HOME
DETAILS

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

  
December 11 2024 | 15:12 PM

Suspicion of falsification of statement given to Hema Committee Another actress in the Supreme Court

കൊച്ചി: ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനെതിരെ മറ്റൊരു നടികൂടി രംഗത്തെത്തിയിരിക്കുകയാണ്.ഹേമ കമ്മിറ്റി അന്വേഷണത്തിനെതിരെ നടി സുപ്രീം കോടതിയെ സമീപിച്ചു. ഹേമ കമ്മിറ്റിയില്‍ താന്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയിക്കുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം ഇതുവരെയും തന്നെ സമീപിച്ചില്ലെന്നും നടി ഹര്‍ജിയില്‍ പറയുന്നു. നേരത്തെ നടി മാലാ പാര്‍വ്വതിയും ഹേമ കമ്മിറ്റി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു.

ഹേമ കമ്മിറ്റി വിശ്വാസ വഞ്ചന കാണിച്ചെന്നും തങ്ങള്‍ക്ക് നേരിട്ട ദുരനുഭവമാണ് മൊഴിയായി നല്‍കിയതെന്നും നടി മാലാ പാര്‍വതി പറഞ്ഞിരുന്നു. മറ്റുളളവര്‍ക്കുണ്ടായ കേട്ടറിവുകള്‍ പറഞ്ഞു. കേസിന് താല്‍പര്യമില്ലെന്ന് അന്നേ പറഞ്ഞിരുന്നതാണ്. റിപ്പോര്‍ട്ടില്‍ പേരുപോലും വരരുതെന്ന് ആവശ്യപ്പെടുകയും ടെയ്തിരുന്നു. സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല. എസ്‌ഐടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും മാലാ പാര്‍വതി നേരത്തെ വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതിയില്‍ മാലാ പാര്‍വതി നല്‍കിയ ഹര്‍ജി അപ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടി  ഡബ്ല്യുസിസി  രംഗത്തെത്തിയിരുന്നു . ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഡബ്ല്യുസിസി അപേക്ഷ നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാങ്ഹായിൽ കൊടുങ്കാറ്റ്: യുഎഇ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി

uae
  •  2 months ago
No Image

ഇന്‍സ്റ്റഗ്രാം പ്രണയം, യുവാവുമൊത്ത് ഒളിച്ചോടാന്‍ 15 മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു

National
  •  2 months ago
No Image

ആസാമിലെ കുടിയൊഴിപ്പിക്കൽ: അധികൃതർ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവർത്തനം: സമദാനി

National
  •  2 months ago
No Image

പ്രവാസിയുടെ ഭൂമി തട്ടിയെടുത്ത കേസ്; അമർനാഥ് പോളിനും ഭൂമി തട്ടിപ്പിൽ പങ്കുണ്ടെന്ന് മുഖ്യപ്രതിയുടെ മൊഴി

Kerala
  •  2 months ago
No Image

മു'ലിൻ പെർമിറ്റ്; സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പൂട്ടിടാൻ പുതിയ പദ്ധതിയുമായി യുഎഇ

uae
  •  2 months ago
No Image

നീതി ലഭിക്കാതെ ബി.ജെ.പിയുമായി ചങ്ങാത്തമില്ല, കന്യാസ്ത്രീകളുടെ അറസ്റ്റ് ഇനി ഒരു മാനദണ്ഡമാവുമെന്നും ബസേലിയോസ് ക്ലീമിസ് ബാവ

Kerala
  •  2 months ago
No Image

നീ ജീവിച്ചിരിപ്പുണ്ടോ,മരിച്ചിരുന്നില്ലേ..? ദുരന്തഭൂമിയിലെ റിപ്പോർട്ടറുടെ അനുഭവങ്ങൾ

Kerala
  •  2 months ago
No Image

മാലിന്യ സംസ്‌കരണക്കുഴിയില്‍ വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു.

Kerala
  •  2 months ago
No Image

കന്യാസ്ത്രീകളുടെ ഹരജി പരിഗണിക്കുന്ന കോടതിക്കു പുറത്ത് ജയ്ശ്രീറാം മുഴക്കി പ്രതിഷേധിച്ച് ബജ്‌റംഗ്ദള്‍; ജാമ്യം നിഷേധിച്ചതിന് പിന്നാലെ ആഹ്ലാദ പ്രകടനം

National
  •  2 months ago
No Image

സ്പോൺസറില്ലാതെ യുഎഇയിലേക്ക് പറക്കാം; ഇതാണ് അവസരം, കൂടുതലറിയാം

uae
  •  2 months ago