HOME
DETAILS

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

  
Web Desk
December 12, 2024 | 3:50 AM

5-Year-Old Dies After 57-Hour Rescue Operation from Well in Rajasthans Dausa

ജയ്പുര്‍: കടുത്ത ചൂടിനെ വകവെക്കാതെ 57 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനം. കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനായ ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയാല്‍ ഉണര്‍ന്നിരുന്ന രണ്ടിലേറെ നാളുകള്‍. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. ജീവന്‍ നഷ്ടപ്പെട്ട നിലയിലാണ് കുഞ്ഞിനെ തിരിച്ചു കിട്ടിയത്. 

രാജസ്ഥാനിലെ ധൗസയില്‍ കുഴല്‍കിണറില്‍ വീണ അഞ്ച് വയസുകാരന്‍ മരിച്ചു. കടുത്ത ചൂടിനെ വകവെക്കാതെ 57 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്ത് എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 

കാളിഖഡ് ഗ്രാമത്തിലെ വയലില്‍ കളിക്കുന്നതിനിടെ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് ആര്യന്‍ എന്ന അഞ്ചുവയസ്സുകാരന്‍ വീണു. ഒരു മണിക്കൂറിന് ശേഷം ആരംഭിച്ച രക്ഷാപ്രവര്‍ത്തനം അടുത്ത രണ്ടര ദിവസത്തോളം നീണ്ടു.

ജെ.സി.ബിയും ഡ്രില്ലിങ് മെഷീനുകളും പൈലിങ് റിഗ്ഗും ഉള്‍പ്പെടെ വിന്യസിച്ച് സമാന്തര തുരങ്കം കുഴിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം. പൈപ്പ് വഴി ഓക്‌സിജന്‍ നല്‍കുകയും സി.സി.ടി.വി ക്യാമറ ഉപയോഗിച്ച് ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്തു. 160 അടിയോളം വരുന്ന ജലനിരപ്പ് ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ രക്ഷാദൗത്യത്തിന് ഉണ്ടായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്. ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്) ഉദ്യോഗസ്ഥര്‍ പറയുന്നു.

പുറത്തെടുത്തപ്പോള്‍ അബോധാവസ്ഥയിലാണെന്നാണ് കരുതിയത്. നൂതന ലൈഫ് സപ്പോര്‍ട്ട് സംവിധാനമുള്ള ആംബുലന്‍സില്‍ ആര്യനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഗ്രീന്‍ കോറിഡോര്‍ തയാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വൈകാതെ കുട്ടി മരിച്ചതായി അറിയിക്കുകയായിരുന്നു.

സെപ്തംബറില്‍ ധൗസയിലെ ബാന്‍ഡികുയി പ്രദേശത്തെ 35 അടി താഴ്ചയുള്ള തുറന്ന കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരിയെ എന്‍.ഡി.ആര്‍.എഫും എസ്.ഡി.ആര്‍.എഫും ചേര്‍ന്ന് 18 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ രക്ഷപ്പെടുത്തിയിരുന്നു. 28 അടി താഴ്ചയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സമാന മാര്‍ഗം തന്നെയാണ് സ്വീകരിച്ചത്.

A 5-year-old child, who fell into a well in Dausa, Rajasthan, was rescued after 57 hours of intense efforts despite scorching heat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  6 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  6 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  6 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  6 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  6 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  6 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  6 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  6 days ago