HOME
DETAILS

ഈ കാര്യത്തിൽ ബുംറയെ വെല്ലാൻ ആരുമില്ല; എതിരാളികളുടെ തട്ടകത്തിലും ഒന്നാമത് 

  
Web Desk
December 29 2024 | 07:12 AM

Jasprit Bumra average in away Tests is best in Test history

മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിൽ തകർപ്പൻ ബൗളിംഗ് പ്രകടനമാണ് ജസ്പ്രീത് ബുംറ നടത്തിയത്. രണ്ടാം ഇന്നിംഗ്‌സിൽ നാല് വിക്കറ്റുകൾ നേടിയാണ് ബുംറ തിളങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റുകൾ പൂർത്തിയാക്കാനും ബുംറക്ക് സാധിച്ചു. ബുംറ എവേ മത്സരങ്ങളിൽ നടത്തിയ പ്രകടനങ്ങളും ഏറെ ശ്രദ്ധേയമാണ്. ഓവർസീസ് ടെസ്റ്റ് മത്സരങ്ങളിൽ കുറഞ്ഞത് 150 വിക്കറ്റുകൾ നേടിയ ബൗളർമാരിൽ ഏറ്റവും മികച്ച ബൗളിംഗ് ആവറേജ് ബുംറക്കാണ് ഉള്ളത്. 

എവേ മത്സരങ്ങളിൽ 19.46 എന്ന മികച്ച ശരാശരിയിലാണ് ബുംറ പന്തെറിഞ്ഞിട്ടുള്ളത്. ബുംറക്ക് പുറകിൽ കർട്ട്ലി ആംബ്രോസ്, ഗ്ലെൻ മഗ്രാത്ത് എന്നിവരാണ് ഉള്ളത്.  ആംബ്രോസ് 20.78, മഗ്രാത്ത് 21.35 എന്നീ ശരാശരിയിലാണ് ഇരുവരും ഓവർസീസ് ടെസ്റ്റ് മത്സരങ്ങളിൽ പന്തെറിഞ്ഞിട്ടുള്ളത്. സാം കോൺസ്റ്റാസ്, 

മത്സരത്തിൽ മിച്ചൽ മാർഷ്, അലക്സ് കാരി, ട്രാവിസ് ഹെഡ് എന്നീ പ്രധാന താരങ്ങളെ ക്രീസിൽ നിലയുറപ്പിക്കാൻ അനുവദിക്കാതെയാണ് ബുംറ പുറത്താക്കിയത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ ബുംറ നാല് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. നിലവിൽ ഓസ്‌ട്രേലിയയുടെ ലീഡ് 300 കടന്നിരിക്കുകയാണ്. നാലാം ദിവസത്തിൽ ഇന്ത്യ 369 റൺസിനാണ് പുറത്തായത്.

ഇന്ത്യൻ ബാറ്റിംഗിൽ നിതീഷ് കുമാർ റെഡ്ഢി സെഞ്ച്വറി നേടി. 189 പന്തിൽ 114 റൺസാണ് നിതീഷ് നേടിയത്. 11 ഫോറുകളും ഒരു സിക്സുമാണ് നിതീഷ്  നേടിയത്. യശ്വസി ജെയ്‌സ്വാൾ 118 പന്തിൽ 82 റൺസ് ആണ് നേടിയത്. 11 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. വാഷിംഗ്ടൺ സുന്ദർ 162 പന്തുകളിൽ നിന്നും 50 റൺസാണ് വാഷിംഗ്ടൺ നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈനീട്ടി മോദി, കണ്ട ഭാവം നടിക്കാതെ ഫ്രഞ്ച് പ്രസിഡന്റ്; ഇന്ത്യന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ, അവര്‍ നേരത്തെ കണ്ടതിനാലെന്ന് ദേശീയ മാധ്യമ 'ഫാക്ട്‌ചെക്ക്'

National
  •  3 minutes ago
No Image

കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പൊലിസ് പരാജയമെന്ന് പ്രതിപക്ഷം; പൊതുവല്‍ക്കരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി; സഭയില്‍ വാക്‌പോര്

Kerala
  •  28 minutes ago
No Image

പേര് മാറ്റണമെന്ന്‌ ട്രംപ് പറഞ്ഞു, അനുസരിച്ച് ​ഗൂ​ഗ്ൾ; ഗൾഫ് ഓഫ് മെക്‌സിക്കോ ഇനി 'ഗൾഫ് ഓഫ് അമേരിക്ക' 

International
  •  an hour ago
No Image

എന്‍.സി.പിയില്‍ പൊട്ടിത്തെറി; പി.സി ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു

Kerala
  •  an hour ago
No Image

അഴിമതി നിരോധന നിയമം പൂട്ടികെട്ടാൻ ട്രംപ്; കിട്ടുമോ അദാനിക്കൊരു ക്ലീൻചിറ്റ്? 

International
  •  an hour ago
No Image

യു.പിയില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ തിന്ന നിലയില്‍; ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍

National
  •  2 hours ago
No Image

യുഎഇ പൗരത്വമുണ്ടോ, എങ്കില്‍ ഷാര്‍ജയില്‍ മലിനജല ഫീസ് ഒടുക്കേണ്ടതില്ല

uae
  •  2 hours ago
No Image

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു 

National
  •  2 hours ago
No Image

ഖത്തര്‍ കെഎംസിസി സംസ്ഥാന നേതാവ് ഈസ സാഹിബ് അന്തരിച്ചു

qatar
  •  2 hours ago
No Image

അടങ്ങാതെ ആനക്കലി; വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു

Kerala
  •  2 hours ago