
കപ്പടിച്ച് ന്യൂ ഇയർ കളറാക്കാൻ കേരളം ഇറങ്ങുന്നു; സന്തോഷ് ട്രോഫി കലാശപ്പോരാട്ടം ഇന്ന്

ഹൈദരാബാദ്: സന്തോഷ് ട്രോഫിയുടെ രാജാക്കന്മാർ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. ഇന്ന് നടക്കുന്ന ആവേശകരമായ ഫൈനലിൽ കേരളവും ബംഗാളുമാണ് കിരീടപോരാട്ടത്തിൽ മാറ്റുരക്കുന്നത്. ഹൈദരാബാദിൽ ഇന്ന് രാത്രി 7.30നാണ് ഫൈനൽ പോറാട്ടം നടക്കുന്നത്. ഇന്നത്തെ പുതുവത്സരരാത്രയിൽ ന്യൂ ഇയർ സമ്മാനമായി സന്തോഷ് ട്രോഫി കിരീടം കേരളത്തിന്റെ മണ്ണിലെത്തുമെന്നുതന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.
ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെയാണ് ബംഗാളും കേരളവും കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. സെമി ഫൈനലിൽ മണിപ്പൂരിലെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനലിലേക്ക് മുന്നേറിയത്. സർവീസസിനെ 4-2 എന്ന ആവേശകരമായ സ്കോറിൽ വീഴ്ത്തിയുമാണ് ബംഗാളിന്റെ വരവ്. രണ്ട് ടീമുകളുടെയും മുന്നേറ്റ നിര അതിശക്തമാണ്. യോഗ്യത റൗണ്ട് മത്സരങ്ങൾ മുതൽ 35 ഗോളുകളാണ് കേരളം സ്കോർ ചെയ്തിട്ടുള്ളത്. ബംഗാൾ 27 ഗോളുകളും നേടി.
കേരളത്തിനായി ഒമ്പത് ഗോളുകൾ നേടി മുഹമ്മദ് അജ്സലും എട്ട് ഗോളുകളും നേടി നസീബ് റഹ്മാനും മികച്ച ഫോമിലാണ് ഉള്ളത്. സെമി ഫൈനലിൽ പകരക്കാരനായി ഇറങ്ങി ഹാട്രിക് നേടിയ മുഹമ്മദ് റോഷാലും കേരളത്തിന് പ്രതീക്ഷ നൽകുന്ന താരമാണ്. 11 ഗോളുകൾ നേടിക്കൊണ്ട് മിന്നും ഫോമിലുള്ള റോബി ഹൻസ്ദയിലാണ് ബംഗാളിന്റെ പ്രതീക്ഷകൾ.
സന്തോഷ് ട്രോഫിയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ബംഗാൾ കേരളത്തേക്കാൾ ബഹുദൂരം മുന്നിലാണ്. 32 തവണയാണ് ബംഗാൾ സന്തോഷ് കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം സ്വന്തമാക്കിയ ടീമും ബംഗാൾ തന്നെയാണ്. കേരളം ഇതുവരെ ഏഴ് സന്തോഷ് ട്രോഫി കിരീടങ്ങളാണ് നേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളവും ചരിത്രത്തിലെ 33ാം കിരീടം സ്വന്തമാക്കാൻ ബംഗാളും കളത്തിൽ ഇറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അടിയന്തിര അറബ് - ഇസ്ലാമിക് ഉച്ചകോടി: ദോഹയില്‍ ഇന്ന് ഗതാഗത നിയന്ത്രണം
qatar
• 16 hours ago
അങ്ങനങ്ങു പോകാതെ പൊന്നേ...സ്വർണം കുതിക്കുമ്പോൾ ട്രെന്‍ഡ് മാറ്റി ന്യൂജെന്‍; കാരറ്റ് കുറഞ്ഞ ആഭരണ വിൽപനയിൽ വര്‍ധന
Kerala
• 16 hours ago
ദുബൈയില്‍ കാല്‍നട, സൈക്കിള്‍ യാത്രക്കാരുടെ മരണ നിരക്കില്‍ 97% കുറവ്; യാത്രക്കാര്‍ക്കായി ആറു പാലങ്ങള്‍
uae
• 16 hours ago
'ബഹുമാന'ത്തിൽ കേസ്; 'ബഹു.' ചേർക്കണമെന്ന നിബന്ധനയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
Kerala
• 16 hours ago
വിവാദ വഖ്ഫ് ഭേദഗതി നിയമം: കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും
Kerala
• 16 hours ago
വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം; പാറശാല എസ്എച്ച്ഒയെ പ്രതി ചേർത്തുള്ള റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും
Kerala
• 17 hours ago
മാത്യൂ കുഴല്നാടന് എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്കി; ട്രാഫിക് പൊലിസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
Kerala
• a day ago
അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
Kerala
• a day ago
'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത്
International
• a day ago
നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു
Kerala
• a day ago
'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി
International
• a day ago
'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍
International
• a day ago
ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ
uae
• a day ago
നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന് കുത്തിക്കൊന്നു
Kerala
• a day ago
ട്രാഫിക് നിയമത്തിൽ മാറ്റം; അബൂദബിയിലെ സ്കൂൾ ഏരിയകളിലെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചു
uae
• a day ago
അസമില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി,പ്രകമ്പനം ഭൂട്ടാനിലും
Kerala
• a day ago
'ഇസ്റാഈലിന് ചുവപ്പ് കാര്‍ഡ് നല്‍കൂ'; സയണിസ്റ്റ് നരനായാട്ടിനെതിരെ ഫുട്ബോള്‍ ഗാലറികളില്‍ പ്രതിഷേധം ഇരമ്പുന്നു
Football
• a day ago
തൃശൂരില്‍ ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Kerala
• a day ago
ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്മാന് അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്
Cricket
• a day ago
റഷ്യയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് യുക്രൈന്; സ്ഥിരീകരിച്ച് റഷ്യ
International
• a day ago
'എന്റെ തലച്ചോറിന് 200 കോടി രൂപ മൂല്യമുണ്ട്, സത്യസന്ധമായി എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാം'; എഥനോൾ വിവാദത്തിൽ നിതിൻ ഗഡ്കരി
National
• a day ago