HOME
DETAILS

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

  
December 14 2024 | 09:12 AM

evks-elangovan-veteran-congress-leader-passes-away

ചെന്നൈ: തമിഴ്‌നാട് മുന്‍ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഈറോഡ് ഈസ്റ്റ് എം.എല്‍.എയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

ഇക്കഴിഞ്ഞ നവംബര്‍ 11നാണ് ഇളങ്കോവനെ കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മണപ്പാക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മകന്‍ തിരുമഗന്‍ എവേരയുടെ മരണത്തെത്തുടര്‍ന്ന് 2023ലെ ഉപതെരഞ്ഞെടുപ്പില്‍ ഇളങ്കോവന്‍ മത്സരിക്കുകയും 66,575 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു. ദ്രാവിഡ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയുടെ സഹോദരന്‍ കൃഷ്ണസ്വാമിയുടെ ചെറുമകനാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

3 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്; ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇസ്‌റാഈല്‍

International
  •  2 days ago
No Image

വൈകിയ പട്ടാഭിഷേകം, നഷ്ടപ്പെട്ട സിംഹാസനം, ഇന്ദിരയുടെ ചെറുമകന്‍ സമീപഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമോ?

National
  •  2 days ago
No Image

പ്രകൃതിവിഭവ കമ്പനികള്‍ക്ക് 20% നികുതി ഏര്‍പ്പെടുത്തി ഷാര്‍ജ

uae
  •  2 days ago
No Image

സിനിമാ സമരത്തെചൊല്ലി നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നത രൂക്ഷം; ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മത്സരിച്ച് പങ്കുവച്ച് അഭിനേതാക്കള്‍

Kerala
  •  2 days ago
No Image

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; എങ്ങനെ വീണെന്നതില്‍ അവ്യക്തത

uae
  •  2 days ago
No Image

റെയില്‍വേ പൊലിസിന്റെ മര്‍ദനത്തില്‍ ഗുരുതര പരുക്ക്; മലയാളി റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കാല്‍ മുറിച്ചുമാറ്റി

Kerala
  •  2 days ago
No Image

നാഗ്പൂരിലേതിനെക്കാള്‍ വലിയ ആസ്ഥാനം ഡല്‍ഹിയില്‍; 150 കോടി രൂപ ചെലവിട്ട് ആര്‍.എസ്.എസ് പുതിയ ഓഫിസ് തുറന്നു

National
  •  2 days ago
No Image

തിരിച്ചടി നികുതിയുമായി ട്രംപ്; വ്യാപാര യുദ്ധം മുറുകുന്നു

International
  •  2 days ago
No Image

ഇന്‍ഡ്യാ സഖ്യത്തിലുണ്ടായ അതൃപ്തിക്കിടെ രാഹുല്‍ഗാന്ധിയെയും കെജ്രിവാളിനെയും കണ്ട് ആദിത്യ താക്കറെ 

National
  •  2 days ago
No Image

വഖ്ഫ് ബില്ലിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്; ഏകസിവില്‍കോഡിനെ കോടതിയില്‍ ചോദ്യംചെയ്യും

National
  •  2 days ago