HOME
DETAILS

Israel War on Gaza: കണ്ണില്ലാ ക്രൂരത.! ഗസ്സയിലെ അവസാന ആശുപത്രിയും ഇല്ലാതാക്കി, ബോംബിട്ട് തകര്‍ത്ത് തീയിട്ടു; രോഗികളെയും ജീവനക്കാരെയും തട്ടിക്കൊണ്ടുപോയി

  
December 28, 2024 | 2:07 AM

Israel storm set fire to last hospital in northern Gaza

ഗസ്സ: ഗസ്സയിലെ അവസാന ആശുപത്രിയും തകര്‍ത്ത് സയണിസ്റ്റ് സൈന്യം. ഒരുമാസത്തോളമായി തുടരുന്ന കനത്ത ആക്രമണത്തില്‍ വടക്കന്‍ ഗസ്സയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിയാണ് തകര്‍ത്തത്. കഴിഞ്ഞദിവസം നടത്തിയ ആക്രമണത്തില്‍ ഇവിടെ നിരവധിപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരില്‍ ആശുപത്രിയുടെ ശിശുരോഗ വിദഗ്ധന്‍ അടക്കം അഞ്ചു ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു. തുടര്‍ച്ചയായ ഇസ്‌റാഈല്‍ ആക്രമണംമൂലം രോഗിപരിചരണ സംവിധാനം ഏറെക്കുറേ താറുമാറായ ആശുപത്രിയായ  കമാല്‍ അദ്‌വാന്‍, ഗസ്സയില്‍ ശേഷിച്ച അവസാന ആതുരസേവന കേന്ദ്രമായിരുന്നു. ഇതാണ് തകര്‍ത്തത്. ബോംബിട്ട് ഭാഗികമായി തകര്‍ത്ത ശേഷം തീയിടുകയും ചെയ്തു. 

ഇതിനുള്ളിലുണ്ടായിരുന്ന രോഗികളെയും ജീവനക്കാരെയും സയണിസ്റ്റുകള്‍ അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു.

ആശുപത്രിയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ രോഗികളോടും ഡോക്ടര്‍മാരോടും സൈന്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഹമാസ് ഒളിത്താവളമാക്കുന്നുവെന്ന് ആരോപിച്ചാണ് ഗസ്സയിലെ ആശുപത്രികളെല്ലാം ഇസ്‌റാഈല്‍ തകര്‍ത്തത്. എന്നാല്‍, ഹമാസുകാരെ ആശുപത്രികളില്‍ നിന്ന് കണ്ടെത്താന്‍ കഴിയാറില്ല. ഇത്തവണയും സമാന ആരോപണമാണ് ഇസ്‌റാഈല്‍ ഉന്നയിക്കുന്നത്.

കനത്ത ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്നതിനാല്‍ ആശുപത്രി ഇപ്പോള്‍ ഭാഗികമായാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഈ പ്രദേശം ഇസ്‌റാഈല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതിനാല്‍ ആശുപത്രിയിലേക്ക് ആഴ്ചകളായി മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും എത്തിക്കാനാകുന്നില്ല.

2023 ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 45,399 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 17,492 കുട്ടികളാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കിന് പേരെ കൂടി ഉള്‍പ്പെടുത്തുന്നതോടെ മരണസംഖ്യ ഇനിയും കൂടും. ഇത്തരത്തില്‍ 11,160 പേരെയാണ് കാണാതായത്. 107,940 പേര്‍ക്ക് പരുക്കേറ്റു.

ഇതോടൊപ്പം ഇസ്‌റാഈല്‍ വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റും തുടരുകയാണ്. ഇന്നലെ ഖാസിം മുഹമ്മദ് ബദിര്‍ എന്ന യുവാവിനെ പിടികൂടി കൊണ്ടുപോയി. ആക്രമണം തുടങ്ങിയ ശേഷം 15,000 ലേറെ ഫലസ്തീനികളെയാണ് അധിനിവേശ സൈന്യം ഇത്തരത്തില്‍ നിയമവിരുദ്ധമായി പിടികൂടിയത്.

വ്യാഴാഴ്ച ആശുപത്രിയില്‍ സൈന്യം കയറി ഡോക്ടര്‍മാരെയും മറ്റും പുറത്താക്കി. വടക്കന്‍ ഗസ്സയിലെ നിലവിലുള്ള ഏക ആശുപത്രിയായ കമാല്‍ അദ്‌വാനു നേരെ ആക്രമണം നടത്തിയതായി ഇസ്‌റാഈല്‍ സൈന്യം സ്ഥിരീകരിച്ചു. 350 പേരെ ആശുപത്രിയില്‍ നിന്ന് സൈന്യം ഒഴിപ്പിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം ഡയരക്ടര്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്ന് ആളുകളെ വിവസ്ത്രരാക്കി പുറത്തേക്ക് നടത്തിക്കുന്ന വിഡിയോ പുറത്തുവന്നു. ഫലസ്തീനിലെ ആശുപത്രികള്‍ സംരക്ഷിക്കണമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

Israel storm, set fire to last hospital in northern Gaza



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 മത്സരങ്ങൾ, 2 വർഷങ്ങൾ നീണ്ട ഇന്ത്യൻ കാത്തിരിപ്പിന് അറുതി; ഒടുവിൽ വിജയം നേടി രാഹുൽ

Cricket
  •  a day ago
No Image

തമിഴകം വെട്രി കഴകം ആദ്യ പൊതുയോഗം പുതുച്ചേരിയിൽ; 5000 പേർക്ക് മാത്രം പ്രവേശനം, കർശന നിബന്ധനകൾ

National
  •  a day ago
No Image

റൗദ ശരീഫ് സന്ദർശകർക്ക് പുതിയ ഷെഡ്യൂളും കർശന നിയമങ്ങളും; നുസുക് ബുക്കിംഗ് നിർബന്ധം 

Saudi-arabia
  •  a day ago
No Image

മരിച്ചവരുടെ പേരിൽ വായ്‌പാത്തട്ടിപ്പ്; 100 കോടിയുടെ തട്ടിപ്പിൽ യുപിയിൽ 8 പേർ അറസ്റ്റിൽ

crime
  •  a day ago
No Image

ഇതിഹാസതാരം അബൂദബിയിൽ; വരവേൽക്കാൻ ഒരുങ്ങി യുഎഇ തലസ്ഥാനവും അൽ നഹ്യാൻ സ്റ്റേഡിയവും

uae
  •  a day ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: വീണ്ടും തിരിച്ചടി, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

Kerala
  •  a day ago
No Image

ദുബൈ ബ്ലൂചിപ്പ് തട്ടിപ്പ്: 400 മില്യൺ ദിർഹമിന്റെ കേസ്; ഉടമയുടെ 10 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

uae
  •  a day ago
No Image

അബൂദബി ഗ്രാൻഡ് പ്രീ: ലൂയിസ് ഹാമിൽട്ടന് അപകടം

auto-mobile
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; എഴ് ജില്ലകളിലെ പരസ്യ പ്രചരണത്തിന് നാളെ തിരശീല വീഴും

Kerala
  •  a day ago
No Image

2025-ൽ യുഎഇയെ ഞെട്ടിച്ച 10 വാർത്തകൾ; ഒരു വർഷം, നിരവധി കണ്ണീർപൂക്കൾ

uae
  •  a day ago