1017 വാഹനങ്ങള്‍ക്കെതിരേ നടപടി
പാലക്കാട്; മധ്യമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി ജോസഫിന്റെ നിര്‍ദേശ പ്രകാരം ജില്ലയില്‍ നടത്തിയ കര്‍ശന വാഹന പരിശോധനയില്‍ 1017 വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. 4,57,000 രൂപയോളം പിഴ ഈടാക്കി. 74 സ്റ്റേജ് കാരേജുകള്‍ക്കെതിരേ നടപടിയെടുത്തു.
ഇവയില്‍ എയര്‍ ഹോണ്‍ ഉപയോഗിച്ച 87 വാഹനങ്ങള്‍ക്കെതിരെയും , സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത എട്ട് വാഹനങ്ങള്‍ക്കെതിരെയും, ടിക്കറ്റ് കൊടുക്കാത്ത 38 ബസ്സുകള്‍ക്കെതിരെയും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സീറ്റ് റിസര്‍വ് ചെയ്യാത്ത ഏഴ് ബസ്സുകള്‍ക്കെതിരെയും നടപടി എടുത്തു.
ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത വാഹനം ഓടിച്ച 120 ഇരുചക്രവാഹനക്കാരെ പിടികൂടി. സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം ഓടിച്ച 90 പേര്‍ക്കെതിരെയും ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ച 203 പേര്‍ക്കെതിരെയും നടപടി എടുത്തു. നിയമവിരുദ്ധമായി നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിച്ച 63 വാഹനങ്ങള്‍ക്കെതിരെയും അശ്രദ്ധമായി വാഹനമോടിച്ച 38 പേര്‍ക്കെതിരെയും നടപടി എടുത്തു.
അമിതഭാരം കയറ്റിയ എട്ട് വാഹനങ്ങള്‍ക്കെതിരെയും ടാക്‌സ് അടക്കാത്ത 28 വാഹനങ്ങള്‍ക്കെതിരെയും നടപടി എടുത്തു. ഇന്‍ഷൂറന്‍സ് ഇല്ലാത്ത 12 കേസ്സുകള്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 14 പേര്‍ക്കെതിരെയും നടപടി എടുത്തു.
ഇടതുഭാഗത്ത് കൂടി ഓവര്‍ടേക്കിംഗ് ചെയ്ത 14 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ച. മറ്റ് കുറ്റകൃത്യങ്ങളിലായി 50 ടിപ്പറുകള്‍ക്കെതിരെയും നടപടി എടുത്തു. ആര്‍.ടി.ഒ ശരവണനും, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അജിത്കുമാറും ചെക്കിംഗിന് നേതൃത്വം നല്‍കി.
തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളിലെ മോട്ടോര്‍ വാഹന വകുപ്പിലെ 58 ഫീല്‍ഡ് ഓഫീസര്‍മാരും വാഹന പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."