റൊണാൾഡോക്കും മെസിക്കും ശേഷം മൂന്നാമനായി കോഹ്‌ലി; അമ്പരന്ന് കായിക ലോകം!
ഏകദിനത്തിൽ മിന്നും ഫോമിൽ തുടരുന്ന ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലി സോഷ്യൽ മീഡിയയിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം സ്വാധീനമുള്ള വ്യക്തികളിൽ മൂന്നാമനായാണ് കോഹ്‌ലി ശ്രദ്ധ നേടിയിരിക്കുന്നത്. ഹൈപ്പ് ഓഡിറ്ററിന്റെ കണക്കുകൾ പ്രകാരം ഫുട്ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവർക്ക് ശേഷം കോഹ്‌ലിക്കാണ് സ്വാധീനമുള്ളത്.
ടെസ്റ്റിൽ നിന്നും ടി-20യിൽ നിന്നും വിരമിച്ചെങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇപ്പോഴും കോഹ്‌ലി തന്റെ ആധിപത്യം തുടരുകയാണ്. ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറി നേടി കോഹ്‌ലി തിളങ്ങിയിരുന്നു. മത്സരത്തിൽ താരം തന്റെ 85-ാം അന്താരാഷ്ട്ര സെഞ്ച്വറിയാണ് പൂർത്തിയാക്കിയത്. ഏകദിന ഫോർമാറ്റിലെ കോഹ്‌ലിയുടെ 54-ാം സെഞ്ച്വറിയാണിത്.
ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരുപിടി റെക്കോർഡുകളും കോഹ്‌ലി സ്വന്തമാക്കി. ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡ് ഇനി കോഹ്‌ലിക്ക് സ്വന്തം. കിവീസിനെതിരെ താരത്തിന്റെ ഏഴാമത്തെ സെഞ്ച്വറിയാണിത്. ഇതോടെ ആറ് സെഞ്ച്വറികൾ വീതം നേടിയ റിക്കി പോണ്ടിംഗിനെയും വീരേന്ദർ സെവാഗിനെയും കോഹ്‌ലി മറികടന്നു. കഴിഞ്ഞ ഏഴ് ഏകദിനങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറിയും ആറ് അർദ്ധ സെഞ്ച്വറിയും നേടിയ കോഹ്‌ലി അവിശ്വസനീയമായ ഫോമിലാണ്.
Indian cricketer Virat Kohli, who continues to be in brilliant form in ODIs, has also created waves on social media. Kohli has gained attention as the third most influential person on Instagram. According to Hype Auditor, Kohli is the most influential person after football legends Cristiano Ronaldo and Lionel Messi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."