HOME
DETAILS

നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണം കൊലപാതകം: അച്ഛൻ അറസ്റ്റിൽ

  
Web Desk
January 23, 2026 | 3:24 PM

neyyattinkara toddlers death confirmed as murder father arrested

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ മരിച്ച സംഭവം ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞു. കുട്ടിയുടെ പിതാവ് കവളാകുളം സ്വദേശി ഷിജിൽ കുറ്റം സമ്മതിച്ചതോടെ പൊലFസ് അറസ്റ്റ് രേഖപ്പെടുത്തി. കുടുംബവഴക്കും ഭാര്യയോടുള്ള സംശയവുമാണ് പിഞ്ചുകുഞ്ഞിന്റെ ജീവനെടുക്കാൻ ഷിജിലിനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. 

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളാണ് കേസിൽ നിർണ്ണായകമായത്. കുട്ടിയുടെ അടിവയറ്റിൽ ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ മൂന്നാംഘട്ട ചോദ്യം ചെയ്യലിലാണ് പിതാവ് പൊലിസിനോട് കുറ്റസമ്മതം നടത്തിയത്. കുട്ടിയെ മടിയിൽ ഇരുത്തിയ ശേഷം കൈമുട്ട് കൊണ്ട് അടിവയറ്റിൽ ശക്തമായി ഇടിക്കുകയായിരുന്നുവെന്ന് ഷിജിൽ മൊഴി നൽകി.

കുഞ്ഞ് ബിസ്‌കറ്റ് കഴിച്ച് കുഴഞ്ഞുവീണതാണെന്നായിരുന്നു ആദ്യം മാതാപിതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ കുട്ടിയുടെ കയ്യിലെ പഴയ ഒടിവിനെക്കുറിച്ച് ഡോക്ടർമാർ നൽകിയ വിവരവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഷിജിലിന്റെ വാദങ്ങൾ പൊളിച്ചു.

ഷിജിലും ഭാര്യ കൃഷ്ണപ്രിയയും തമ്മിൽ ദീർഘകാലമായി ദാമ്പത്യ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഭാര്യയോടുള്ള സംശയവും പകയുമാണ് പിഞ്ചുകുഞ്ഞിന് മേൽ തീർത്തതെന്ന് ഷിജിൽ വെളിപ്പെടുത്തി. നേരത്തെ ചോദ്യം ചെയ്തപ്പോൾ ഇരുവരും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയിരുന്നത്. മൂന്ന് മണിക്കൂർ നീണ്ട വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ തെളിവുകൾ നിരത്തിയതോടെയാണ് ഷിജിൽ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെയ്യാറ്റിൻകരയെ നടുക്കിയ ഈ സംഭവം നടന്നത്.

 

 

In a shocking development, the police arrested shijil, the father of a one-year-old boy named ihan, for murder. while the parents initially claimed the child collapsed after eating a biscuit, the post-mortem report revealed internal bleeding caused by severe trauma to the abdomen.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോക്കും മെസിക്കും ശേഷം മൂന്നാമനായി കോഹ്‌ലി; അമ്പരന്ന് കായിക ലോകം!

Cricket
  •  2 hours ago
No Image

ഇൻസോമ്നിയ'യുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ; കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

മദീന ഹറമിലെ ഇഫ്താർ വിതരണം; അനുമതിക്കായി അപേക്ഷിക്കേണ്ട തീയതികൾ പ്രഖ്യാപിച്ചു, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Saudi-arabia
  •  3 hours ago
No Image

മേയറാക്കാത്തതിൽ പരിഭവം മാറാതെ ശ്രീലേഖ; പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ മാറിനിന്നു

Kerala
  •  3 hours ago
No Image

ചെന്നൈയുടെ ചരിത്ര താരത്തിന് പരുക്ക്; ഐപിഎല്ലിന് മുമ്പേ ധോണിപ്പടക്ക് കനത്ത തിരിച്ചടി

Cricket
  •  3 hours ago
No Image

ഖോർഫക്കാനിൽ നാളെ ഗതാഗത നിയന്ത്രണം; പ്രധാന റോഡുകൾ അടച്ചിടുമെന്ന് ഷാർജ പൊലിസ്

uae
  •  3 hours ago
No Image

ലോകത്തിലെ മൂന്നാമത്തെ രാജ്യം; ഇന്ത്യയിൽ സെഞ്ച്വറിയടിച്ച് ചരിത്രമെഴുതി ഇന്ത്യ

Cricket
  •  3 hours ago
No Image

കമല്‍ മൗലാ പള്ളിയില്‍ ഒരേസമയം മുസ്ലിംകള്‍ ജുമുഅ നിസ്‌കരിച്ചു; ഹിന്ദുക്കള്‍ പൂജയും നടത്തി; എല്ലാം സമാധാനപരം

National
  •  3 hours ago
No Image

സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ

Saudi-arabia
  •  3 hours ago
No Image

രക്തസാക്ഷി ഫണ്ടിൽ നിന്ന് മുക്കിയത് ലക്ഷങ്ങൾ: മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് ആരോപണം; സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അം​ഗത്തിന്റെ വെളിപ്പെടുത്തൽ

Kerala
  •  3 hours ago