HOME
DETAILS

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  
December 12 2024 | 06:12 AM

heavy-rain-alert-in-kerala-weather-update

തിരുവനന്തപുരം: മന്നാര്‍ കടലിടുക്കിന് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യത. ഇതിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. നേരത്തെ ഇന്ന് മൂന്ന് ജില്ലകളിലാണ് തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പ് ആയ ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മന്നാര്‍ കടലിടുക്കിന് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ തമിഴ് നാട് തീരത്തേക്ക് നീങ്ങി ശക്തി കുറയാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയിൽ കാറിടിച്ച് ഒൻപത് വയസ്സുകാരിക്ക് ​ഗുരുതരമായി പരുക്കേറ്റ് കോമയിൽ ആയ സംഭവം: പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

സംസ്ഥാന ബജറ്റിലെ പുതിയ പദ്ധതികളായ ന്യൂ ഇന്നിങ്‌സിലേക്കും കോപറേറ്റീവ് ഹൗസിങ്ങിലേക്കുമെത്താന്‍ ദൂരം ഏറെ

Kerala
  •  2 days ago
No Image

കാത്തിരിപ്പിന് അവസാനം; ഒടുവിൽ ഡൽഹിക്കും കിട്ടി ചരിത്രത്തിലെ ആദ്യ കിരീടം

Cricket
  •  2 days ago
No Image

യോഗ്യതയുണ്ട്, പക്ഷേ സർട്ടിഫിക്കറ്റില്ല; ഡി.എൽ.എഡ് ഉദ്യോഗാർഥികൾക്ക് പരീക്ഷണകാലം

Kerala
  •  2 days ago
No Image

പത്തനംതിട്ടയിൽ വാഹനാപകടത്തിൽ സിപിഐഎം നേതാവിന്റെ മകൻ മരിച്ചു

Kerala
  •  2 days ago
No Image

UAE Weather Updates: ഇന്ന് നല്ല അന്തരീക്ഷം; യുഎഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരം

uae
  •  2 days ago
No Image

സ്വകാര്യ സർവകലാശാലകൾക്കുള്ള അനുമതി; അന്തിമ തീരുമാനത്തിനായി ഇന്ന് മന്ത്രിസഭായോഗം

Kerala
  •  2 days ago
No Image

കാത്തിരുന്നോളൂ, അടുത്തത് പശ്ചിമ ബം​ഗാൾ; മമത ബാനർജിക്ക് താക്കീതുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

National
  •  3 days ago
No Image

വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച ഇന്ന്; അഞ്ചുകോടിയിലധികം പേർ പരിപാടിയിൽ പങ്കെടുക്കും

National
  •  3 days ago
No Image

മണിപ്പൂരിൽ പുതിയ സർക്കാരിനുള്ള നീക്കവുമായി ബിജെപി; രാഷ്ട്രപതി ഭരണം ഉടനില്ല, ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചു

National
  •  3 days ago