HOME
DETAILS

തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ടു നേര്‍ച്ച നാളെ തുടങ്ങും

  
backup
September 02, 2016 | 1:28 AM

%e0%b4%a4%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%81%e0%b4%b8%e0%b5%82%e0%b4%ab%e0%b4%bf


മണ്ണാര്‍ക്കാട്: തെയ്യോട്ടുചിറ  കമ്മുസൂഫി ണ്ടആണ്ട് നേര്‍ച്ചക്ക് നാളെ രാവിലെ തുടക്കമാകും. രാവിലെ 9ന് ഉണ്ണിക്കോയ തങ്ങള്‍ കുരവമ്പലം പതായ ഉയര്‍ത്തുന്നതോടെ ആറ് ദിവസം നീണ്ടണ്ടു നില്‍കുന്ന ഉറൂസിന് തുടക്കമാകും.
ശനി രാവിലെ ആറിന് മഹല്ല് ഖാസി സി. കെ മൊയ്തുട്ടി മുസ്ല്യാര്‍ ഖുര്‍ആന്‍ പാരായണത്തിന് നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന പഠന ക്യാംപില്‍ സൈബര്‍ ലോകം നടപ്പാതയിലെ ചതിക്കുഴികള്‍ എന്ന വിഷയത്തില്‍ ഹംസ അഞ്ചുമുക്കില്‍ ക്ലാസെടുക്കും. തുടര്‍ന്ന് ഇസ്സയുടെ നേതൃത്വത്തില്‍ ക്വിസ് മല്‍സരം നടക്കും. വൈകീട്ട് ഏഴിന് നടക്കുന്ന കല്ലൂര്‍ ഉസ്താദ് അനുസ്മരണ സമ്മേളനത്തില്‍ അയ്യൂബ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന വിഷയത്തില്‍ നൗഷാദ് ബാഖവി പ്രഭാഷണം നടത്തും.
ഞായറാഴ്ച രാവിലെ നടക്കുന്ന പഠന ക്യാംപില്‍ റഷീദ് മാസ്റ്റര്‍ കൊടിയൂറ വിന്‍ഡോ ഓഫ് ടുമോറോ എന്ന വിഷയത്തില്‍ ക്ലാസെടുക്കും. ഉച്ചക്ക് 2ന് നല്ല കുടുംബം നല്ല സമൂഹം എന്ന വിഷയത്തില്‍ അബ്ദുറഹ്മാന്‍ ഫൈസി ചേളാരി ക്ലാസെടുക്കും. വൈകീട്ട് എട്ടിന് അന്‍വര്‍ മുഹ്‌യദ്ദീന്‍ ഹുദവി ആലുവ ഖുര്‍ആന്‍ കാലത്തിനൊപ്പം എന്ന വിഷയത്തില്‍ മതപ്രഭാഷണം നടത്തും.
തിങ്കളാഴ്ച വൈകീട്ട് എട്ടിന് ഹിഫ്‌ള് ഖുര്‍ആന്‍ സനദ് ദാനവും മതപ്രഭാഷണവും നടക്കും. പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ സനദ്ദാനം നടത്തും. സി. എഛ് അബ്ദുറഹ്മാന്‍ വഹബി സനദ്ദാന പ്രഭാഷണം നടത്തും. തുടര്‍ന്ന് ഇബ്രാഹീം ഖലീല്‍ ഹുദവി കാസര്‍ഗോഡ് മടങ്ങുക നാഥനിലേക്ക് എന്ന വിഷയത്തില്‍ മതപ്രഭാഷണം നടത്തും.
ചൊവ്വാഴ്ച ഉച്ചക്ക് 2ന് നടക്കുന്ന കമാലി സംഗമത്തില്‍ ജലീല്‍ സഖാഫി പുല്ലാര ആചാരം എന്ന വിഷയത്തില്‍ ക്ലാസെടുക്കും. വൈകീട്ട് എഴിന് നടക്കുന്ന ദുആ സമ്മേളനത്തിന് ഏലംകുളം ബാപ്പു മുസ്ല്യാര്‍ നേതൃത്വം നല്‍കും. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.
ബുധനാഴ്ച വൈകീട്ട് ഏഴിന് നടത്തുന്ന ഖതം ദുആക്ക് മാത്തൂര്‍ യു. പി മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
വ്യാഴാഴ്ച രാവിലെ എട്ടിന് നടക്കുന്ന മൗലിദ് പാരായണത്തിന് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനം നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉള്ളുലഞ്ഞവർക്ക് തണലൊരുക്കിയ ചാരിതാർഥ്യത്തോടെ അൽബിർ കുരുന്നുകൾ; വീടൊരുക്കിയത് ഉരുൾ ദുരന്തബാധിതരായ മൂന്ന് കുടുംബങ്ങൾക്ക്  

Kerala
  •  a month ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ്; തിരുത്തലുകൾ നാളെ വരെ

Kerala
  •  a month ago
No Image

മുസാഹ്മിയ വാഹനാപകടം: മരിച്ച കൊല്ലം സ്വദേശി ഷുഹൈബിന്റെ മൃതദേഹം റിയാദില്‍ മറവ്‌ചെയ്തു

Saudi-arabia
  •  a month ago
No Image

കോളിയാടി സ്‌കൂളിലെ ഷിഗെല്ല ബാധ; ആരോഗ്യ മന്ത്രി വയനാട്ടിലേക്ക്; ഇന്ന് നിര്‍ണായക യോഗം

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍; നിരോധനം ലംഘിച്ചാൽ കർശന നടപടി

Kerala
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി 

Kerala
  •  a month ago
No Image

ആലപ്പുഴ വഴിയുള്ള ട്രെയിൻ യാത്ര ഇനി സൂപ്പർഫാസ്റ്റ്; മാരാരിക്കുളം-ആലപ്പുഴ ഇരട്ടപ്പാതയ്ക്ക് റെയിൽവേയുടെ അനുമതി

Kerala
  •  a month ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലേറെ വിദ്യാർഥികൾ പുറത്ത്; തിരുത്തലുകൾക്ക് ജൂൺ 10 വരെ സമയം

Kerala
  •  a month ago
No Image

വയനാട്ടിൽ ഷിഗെല്ല ഭീതി: രണ്ട് കുട്ടികൾക്ക് രോഗസ്ഥിരീകരണം; ആരോഗ്യ മന്ത്രി നാളെ ജില്ലയിലെത്തും

Kerala
  •  a month ago
No Image

താമരശ്ശേരിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്ക്; നാല് പേർ അറസ്റ്റിൽ

crime
  •  a month ago