ചെന്നൈയുടെ ചരിത്ര താരത്തിന് പരുക്ക്; ഐപിഎല്ലിന് മുമ്പേ ധോണിപ്പടക്ക് കനത്ത തിരിച്ചടി
2026 ഐപിഎൽ ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടിയായി യുവതാരത്തിന്റെ പരുക്ക്. ലേലത്തിൽ റെക്കോർഡ് തുകക്ക് ടീമിലെത്തിച്ച പ്രശാന്ത് വീറിനാണ് പരുക്കേറ്റത്. രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനെതിരെയുള്ള മത്സരത്തിലാണ് ഉത്തർപ്രദേശ് താരമായ പ്രശാന്തിന് പരുക്ക് പറ്റിയത്. മത്സരത്തിൽ പന്ത് തടയാൻ ശ്രേമിക്കുന്നതിനിടെ ഗ്രൗണ്ടിലേക്ക് വീണ താരത്തിന്റെ വലത് തോളിനാണ് പരുക്ക് പറ്റിയത്.
ലേലത്തിൽ 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പ്രശാന്തിനെ 14.20 കോടി രൂപയ്ക്കാണ് ചെനാനി സ്വന്തമാക്കിയത്. അടിസ്ഥാന വിലയിൽ നിന്നും 47.3 ഇരട്ടിയോളം രൂപയാണ് താരത്തിന് ലേലത്തിൽ ലഭിച്ചത്.
പ്രശാന്ത് വീറിനെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സ് ഹൈദരാബാദും ശ്രമിച്ചിരുന്നു. എന്നാൽ, ഇരു ടീമുകളുടെയും നീക്കങ്ങളെ മറികടന്ന് 14.20 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സ് താരത്തെ തങ്ങളുടെ കൂടാരത്തിൽ എത്തിക്കുകയായിരുന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ അൺക്യാപ്പ്ഡ് താരങ്ങളിലൊരാളായി ഇതോടെ പ്രശാന്ത് വീർ മാറി.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളായ രവീന്ദ്ര ജഡേജയ്ക്ക് ഭാവിയിൽ ഒരു പകരക്കാരനെ കണ്ടെത്താനുള്ള ഫ്രാഞ്ചൈസിയുടെ ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് വീറിനെ ട്രയൽസിനായി ക്ഷണിച്ചത്. ഇപ്പോൾ താരത്തിന്റെ പരുക്ക് സിഎസ്കെക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
അതേസമയം 2025 ഐപിഎൽ സീസണിൽ ചെന്നൈ നിരാശാജനകമായ പ്രകടനമായിരുന്നു നടത്തിയിരുന്നത്. 14 മത്സരങ്ങളിൽ നിന്നും വെറും നാല് മത്സരങ്ങളിൽ മാത്രമാണ് ചെന്നൈയ്ക്ക് വിജയിക്കാൻ സാധിച്ചത്. 10 മത്സരങ്ങൾ പരാജയപ്പെട്ട് വെറും എട്ട് പോയിന്റോടെ അവസാന സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്.
With just months to go before the start of the 2026 IPL, Chennai Super Kings have been dealt a blow by a young player's injury. Prashant Veer, who was brought to the team for a record amount in the auction, has been injured. Prashant, a player from Uttar Pradesh, suffered the injury during a match against Jharkhand in the Ranji Trophy. The player fell to the ground while trying to block the ball in the match and injured his right shoulder.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."