HOME
DETAILS
MAL
ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
backup
September 02 2016 | 01:09 AM
മാനന്തവാടി: കഞ്ചാവുമായി യുവാവ് പിടിയില്‍. മലപ്പുറം വേങ്ങര കവുങ്ങും തോട്ടത്തില്‍ സെയ്തലവി (37) യെ ആണ് ബുധനാഴ്ച രാത്രി വള്ളിയൂര്‍ക്കാവ് റോഡ് ജങ്ഷനില്‍ നിന്നും മാനന്തവാടി സി.ഐ ടി.എന്‍ സജീവ്, എസ്.ഐ വിനോദ് വലിയാറ്റൂര്‍, എ.എന്‍.എസ് സ്‌ക്വാഡ് അംഗങ്ങളായ ഉസ്മാന്‍ , ഹക്കീം തുടങ്ങിയവര്‍ പിടികൂടിയത്. ഇയാളില്‍ നിന്നും ഒരു കിലോ കഞ്ചാവ് കണ്ടെടുത്തു.
ഇയാളെ കേന്ദ്രീകരിച്ച് തുടരന്വേഷണം നടത്തി വരുന്നതായി സി.ഐ സജീവ് പറഞ്ഞു. വടകര മയക്കുമരുന്ന് കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."