HOME
DETAILS

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

  
December 14 2024 | 09:12 AM

vizhinjam-viability-gap-fund-should-give-as-grant-cm-sent-letter-to-pm

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ കേന്ദ്ര നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. തൂത്തുക്കുടിക്ക് കിട്ടിയ അതേപരിഗണന വിഴിഞ്ഞത്തിനും നല്‍കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. തൂത്തുക്കുടി തുറമുഖത്തിന് വിജിഎഫ് ഗ്രാന്റ് ആയാണ് കേന്ദ്രം നല്‍കിയത്.

വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡമനുസരിച്ച് പണം ഒറ്റത്തവണ ഗ്രാന്‍ഡ് ആയാണ് നല്‍കേണ്ടത്. വായ്പയായി പരിഗണിക്കാറില്ല. ഈ പശ്ചാത്തലത്തില്‍ വിജിഎഫ് ഗ്രാന്റിന്റെ പൊതുനയത്തില്‍ കേന്ദ്രം മാറ്റം വരുത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

817 കോടി രൂപയാണ് വയബിലിറ്റി ഗ്യാപ്പ് ഫണ്ടായി വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രം അനുവദിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി അനുവദിച്ച വിജിഎഫ് പലയിരട്ടിയായി തിരിച്ചടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നുവെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം രേഖാമൂലം കേന്ദ്രം കേരളത്തെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് ധനമന്ത്രാലയത്തിനോടടക്കം പണം വായ്പയായി നല്‍കരുത്, ഗ്രാന്റ് ആയി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പവന്‍ 60000 തൊടാന്‍ 400 കൂടി; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

Business
  •  4 days ago
No Image

'ദൈവം നീതിമാനായ ജഡ്ജിയുടെ രൂപത്തില്‍ വന്നു' പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍, നിര്‍വികാരയായി വിധി കേട്ട് ഗ്രീഷ്മ

Kerala
  •  4 days ago
No Image

'മരണക്കിടക്കയിലും പ്രണയിനിയെ സ്‌നേഹിച്ചു, ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല' വിധി ന്യായത്തില്‍ കോടതി

Kerala
  •  4 days ago
No Image

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവ്

Kerala
  •  4 days ago
No Image

എന്താണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന 'കരോഷി'; കരോഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

International
  •  4 days ago
No Image

സ്‌പെഷല്‍ എജ്യുക്കേറ്റര്‍മാരുടെ കുറവ്;  സ്വകാര്യ സ്ഥാപനങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ നിര്‍ബന്ധിതരായി രക്ഷിതാക്കള്‍

Kerala
  •  4 days ago
No Image

സെയ്ഫ് അലിഖാനെ അക്രമിച്ചകേസ്: പ്രതി വീട്ടിനുള്ളിലെത്തിയത് എ.സി ദ്വാരം വഴി, കയറിയത് നടന്റെ വീടാണെന്ന് അറിയാതെ

National
  •  4 days ago
No Image

പ്രണയം..ജൂസ് ചലഞ്ച്..കഷായത്തില്‍ വിഷം; ഷാരോണ്‍ വധക്കേസില്‍ ശിക്ഷാ വിധി ഇന്ന് 

Kerala
  •  4 days ago
No Image

ഗസ്സന്‍ തെരുവുകളിലെ സന്തോഷാരവങ്ങളില്‍ നിറസാന്നിധ്യമായി ഹമാസ്;  ഒന്നരക്കൊല്ലമായി നിങ്ങള്‍ അവിടെ എന്തെടുക്കുകയായിരുന്നുവെന്ന് നെതന്യാഹുവിനോട് ഇസ്‌റാഈലികള്‍

International
  •  4 days ago
No Image

ദുബൈ; റമദാനിലെ സാലിക്ക് ടോള്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു

uae
  •  4 days ago