിക്കാതിരുന്നാൽ, കാൽ അഴുകാനും ചിലപ്പോൾ മുറിച്ചുമാറ്റുന്നതിലേക്കും വരെയെത്തും. ഇവ നേരത്തേ കണ്ടുപിടിച്ച് വിദഗ്ധ ചികിത്സ നൽകുന്നതിലൂടെ അത്തരം പ്രശ്‌നങ്ങൾ തടയാനാണ് ആസ്റ്ററിന്റെ വാസ്‌കുലാർ, ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക് ലക്ഷ്യമിടുന്നത്. ഇതിലൂടെ രോഗികളുടെ ജീവിത ഗുണമേന്മ മെച്ചപ്പെടുത്തുകയും പ്രമേഹ സങ്കീർണതകളുടെ ഭാരം കുറയ്ക്കുകയും ചെയ്യുന്നു.
കാഴ്ചാ നഷ്ടമെന്ന പ്രമേഹത്തിന്റെ ഏറ്റവും പൊതുവായ സങ്കീർണതകൾക്കൊന്നിന് സമഗ്ര സേവനം നൽകുന്നതാണ് ഡയബറ്റിക് റെറ്റിനോപതി ക്ലിനിക്ക്. നേരത്തേ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കിലാണ് കാഴ്ചാ നഷ്ടമുണ്ടാകുക. ഡൈലേറ്റഡ് ഫണ്ടോസ്‌കോപി, ഒപ്റ്റിക്കൽ കോഹിറൻസ് ടോമോഗ്രഫി (ഒസിറ്റി) അടക്കമുള്ള വിദഗ്ധ പരിശോധന ക്ലിനിക്ക് നൽകും. രോഗത്തിന്റെ ഘട്ടം പരിഗണിച്ച് ലേസർ തെറാപ്പി മുതൽ നേത്ര കുത്തിവെപ്പ് വരെയുള്ള ചികിത്സകളും ലഭ്യമാണ്. രോഗികളുടെ കാഴ്ച പരിരക്ഷിച്ച് അവരുടെ മൊത്തം ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന
ആസ്റ്ററിന്റെ പ്രതിബദ്ധതയുടെ അടയാളമാണ് ഈ ക്ലിനിക്ക്.
എഐ പ്രമേഹ പരിശോധന ടൂൾ ആയ ആസ്റ്റർ അൽ റഫ എഐ ഷുഗർ ബഡ്ഡി ആണ് ആസ്റ്റർ റോയൽ അൽ റഫയുടെ നൂതന വാഗ്ദാനം. ഇത്തരമൊരു സേവനം ഒമാനിൽ ഇതാദ്യമായാണ്. 96891391235 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ ഈ സേവനം ലഭ്യമാണ്. വീട്ടിൽ വെച്ച് തന്നെ പ്രമേഹത്തിന് മുമ്പുള്ള പ്രശ്‌നം വിശകലനം ചെയ്യാൻ ഇതിലൂടെ രോഗികൾക്ക് സാധിക്കും. എളുപ്പത്തിലും ഏറെ സൗകര്യത്തോടെയും പ്രമേഹത്തിന്റെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ രോഗികളെ അനുവദിക്കുന്ന നിർമിത ബുദ്ധിയുടെ കരുത്തുള്ള മാർഗമാണിത്. അങ്ങനെ പ്രമേഹം നേരത്തേ കണ്ടെത്തി പ്രതിരോധ മാർഗങ്ങളിലേക്ക് കടക്കാൻ സാധിക്കുന്നു. പരിശോധനയുടെ കൃത്യത, ചികിത്സാ പദ്ധതികൾ ഇഷ്ടാനുസൃതമാക്കുക, രോഗീ നിരീക്ഷണം മെച്ചപ്പെടുത്തുക എന്നിവ പുരോഗമിപ്പിക്കുന്നതിലൂടെ പ്രമേഹ ചികിത്സയെ മാറ്റിമറിക്കുക മാത്രമല്ല, വിശാലമായ ആരോഗ്യ പരിചരണ മേഖലയെ പുനർനിർമിക്കുക കൂടിയാണ് നിർമിത ബുദ്ധി. പ്രമേഹ ചികിത്സ വേഗത്തിൽ ലഭ്യമാക്കാനും കാര്യക്ഷമമാക്കാനും ഈ സംരംഭം ലക്ഷ്യംവെക്കുന്നു. അങ്ങനെ തങ്ങളുടെ ആരോഗ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ വ്യക്തികളെ ശാക്തീകരിക്കുകയും ചെയ്യുന്നു.
2024ഓടെ ഒമാനിൽ പ്രമേഹം ബാധിച്ചവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 14.26 ശതമാനമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2050 ആകുമ്പോഴേക്കും മൂന്നര ലക്ഷത്തിലേറെ പേർ ടൈപ് 2 ഡയബറ്റിസ് മെലിറ്റസ് (ടി2ഡിഎം) ബാധിച്ചവരാകും. 2015നെ അപേക്ഷിച്ച് 174 ശതമാനമായിരിക്കും വർധന. പ്രമേഹത്തിന്റെ നൂതന പരിചരണവും സജീവ നിയന്ത്രണവും ലക്ഷ്യമിടുന്ന എൻഡോക്രൈനോളജി, വാസ്‌കുലാർ സെന്റർ ഓഫ് എക്‌സലൻസ് പോലുള്ള സംരംഭങ്ങളുടെ അടിയന്തര ആവശ്യമാണ് ഈ കണക്കുകൾ അടിവരയിടുന്നത്.
പ്രമേഹത്തിന്റെ മറ്റൊരു സുപ്രധാന പ്രശ്‌നമായ പൊണ്ണത്തടി അഭിമുഖീകരിക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയയും ഈ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ രോഗികളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താം. ഗ്യാസ്ട്രിക് ബൈപാസ്സ്, സ്ലീവ് ഗ്യാസ്‌ട്രെക്ടമി പോലുള്ള നടപടിക്രമങ്ങളിലൂടെയുള്ള ബാരിയാട്രിക് സർജറി, ബ്ലഡ് ഷുഗർ തോതിനെ വളരെയധികം കുറക്കുമെന്നും ഇൻസുലിൻ സെൻസിറ്റിവിറ്റിയെ ത്വരിതപ്പെടുത്തുമെന്നും ടൈപ് 2 പ്രമേഹത്തിന്റെ തീക്ഷ്ണത ദീർഘകാലത്തേക്ക് കുറക്കുമെന്നും തെളിയിക്കപ്പെട്ടതാണ്.
ഒമാനിൽ ലോകോത്തര നിലവാരമുള്ള ആരോഗ്യപരിചരണം നൽകാനുള്ള ആസ്റ്ററിന്റെ ദൗത്യത്തിന്റെ സുപ്രധാന ചുവടുവെപ്പാണ് എൻഡോക്രൈനോളജി, വാസ്‌കുലാർ സെന്റർ ഓഫ് എക്‌സലൻസിന്റെ ലോഞ്ചിംഗ് എന്ന് ആസ്റ്റർ അൽ റഫ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്ക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശൈലേഷ് ഗുണ്ടു പറഞ്ഞു. വാസ്‌കുലാർ, ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്, ഡയബറ്റിക് റെറ്റിനോപതി ക്ലിനിക്ക്, എഐ കരുത്തുള്ള പ്രമേഹ പരിശോധനാ മാർഗമായ ആസ്റ്റർ അൽ റഫ എഐ ഷുഗർ ബഡ്ഡി തുടങ്ങിയവ ആരംഭിക്കുന്ന ഒമാനിലെ ആദ്യത്തെ സ്വകാര്യ ഹോസ്പിറ്റൾ എന്ന നിലയ്ക്ക് പ്രമേഹ പരിചരണ നൂതനത്വത്തിൽ സുപ്രധാന നാഴികക്കല്ലാണ് പിന്നിടുന്നത്. മേഖലയിൽ സുപ്രധാന ആശങ്കയായി പ്രമേഹം ഉയരുന്ന സാഹചര്യത്തിൽ, ഈ നിത്യരോഗത്തിന്റെ ആഘാതം കുറക്കാനും കൈകാര്യം ചെയ്യാനും സഹായിക്കുന്ന വിദഗ്ധ, പ്രതിരോധ പരിചരണം വാഗ്ദാനം ചെയ്യേണ്ടത് അനിവാര്യമാണ്. സാധ്യമായ മികച്ച പരിചരണം മാത്രമല്ല, രോഗികളുടെ ആരോഗ്യം സജീവമായി നിയന്ത്രിക്കാൻ അവരെ പ്രാപ്തരാക്കുക കൂടിയാണ് പുതിയ ക്ലിനിക്കുകളിലൂടെയും എഐ കരുത്തുള്ള പരിശോധനാ സംവിധാനത്തിലൂടെയും ലക്ഷ്യമിടുന്നത്. ഈ ക്ലിനിക്കുകൾക്കൊപ്പം, എൻഡോക്രൈനോളജി ചികിത്സകളുടെ സമഗ്ര കവറേജുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉയർന്ന രക്തസമ്മർദം, ഹൈപർടെൻഷൻ, പൊണ്ണത്തടി, ഹൃദ്രോഗങ്ങൾ, വൃക്കരോഗങ്ങൾ, നേത്ര പ്രശ്‌നങ്ങൾ, ഉറക്ക പ്രശ്‌നങ്ങൾ പോലുള്ള പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണ രോഗങ്ങളെ അഭിമുഖീകരിക്കാനുള്ള ആസ്റ്റർ റോയൽ അൽ റഫയുടെ വിശാലമായ കാഴ്ചപ്പാടിന്റെ ഉപോത്പന്നമാണ് എൻഡോക്രൈനോളജി, വാസ്‌കുലാർ സെന്റർ ഓഫ് എക്‌സലൻസ്. വിവിധ എക്‌സലൻസ് സെന്ററുകളിലൂടെ സംയോജിത പരിചരണം വാഗ്ദാനം ചെയ്ത്, പ്രമേഹ പരിചരണത്തിൽ സമഗ്ര സമീപനം പ്രദാനം ചെയ്യാനാണ് ആസ്റ്റർ ലക്ഷ്യമിടുന്നത്. തങ്ങളുടെ സ്ഥിതി കാര്യക്ഷമമായി നിയന്ത്രിക്കാൻ രോഗികൾക്ക് ആവശ്യമായ സർവ പരിചരണവും അവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ.
ഉദ്ഘാടനത്തിന്റെ ഭാഗമായി, ആരോഗ്യപരിചരണ പ്രൊഫഷണലുകളുടെ എക്‌സ്‌ക്ലൂസീവ് പരിപാടിയായ ആസ്റ്റർ ഡയബിസിറ്റി കോൺക്ലേവ് (ചാപ്റ്റർ 2) ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റൽ സംഘടിപ്പിക്കും. ഇന്ററാക്ടീവ് പാനൽ ചർച്ചകൾ, സ്‌പെഷ്യലിസ്റ്റുകൾ നയിക്കുന്ന സെഷനുകൾ, കൊളാബറേറ്റീവ് കേസ് അനാലിസിസ് തുടങ്ങിയവയുണ്ടാകും. ഡയബറ്റിസ്, ഒബീസിറ്റി മാനേജ്‌മെന്റ് മേഖലയിലെ മുൻനിര വിദഗ്ധരിൽ നിന്ന് പഠിക്കാനുള്ള സുവർണാവസരമാണ് ഡോക്ടർമാർക്ക് ഇതിലൂടെ ലഭിക്കുക. ഡയബറ്റിക് ഫൂട്ട് ട്രീറ്റ്‌മെന്റ്, ട്രാൻസ്‌ഫോർമേറ്റീവ് റോൾ ഓഫ് മെറ്റാബോളിക് സർജറി ഇൻ ഡയബറ്റിസ് മാനേജ്‌മെന്റ്, ടൈപ് 2 പ്രമേഹത്തിനുള്ള നൂതന ചികിത്സാ മാർഗനിർദേശങ്ങൾ, ഡയബറ്റിക് റെറ്റിനോപതി മാനേജ്‌മെന്റ് അടക്കമുള്ളയവാണ് വിഷയങ്ങൾ. നാഷണൽ ഡയബറ്റിസ്, എൻഡോക്രൈൻ സെന്റർ ഒമാനിലെ ട്രെയിനിംഗ് ആൻഡ് കരിയർ ഡെവലപ്‌മെന്റ് മേധാവി സുലൈമാൻ അൽ ഷരീഖി കോൺക്ലേവിൽ സംബന്ധിച്ച് തന്റെ വൈദഗ്ധ്യം പങ്കുവെക്കും.
ട്രീറ്റ് ഇൻ ഒമാൻ (ഒമാനിൽ തന്നെ ചികിത്സിക്കൂ) എന്ന ആസ്റ്ററിന്റെ വിശാലമായ സംരംഭത്തിന്റെ ഭാഗമാണ് ഇത്. പ്രാദേശിക ആരോഗ്യപരിചരണ ലഭ്യത മെച്ചപ്പെടുത്തുകയും ചികിത്സക്ക് വിദേശ യാത്ര നടത്തുന്നത് കുറക്കുകയുമാണ് ലക്ഷ്യം. അതിനൂതന സേവനങ്ങളും പരിഹാരമാർഗങ്ങളും അവതരിപ്പിച്ച് ലോകോത്തര ആരോഗ്യ പരിചരണത്തിന്റെ ഹബ് ആയി ഒമാനെ അടയാളപ്പെടുത്താനാണ് ആസ്റ്റർ സഹായിക്കുന്നത്. സ്വന്തം രാജ്യത്ത് തന്നെ ഉന്നത നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങൾ ജനങ്ങൾക്ക് ഉറപ്പാക്കുകയാണ് ഇതിലൂടെ ആസ്റ്റർ.
ജിസിസിയിലെ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ എഫ്ഇസഡ്‌സിയെ കുറിച്ച്
1987ൽ ഡോ. ആസാദ് മൂപ്പൻ സ്ഥാപിച്ച ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, ജി സി സിയിലെ ആറ് രാജ്യങ്ങളിലും ശക്തമായ സാന്നിധ്യമുള്ള മുൻനിര സംയോജിത ആരോഗ്യപരിചരണ ദാതാവ് ആണ്. ഞങ്ങൾ തന്നെ നിങ്ങളെ നല്ലതുപോലെ പരിചരിക്കും എന്ന വാഗ്ദാനത്തോടെ, പ്രാഥമിക തലം മുതൽ അന്തിമഘട്ടം വരെയുള്ള ഉന്നത നിലവാരത്തിലും പ്രാപ്യവുമായ ആരോഗ്യപരിചരണം നൽകുകയെന്ന കാഴ്ചപ്പാടാണ് ആസ്റ്ററിനുള്ളത്. ജി സി സിയിൽ 16 ഹോസ്പിറ്റലുകളും 121 ക്ലിനിക്കുകളും 306 ഫാർമസികളുമുള്ള നൂതന സംയോജിത ആരോഗ്യപരിചണ മാതൃകയാണ് ഗ്രൂപ്പിനുള്ളത്. ആസ്റ്റർ, മെഡ്‌കെയർ, ആക്‌സസ്സ് എന്നീ മൂന്ന് ബ്രാൻഡുകളിലൂടെ സമൂഹത്തിലെ നാനാതുറകളിലുള്ളവരെ സേവിക്കുന്നു. രോഗികളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ആസ്റ്റർ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. ഫിസിക്കൽ, ഡിജിറ്റൽ ചാനലുകളിലൂടെ ഗുണമേന്മയുള്ള ആരോഗ്യപരിചരണം ഉറപ്പാക്കുന്നു. മൈആസ്റ്റർ എന്ന മേഖലയിലെ പ്രഥമ ഹെൽത്ത് കെയർ സൂപ്പർ ആപ്പ് തുടങ്ങിയത് ആസ്റ്ററാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എഡിജിപി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഇനിമുതൽ അഗ്നിരക്ഷാസേന മേധാവി
Kerala
• 5 days ago
നിർണായക കളി മഴ കൊണ്ടുപോയി; പഞ്ചാബിനും കൊൽക്കത്തക്കും തിരിച്ചടി
Cricket
• 5 days ago
42 വര്‍ഷം ബഹ്റൈനില്‍ കുടുങ്ങി; ഒടുവില്‍ കേരളത്തിലേക്ക് മടങ്ങി പ്രവാസി
bahrain
• 5 days ago
പ്രതിരോധ പ്രവർത്തനങ്ങളുടെ തത്സമയ റിപ്പോർട്ടിങ് ഒഴിവാക്കണം: മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം
National
• 5 days ago
ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി സഊദി
latest
• 5 days ago
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കും; മുന്നറിയിപ്പ് നൽകി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
Kerala
• 5 days ago
രജായി സ്‌ഫോടനത്തില്‍ ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ
uae
• 5 days ago
ഒറ്റ വിക്കറ്റിൽ വീണത് ചെന്നൈ ഇതിഹാസം; ഐപിഎല്ലിലെ വമ്പൻ നേട്ടത്തിൽ റസൽ
Cricket
• 5 days ago
പാകിസ്താനിൽ വൻ സ്ഫോടനം; സംഭവത്തിൽ പത്ത് സൈനികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്
International
• 5 days ago
രജായി സ്‌ഫോടനം; നാലു മരണം, പരുക്കേറ്റവരുടെ എണ്ണം അഞ്ഞൂറു കടന്നു
International
• 5 days ago
മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം
National
• 5 days ago
നിത്യവിശ്രമം; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഭൗതികദേഹം കബറടക്കി
International
• 5 days ago
രോഹൻ കുന്നുമ്മലിന്റെ കൊടുങ്കാറ്റിൽ തരിപ്പണമായത് ഒമാൻ: കേരളത്തിന് വമ്പൻ ജയം
Cricket
• 6 days ago
പൂണെ പോര്‍ഷെ കേസ്; മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മക്ക് ജാമ്യം
National
• 6 days ago
ഇന്ത്യ-പാക് സൈനിക ശക്തി: ആയുധക്കരുത്തിൽ ഇന്ത്യ എത്ര മുന്നിൽ? പാകിസ്ഥാനെവിടെ, കൂടുതലറിയാം
Economy
• 6 days ago
കേരളത്തിൽ ശക്തമായ മഴക്കും, 40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്
Kerala
• 6 days ago
പൊട്ടിയത് ഈസ്റ്ററിന് വാങ്ങിയ പടക്കം; ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ലെന്ന് പൊലിസ്
Kerala
• 6 days ago
ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി ; ആറ് സ്ത്രീകൾക്ക് ദാരുണാന്ത്യം
National
• 6 days ago
കേരളത്തിലെ പാക് പൗരത്വമുള്ള നാല് പേർക്ക് രാജ്യം വിടാൻ നോട്ടീസ്
Kerala
• 6 days ago
ഗതാഗത നിയമലംഘനം; പത്തു വര്‍ഷം പഴക്കമുള്ള ആറു ലക്ഷം കേസുകളില്‍ ഇളവ് നല്‍കി ഷാര്‍ജ പൊലിസ്
latest
• 6 days ago
ഒമാനിലെ ജബര്‍ അഖ്ദറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു
latest
• 6 days ago