HOME
DETAILS

ദുബൈയിലെ ബ്ലൂലൈന്‍ മെട്രോ 2029 മുതല്‍ സര്‍വീസ് ആരംഭിക്കും

  
Farzana
December 21 2024 | 06:12 AM

Dubai Metro Expansion to Begin in 2029 With Services Starting on September 9

ദുബൈ: ദുബൈയിലെ മെട്രോ പദ്ധതി 2029ല്‍  മുതല്‍ പ്രാബല്യത്തില്‍ വരും. 2029ല്‍ സെപ്റ്റംബര്‍ ഒമ്പത് മുതലായിരിക്കും മെട്രോ ഓടിത്തുടങ്ങുന്നത്. 2,050 കോടി ദിര്‍ഹം ചിലവ് വരുന്ന പദ്ധതി അടുത്ത വര്‍ഷം ഏപ്രില്‍ മുതലായിരിക്കും നടക്കുക. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ദുബൈയിലിലെ വ്യത്യസ്ത മേഖലകളിലേക്ക് മെട്രോ സര്‍വീസുകളെത്തും.

ജദ്ദാഫില്‍ ഗ്രീന്‍ ലൈനുമായി ചേര്‍ന്നുകിടക്കുന്ന അല്‍ ഖോര്‍ ആയിരിക്കും ബ്ലൂ ലൈനിലുള്ള ആദ്യ സ്റ്റേഷന്‍. ഈ സ്റ്റേഷന്‍ ഗ്രീന്‍ ബ്ലൂ എന്നീ സ്റ്റേഷനുകളുടെ ഇന്റര്‍ ചേഞ്ച് സ്റ്റേഷന്‍ ആയിട്ടായിരിക്കും നിലനില്‍ക്കുക. ഈ സ്റ്റേഷനില്‍ നിന്നും ഇന്റര്‍നാഷണല്‍ സിറ്റി 2, 3 എന്നീ സ്റ്റേഷനുകളിലും പിന്നീട് ദുബൈ സിലിക്കണ്‍ ഒയാസിസ് സ്റ്റേഡിയത്തിലെത്തും. ദുബൈ അക്കാദമിക് സിറ്റിയില്‍ ആയിരിക്കും സര്‍വീസ് അവസാനിക്കുന്നത്. 

മുഴുവന്‍ 21 കിലോമീറ്റര്‍ ആണ് സര്‍വീസില്‍ ഉണ്ടായിരിക്കുക. ഇതില്‍ 10 സ്റ്റേഷനുകളും ഉണ്ടാവും. ഇതില്‍ ഒമ്പത് കിലോമീറ്ററുകള്‍ക്കുള്ളില്‍ നാല് സ്‌റ്റേഷനുകളാണ് ഉള്ളത്. ഈ പദ്ധതിയില്‍ നിക്ഷേപിക്കപ്പെടുന്ന ഓരോ ദിര്‍ഹത്തിനും 2040 ആവുമ്പോഴേക്കും 2.6  എന്ന കണക്കിലുള്ള സാമ്പത്തികവും സാമൂഹ്യവും പരിസ്ഥിതികവുമായ നേട്ടങ്ങളാണ് അധികൃതര്‍ തിരികെ പ്രതീക്ഷിക്കുന്നത്. 

ഇതിന് പുറമെ ഈ പദ്ധതിയിലൂടെ സമയം, ഇന്ധന ഉപയോഗം, അപകടം, കാര്‍ബണ്‍ പുറന്തള്ളല്‍ എന്നിവ കുറക്കാനും ഇതിലൂടെ 5,650 കോടി ദിര്‍ഹത്തിന്റെ നേട്ടവും ഉണ്ടാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 days ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  4 days ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  4 days ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  4 days ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  4 days ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  4 days ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  4 days ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  4 days ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  4 days ago