വൈദ്യുതി ആവശ്യങ്ങള്‍ വര്‍ധിക്കുന്നു;മിസ്ഹഫ്, ദുഖ്മ് മേഖലകളില്‍ പുതിയ പവര്‍ പ്ലാന്റുകള്‍
ഒമാന്‍: ഒമാനില്‍ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സര്‍ക്കാര്‍ രണ്ട് വലിയ ഗ്യാസ്ടര്‍ബൈന്‍ വൈദ്യുതി പദ്ധതികള്‍ക്ക് അന്താരാഷ്ട്ര കണ്‍സോര്‍ഷിയങ്ങളെ തെരഞ്ഞെടുത്തു. പുതിയ വൈദ്യുതി പ്ലാന്റുകള്‍ Misfah പ്രദേശത്തും വ്യവസായ നഗരമായ ദുഖ്മിലുമാണ് സ്ഥാപിക്കുന്നത്.
പദ്ധതികള്‍ക്കായുള്ള കരാറുകള്‍ ഒമാനിലെ വൈദ്യുതി-ജല വാങ്ങല്‍ സ്ഥാപനമായ നാമാ പവര്‍ ആന്റ് വാട്ടര്‍ പ്രൊക്യുര്‍മെന്റ് ആണ് അന്തിമമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മിസ്ഹാഫ് പ്ലാന്റിന് ഏകദേശം 1,600 മെഗാവാട്ട് ശേഷിയും, ദുഖ്മ് പ്ലാന്റിന് 800 മെഗാവാട്ട് ശേഷിയുമുണ്ടാകും.
ഇരു പ്ലാന്റുകളും കോമ്പൈന്‍ഡ് സൈക്കിള്‍ ഗ്യാസ്ടര്‍ബൈന്‍ (സിസിജിറ്റി) സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ഇതുവഴി ഇന്ധനക്ഷമത വര്‍ധിക്കുകയും, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയുകയും, രാജ്യത്തിന്റെ വൈദ്യുതി ഗ്രിഡ് കൂടുതല്‍ സ്ഥിരതയുള്ളതാകുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
പദ്ധതികള്‍ക്ക് ആകെ ഏകദേശം ഒരു ബില്യണ്‍ ഒമാനി റിയാല്‍ ചെലവാണ് പ്രതീക്ഷിക്കുന്നത്. 2028 ഓടെ ആദ്യഘട്ട വൈദ്യുതി ഉത്പാദനം ആരംഭിക്കാനും, 2029ല്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തനം തുടങ്ങാനും ലക്ഷ്യമിടുന്നു.
ദുഖ്മ് ഒമാനിലെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന വ്യവസായവും പോര്‍ട്ട് നഗരവുമാണ്. രാജ്യത്തിന്റെ വ്യവസായ, ലോഗിസ്റ്റിക് പദ്ധതികളുടെ ഭാഗമായി ഇവിടെ ഇതിനകം തന്നെ നിരവധി വൈദ്യുതി പദ്ധതികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
വിഷന്‍ 2040 പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ വൈദ്യുതി നിക്ഷേപം. വ്യവസായ വളര്‍ച്ച, സാമ്പത്തിക വികസനം, ദീര്‍ഘകാല വൈദ്യുതി സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള നടപടികളിലൊന്നായാണ് സര്‍ക്കാര്‍ ഈ പദ്ധതികളെ കാണുന്നത്.
Oman selects international consortiums to develop two major gas-turbine power plants in Misfah and Duqm as part of Vision 2040 to meet rising electricity demand.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."