HOME
DETAILS

നിലംതൊടാതെ പറത്തിയത് എട്ട് സിക്‌സറുകൾ; ഓസ്‌ട്രേലിയൻ മണ്ണിൽ തകർപ്പൻ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി

  
December 28, 2024 | 4:04 AM

Nithish Kumar Reddy Create a New Record in Test Cricket

മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യക്കായി അർദ്ധ സെഞ്ച്വറി നേടി നിതീഷ് കുമാർ റെഡ്ഢി. മത്സരത്തിൽ റെഡ്ഢി ഒരു സിക്സർ നേടിയിരുന്നു. ഈ പരമ്പരയിലെ നിതീഷ് കുമാർ റെഡ്ഢിയുടെ എട്ടാമത്തെ സിക്സർ ആയിരുന്നു ഇത്. ഇതോടെ ഓസ്‌ട്രേലിയയിൽ വെച്ച നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് നിതീഷ് കുമാർ റെഡ്ഢി കാലെടുത്തുവെച്ചത്. 

ക്രിസ് ഗെയ്‌ലും മൈക്കൽ വോണും മാത്രമാണ് ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ എട്ട് സിക്‌സറുകൾ നേടിയിട്ടുള്ളൂ. മൈക്കൽ വോൺ 2002-2003  ആഷസ് പരമ്പരയിലും ഗെയ്ൽ 2009-2010 പരമ്പരയിലുമാണ് എട്ട് സിക്‌സറുകൾ നേടിയത്. 

രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ 145 റൺസിന്‌ അഞ്ചു വിക്കറ്റുകൾ എന്ന നിലയിലാണ് ഉണ്ടായിരുന്നത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്കായി അർദ്ധ സെഞ്ച്വറി നേടി യശ്വസി ജെയ്‌സ്വാൾ മികച്ച പ്രകടനമാണ് നടത്തിയത്. 118 പന്തിൽ 82 റൺസ് ആണ് ജെയ്‌സ്വാൾ നേടിയത്. 11 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. വിരാട് കോഹ്‌ലി 86 പന്തിൽ 36 റൺസും കെ എൽ രാഹുൽ 42 പന്തിൽ 24 റൺസും നേടി നിർണായകമായി.

ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയ 474 റൺസിനാണ് പുറത്തായത്. ഓസ്‌ട്രേലിയൻ ബാറ്റിങ്ങിൽ സ്റ്റീവൻ സ്മിത്ത് സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 197 പന്തിൽ 140 റൺസാണ് സ്മിത്ത് നേടിയത്. 13 ഫോറുകളും മൂന്നു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.  മാർനസ് ലബുഷാനെ 72 (145), സാം കോൺസ്റ്റാസ് 60(65), ഉസ്മാൻ ഖവാജ 57(121) റൺസും നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  2 days ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  2 days ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago