മുതലമടയില്‍ 4500 പാക്കറ്റ് ഹാന്‍സ് പിടികൂടി; നാലു പേര് അറസ്റ്റില്‍
കൊല്ലങ്കോട്: മുതലമട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം വില്പനയ്ക്കായി കാറില്‍ കടത്തിക്കൊണ്ടു വന്ന നിരോധിത പുകയില ഉല്പന്നമായ ഹാന്‍സ് കൊല്ലങ്കോട് എസ്.ഐ സഞ്ജയ് കുമാര്‍ സംഘം പിടികൂടി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കരികെ ലഹരി വസ്തുക്കള്‍ വില്ലന നടത്തുന്നതിനെതിരേ പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് തമിഴ്നാട്ടില്‍ നിന്നും കാറില്‍ കടത്തികൊണ്ടുവരികയായിരുന്ന ആലുവ കുന്നത്തേരി തെയ്യരം കാട് സ്വദേശികളായ ആദര്‍ശ് (22), സജീര്‍ (25), അനീഷ് (27), ജിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്.
കാറിന്റെ സീറ്റിനടിയില്‍ മൂന്ന് ചാക്കുകളിലായി 4500 പ്രക്കറ്റ് ഹാന്‍സ് ഒളിപ്പിച്ച് കടത്തുകയായിരുന്നു. പൊതു വിപണിയില്‍ 1.25 ലക്ഷം രൂപ വില വരുമെന്നെ കരുതുന്നതായി പൊലിസ് പറഞ്ഞു. നാലു പേര്‍ക്കെതിരേ ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് 2015 പ്രകാരം കേസെടുത്തതായി എസ്.ഐ സഞ്ജയ് കുമാര്‍ പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ റിമാന്റ് ചെയ്തു. എസ്.ഐ സഞ്ജയ് കുമാര്‍, ഗംഗാധരന്, രമേഷ്, ജിജോ മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."