
53 വര്‍ഷത്തിന് ശേഷം നെതന്യാഹു സിറിയയില്‍; ബഫര്‍ സോണില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് പ്രഖ്യാപനം

തെല്‍ അവീവ്: 53 വര്‍ഷത്തിന് ശേഷം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സിറിയയില്‍. സിറിയന്‍ അതിര്‍ത്തിയിലെ ബഫര്‍ സോണില്‍ നിന്ന് സൈന്യത്തെ തല്‍ക്കാലം പിന്‍വലിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌റാഈലിന്റെ സുരക്ഷ ഉറപ്പാക്കുന്ന മറ്റൊരു ക്രമീകരണം വരുന്നതുവരെ ഇക്കാര്യം ആലോചനയില്ലെന്ന് പിന്‍വലിക്കണമെന്ന ആവശ്യം തള്ളി നെതന്യാഹു ആവര്‍ത്തിച്ചു.
ഇസ്‌റാഈല്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഗോലാന്‍ കുന്നുകളുടെ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള സിറിയയിലെ തന്നെ ഏറ്റവും ഉയരമുള്ള ഹെര്‍മോണ്‍ പര്‍വതത്തിലിരുന്നുകൊണ്ടാണ് നെതന്യാഹു ഈ പ്രഖ്യാപനം നടത്തുന്നത്. 53 വര്‍ഷം മുമ്പ് ഒരു സൈനികനായി താന്‍ ഇതേ പര്‍വത ശിഖരത്തിലായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു. ആദ്യമായാണ് ഒരു ഇസ്‌റാഈല്‍ നേതാവ് ഇത്രയും ദൂരം സിറിയയില്‍ എത്തുന്നത്.
ഗോലാന്‍ കുന്നുകള്‍ പിടിച്ചെടുത്ത ഇസ്‌റാഈലിന്റെ നീക്കത്തിനെതിരെ ലോക രാജ്യങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. 1974ലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും അസദിനെ പുറത്താക്കിയതിനെത്തുടര്‍ന്ന് സിറിയയിലെ അരക്ഷിതാവസ്ഥ മുതലെടുത്ത് ഭൂമി പിടിച്ചെടുക്കുകയുമാണ് ഇസ്‌റാഈല്‍ ചെയ്യുന്നതെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാല്‍ അസദിനെ പുറത്താക്കുന്നതിന് നേതൃത്വം നല്‍കിയ വിമത ഗ്രൂപ്പായ ഹയാത്ത് തഹ് രിര്‍ അല്‍ ഷാമില്‍ നിന്നോ മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നോ ഇതുവരെ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. കൂടാതെ ഗോലാന്‍ കുന്നുകളിലുള്ള ഇസ്‌റാഈലിന്റെ നിയന്ത്രണത്തില്‍ അമേരിക്ക ഇസ്‌റാഈലിനെ പിന്തുണക്കുന്നുമുണ്ട്.
בהערכת מצב היום בשיא החרמון - ומכאן, עדכון ממני אליכם >> pic.twitter.com/z7koKABxfm
— Benjamin Netanyahu - בנימין נתניהו (@netanyahu) December 17, 2024
ഇസ്‌റാഈലിനെ ആക്രമിക്കാന്‍ സിറിയയെ ഇടത്താവളമാക്കാന്‍ അനുവദിക്കില്ല എന്ന ഒരു പ്രസ്താവന കഴിഞ്ഞ ദിവസം എച്ച്.ടി.എസ് നേതാവ് അബു മുഹമ്മദ് അല്‍ ജൂലാനിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. ഇസ്‌റാഈല്‍ സിറിയയില്‍ കനത്ത ആക്രമണം തുടരുന്നതിനിടെ തന്നെയാണ് ജൂലാനി ഈ പ്രസ്താവനയിറക്കിയത് എന്നതും ശ്രദ്ധേയമാണ്. 
1974 ലെ കരാര്‍ പ്രകാരം യു.എന്‍ മാര്‍ഗനിര്‍ദേശകര്‍ക്കൊപ്പമാണ് ഇസ്‌റാഈല്‍ വിഷയത്തില്‍ നിലപാടെന്നാണ് ജൂലാനി പറയുന്നത്. അതേസമയം, സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സൈനിക രഹിത മേഖല തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌റാഈലുമായി സംഘര്‍ഷത്തിനില്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. സിറിയന്‍ ജനതയ്ക്ക് യുദ്ധത്തില്‍നിന്ന് ഇടവേളയാണ് വേണ്ടത്. ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്തുകയും അവര്‍ സൈന്യത്തെ പിന്‍വലിച്ച് പഴയനിലയില്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ തകര്‍ത്ത് വിമതപക്ഷം സിറിയയില്‍ അധികാരം പിടിച്ച സാഹചര്യം മുതലെടുത്തായിരുന്നു ബഫര്‍ സോണില്‍ ഇസ്‌റാഈല്‍ സേനയുടെ കടന്നുകയറ്റം. സിറിയന്‍ മണ്ണില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച് ലബനാനിലെ ഹിസ്ബുല്ലക്കെതിരെ നീങ്ങാനും ഇസ്‌റാഈലിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോക കിരീടം കയ്യകലെ; ഓസ്ട്രേലിയെ തരിപ്പണമാക്കി ഇന്ത്യൻ പെൺപട ഫൈനലിൽ
Cricket
• 9 hours ago
ഓപ്പറേഷൻ സൈ ഹണ്ട്: സംസ്ഥാനത്ത് 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ്; 263 പേർ അറസ്റ്റിൽ
Kerala
• 9 hours ago
ഫ്രഷ് കട്ട് പ്ലാന്റ് സംഘർഷം: ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം; സഹായവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ്
Kerala
• 10 hours ago
അലിഗഡില്‍ ക്ഷേത്രമതിലില്‍ 'ഐ ലവ് മുഹമ്മദ്' എഴുതി; ആദ്യം മുസ്ലിംകള്‍ക്കെതിരെ കേസ്; ഒടുവില്‍ അന്വേഷണം എത്തിയത് ഹിന്ദുത്വവാദികളില്‍; 4 പേര്‍ അറസ്റ്റില്‍
National
• 10 hours ago
ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിവയ്പ്: ജൻ സൂരജ് പ്രവർത്തകൻ കൊല്ലപ്പെട്ടു
National
• 10 hours ago
വമ്പൻ പ്രഖ്യാപനം: ജിയോയും ഗൂഗിളും കൈകോർക്കുന്നു; ഉപയോക്താക്കൾക്ക് 35,100 രൂപയുടെ ജെമിനി എഐ ടൂളുകൾ സൗജന്യം
Tech
• 10 hours ago
സിബിഎസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: 10, 12 ക്ലാസുകളിലെ പരീക്ഷകൾക്ക് ഫെബ്രുവരി 17-ന് തുടക്കം
National
• 10 hours ago
ടൂറിസം രംഗത്ത് കുതിക്കാൻ ഒരുങ്ങി അബൂദബി: ജിഡിപി സംഭാവന ഇരട്ടിയാക്കും; ലക്ഷ്യമിടുന്നത് 2 ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ
uae
• 11 hours ago
കാലിക്കറ്റ് സർവ്വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു
Kerala
• 11 hours ago
പ്രതിഷേധത്തിനിടെ ഫ്രഷ് കട്ട് പ്ലാന്റിന് ഉപാധികളോടെ പ്രവർത്തനാനുമതി; കർശന വ്യവസ്ഥകൾ, വീഴ്ച വരുത്തിയാൽ നടപടി
Kerala
• 12 hours ago
മുൻ മന്ത്രിയുമായി സംസാരിക്കണമെന്ന് ആവശ്യം; 17 കുട്ടികളെ ബന്ദിയാക്കിയ യുവാവ് പൊലിസിന്റെ വെടിയേറ്റ് മരിച്ചു
National
• 12 hours ago
ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്: സത്യപ്രതിജ്ഞ നവംബർ 24ന്
National
• 12 hours ago
ഇനി പഴയ മോഡല്‍ പാസ്പോര്‍ട്ട് ലഭിക്കില്ല: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ പാസ്പോര്ട്ടില് മാറ്റം; പ്രഖ്യാപനവുമായി ദുബൈ കോൺസുലേറ്റ്
uae
• 13 hours ago
മൊസാംബിക്ക് ബോട്ടപകടം; കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
International
• 13 hours ago
എൻ്റെ റെക്കോർഡ് തകർത്തത് റൊണാൾഡോ; എങ്കിൽ ഞാൻ ഒരു ഇതിഹാസം; വികാരഭരിതനായി കാർലോസ് റൂയിസ്
Football
• 14 hours ago
വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി ബാലന് രണ്ടര കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മസ്കത്ത് കോടതി
oman
• 14 hours ago
ആത്മഹത്യ 'സോഷ്യലിസത്തിനെതിരായ ദ്രോഹം'; ഉത്തര കൊറിയയിൽ ആത്മഹത്യ നിരോധിച്ച് കിം ജോങ് ഉൻ
International
• 14 hours ago
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; 1.19 കോടി നഷ്ടമായ ഞെട്ടലിൽ റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
National
• 15 hours ago
രാജ്യത്തിന്റെ ആ നേട്ടത്തിനായി 1000 ഗോൾ പോലും റൊണാൾഡോ വേണ്ടെന്ന് വെച്ചേക്കാം; മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ
Football
• 13 hours ago
വീഡിയോ കോളിനിടെ ഭാര്യയുമായി തർക്കം; പിന്നാലെ സഊദിയിൽ ഇന്ത്യൻ യുവാവ് ആത്മഹത്യ ചെയ്തു
Saudi-arabia
• 13 hours ago
തെങ്ങ് കടപുഴകി വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരുക്ക്; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 13 hours ago

