HOME
DETAILS

ഗസ്സക്ക് മേലുള്ള ഇസ്‌റാഈല്‍ കുരുതി 446 മത്തെ ദിവസം: അഞ്ചു മാധ്യമപ്രവര്‍ത്തകരെ കൂടി കൊന്നു, കുഞ്ഞുങ്ങളെയും

  
Muqthar
December 26 2024 | 05:12 AM

Israels Gaza invasion - Day 446 five journalist killed

ഗസ്സ: 14 മാസത്തിലേറെയായി ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന കൂട്ടക്കുരുതിയുടെ വിശദാംശങ്ങള്‍ പുറംലോകത്തെത്താതിരിക്കാനായി മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തി സയണിസ്റ്റുകള്‍. 24 മണിക്കൂറിനിടെ അഞ്ചു മാധ്യമപ്രവര്‍ത്തകരെയാണ് ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തിയത്. ഗസ്സസിറ്റിയിലെ സൈത്തൂന്‍ പ്രദേശത്തെ വീടിന് നേര്‍ക്ക് ആക്രമണം നടത്തിയാണ് ജൂത സൈന്യം മാധ്യമപ്രവര്‍ത്തകരെ വകവരുത്തിയത്. 20 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടെയും നിലഗുരുതരമാണ്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഏതാനും പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ കൂടിയേക്കും. അഞ്ചുമൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിയതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരെ ഗസ്സയിലെ അല്‍ അദുവ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ച്ചയായ ഇസ്‌റാഈല്‍ ആക്രമണംമൂലം രോഗിപരിചരണ സംവിധാനം ഏറെക്കുറേ താറുമാറായ ആശുപത്രിയാണിത്. കൊല്ലപ്പെട്ടവരെല്ലാം അല്‍ ഖുദ്‌സ്, അല്‍ യൗം ടെലിവിഷന്‍ ചാനലിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്.

ഗസ്സയില്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ അഞ്ചുകുട്ടികളും കൊല്ലപ്പെട്ടു. ഇസ്‌റാഈല്‍ ഫലസ്തീന്‍ കുട്ടികളെ മനപ്പൂര്‍വം ലക്ഷ്യംവയ്ക്കുകയാണെന്ന് ഫലസ്തീന്‍ സംഘടനകള്‍ ആരോപിക്കുന്നതിനിടെയാണ് കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണവിവരം പുറത്തുവന്നത്.

ഒരു വര്‍ഷത്തിലധികമായി തുടരുന്ന ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യയില്‍ കുറഞ്ഞത് 14,500 കുട്ടികള്‍ ഗസ്സയില്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യു.എന്‍ എജന്‍സിയായ UNRWA അറിയിച്ചു. കുട്ടികളെ കൊല്ലുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസവും സാധാരണ ജീവിതവുമെല്ലാം നഷ്ടപ്പെട്ട് തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവിക്കുകയാണ് ഗസ്സയിലെ കുട്ടികളെന്നും ഏജന്‍സി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  7 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  7 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  7 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  7 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  7 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  7 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  7 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  7 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  7 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  7 days ago