നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന; ഒരാള്‍ അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വീട്ടില്‍ സൂക്ഷിച്ച് വില്‍പ്പന നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ശ്രീനാരായണപുരം കട്ടന്‍ബസാര്‍ കാട്ടൂക്കാരന്‍വീട്ടില്‍ റഹിം(54) നെയാണ് കൊടുങ്ങല്ലൂര്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടില്‍ രഹസ്യ അറകളില്‍ ഒളിപ്പിച്ചിരുന്ന അറുപതോളം ഹാന്‍സ് പാക്കറ്റുകളാണ് നാട്ടുകാരുടെ രഹസ്യ സന്ദേശത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. വിറക് പുരയില്‍ നിന്നും, ചാക്കില്‍ കെട്ടി പറമ്പില്‍ കുഴിച്ചിട്ട് അതിന് മുകളില്‍ വിറകുകള്‍ അടക്കി വെച്ച നിലയിലുമായിരുന്നു ഹാന്‍സ് ഒളിപ്പിച്ചിരുന്നത്.
ദിനം പ്രതി നിരവധി വിദ്യാര്‍ഥികളും യുവാക്കളും ഇയാളുടെ വീട്ടില്‍ നിത്യസന്ദര്‍ശനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ എക്‌സൈസ് സംഘത്തെ വിവരം അറിയിച്ചത്. പരിശോധന നടക്കുന്നതിനിടയില്‍ ഹാന്‍സ് വാങ്ങാന്‍ എത്തിയ ഇരുപതോളം വരുന്ന വിദ്യാര്‍ഥികളെ സി.ഐ. കസ്റ്റഡിയിലെടുത്ത് താക്കീത് ചെയ്ത് വിട്ടയച്ചു.
കാട്ടൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൊത്ത വില്‍പ്പനക്കാരില്‍ നിന്നും വാങ്ങിയാണ് ഇയാള്‍ ചില്ലറ വില്‍പ്പന നടത്തിവന്നിരുന്നത്. സി.ഐ. ടി.കെ അഷറഫ്, എക്‌സൈസ് ഉദ്യോഗസ്ഥരായ എ.ബി. സുനില്‍, ടി.കെ. അബ്ദുല്‍ നിയാസ്, പി.ആര്‍. സുനില്‍കുമാര്‍, ടി.എ. സുനില്‍കുമാര്‍, സി.എ. ബാബു, രാധാകൃഷ്ണന്‍, എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."