HOME
DETAILS
MAL
പരാതി പറയാന്‍ എംപിയെ കിട്ടുന്നില്ല; അമേത്തിയില്‍ രാഹുലിനെ തടഞ്ഞു
backup
September 02 2016 | 11:09 AM
അമേത്തി: തങ്ങളുടെ എംപിയെ കാണാന്‍ കിട്ടുന്നില്ലെന്ന പരാതിയുമായി 150 ല്‍ അധികം വരുന്ന ജീവനക്കാര്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ തടഞ്ഞു.
അംഗന്‍വാടി ജീവനക്കാരായ സ്ത്രീകളാണ് രാഹുലിന്റെ കാര്‍ തടഞ്ഞത്. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. ഇവര്‍ കാറിനു ചുറ്റും കൂടിനിന്നു മുദ്രാവാക്യം വിളിച്ചു.
എന്നാല്‍ പൊലിസെത്തി പ്രവര്‍ത്തകരെ മാറ്റി. രാഹുല്‍ പിന്നീട് പ്രതിഷേധക്കാരെ കണ്ടു. ആവശ്യങ്ങള്‍ അടങ്ങിയ പരാതി ജീവനക്കാര്‍ രാഹുലിനു കൈമാറി.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി തന്റെ മണ്ഡലത്തില്‍ എത്തിയതായിരുന്നു രാഹുല്‍. മണ്ഡല പര്യടനത്തിന്റെ അവസാന ദിവസമാണ് ഇന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."