HOME
DETAILS

ക്യാംപസില്‍ പുലി; മൈസൂര്‍ ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

  
Farzana
January 01 2025 | 04:01 AM

Infosys Mysuru Campus Sees Tiger Sighting Work from Home Ordered for Employees

മൈസൂരു: ഇന്‍ഫോസിസിന്റെ മൈസൂരു ക്യാംപസില്‍ പുലിയെ കണ്ടതിനെത്തുടര്‍ന്ന് ജീവനക്കാര്‍ക്കു വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഹെബ്ബാള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഇന്‍ഫോസിസ് ക്യാംപസില്‍ പുലിയെ കണ്ടത്.

350 ഏക്കറോളം വരുന്ന കാമ്പസിലെ വിവിധ സി.സി.ടി.വി കാമറകളില്‍നിന്ന് പുലിയുടെ ദൃശ്യം ലഭിച്ചു. ഇതോടെ ക്യാംപസിനുള്ളിലും പുറത്തുമുള്ള ജീവനക്കാര്‍ക്ക് ഐടി വിഭാഗം ജാഗ്രതാനിര്‍ദേശം നല്‍കുകയായിരുന്നു. ക്യാംപസിനുള്ളിലെ ഹോസ്റ്റല്‍ മുറികളില്‍നിന്നു പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

സംരക്ഷിത വനത്തിനോടു ചേര്‍ന്നാണ് മൈസൂരിലെ ഇന്‍ ഫോസിസ് ക്യാംപസ്. ഇവിടെ 15,000ല്‍പ്പരം ജീവനക്കാരുണ്ട്. 2011ലും ഇവിടെ പുലിയിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതായി പറയുന്നു.

പുലര്‍ച്ചെ നാലോടെ വനംവകുപ്പിന്റെ 50 അംഗ സംഘം സ്ഥലത്തെത്തി പുലിയെ പിടിക്കാനായി കൂടുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഇതിനുപുറമെ, പുലിയുടെ നീക്കങ്ങള്‍ അറിയാന്‍ ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  13 minutes ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  20 minutes ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  24 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  33 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  41 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  an hour ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  an hour ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  an hour ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago