HOME
DETAILS

ഭോപാല്‍ ദുരന്തം: 40 വര്‍ഷത്തിന് ശേഷം മാലിന്യം നീക്കിത്തുടങ്ങി, നീക്കുന്നത്  377 ടണ്‍ വിഷാവശിഷ്ടങ്ങള്‍

  
Web Desk
January 02 2025 | 08:01 AM

Bhopal Gas Tragedy 40 Years Later Toxic Waste Removal Begins Under Court Order

ഭോപാല്‍: ഭോപാല്‍ വാതകദുരന്തം നടന്ന് 40 വര്‍ഷങ്ങള്‍ക്കുശേഷം മാലിന്യങ്ങള്‍ നീക്കിത്തുടങ്ങി. പ്രദേശത്തെ 377 ടണ്‍ വിഷാവശിഷ്ടങ്ങളാണ് നശിപ്പിക്കുന്നതിനായി മാറ്റിത്തുടങ്ങിയത്. മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 

12 കണ്ടെയ്‌നറുകളിലാണു വിഷാവശിഷ്ടങ്ങള്‍ മാറ്റുന്നത്. 250 കിലോമീറ്റര്‍ അകലെ ഇന്‍ഡോറിനു സമീപമുള്ള പീതാംപുറിലെ ഇന്‍സിനറേഷന്‍ പ്ലാന്റിലേക്കാണ് അവശിഷ്ടങ്ങള്‍ നീക്കുന്നത്. അതീവ സുരക്ഷയിലാണ് നടപടി. പീതാംപുര്‍ വരെയുള്ള പാതയില്‍ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്.

സുപ്രിംകോടതിയില്‍ നിന്ന് പോലും നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടും ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് സൈറ്റ് വൃത്തിയാക്കാത്തതിന് ഡിസംബര്‍ മൂന്നിന് മധ്യപ്രദേശ് ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. മാലിന്യങ്ങള്‍ മാറ്റാന്‍ നാലാഴ്ചത്തെ സമയപരിധി നല്‍കുകയും ചെയ്തിരുന്നു. 

ജനുവരി മൂന്നിന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശമുണ്ട്. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് ഹൈക്കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷമാലിന്യങ്ങള്‍ നീക്കിതുടങ്ങുന്നത്.

പൊലിസ് വാഹനങ്ങള്‍ക്കുപുറമെ ആംബുലന്‍സുകള്‍, അഗ്‌നിരക്ഷാസേനാ വാഹനങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണു സുരക്ഷാക്രമീകരണങ്ങള്‍ നിരീക്ഷിക്കുന്നത്. മാലിന്യവുമായി പോകുന്ന കണ്ടെയ്‌നര്‍ ട്രക്കുകള്‍ക്ക് വഴി മധ്യേ നിര്‍ത്താന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാലിന്യം നീക്കം ചെയ്യുന്ന ഉദ്യോഗസ്ഥരെ ഓരോ 30 മിനിറ്റിലും ആരോഗ്യ പരിശോധനകള്‍ക്കും വിധേയരാക്കുന്നുണ്ട്. 30 മിനിട്ട് ഷിഫ്റ്റ് ആണ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിട്ടുള്ളത്.

വിഷാവശിഷ്ടങ്ങള്‍ 25 അടി ഉയരത്തില്‍ സ്ഥാപിച്ച പ്രത്യേക പ്ലാറ്റ്‌ഫോമിലാണു കത്തിക്കുക. പ്രത്യേക മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണിത്. മണിക്കൂറില്‍ 90 കിലോ വീതം കത്തിക്കുക എന്ന വേഗത്തില്‍ പോയാല്‍ 153 ദിവസമെടുക്കും 377 ടണ്‍ കത്തിത്തീരാന്‍. മണിക്കൂറില്‍ 270 കിലോ വീതം കത്തിച്ചാല്‍ 51 ദിവസം കൊണ്ട് പൂര്‍ണമായി കത്തിത്തീരും. 

1984 ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ രാത്രിയിലാണു ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കീടനാശിനി ഫാക്ടറിയില്‍ നിന്ന് ഉയര്‍ന്ന വിഷാംശമുള്ള മീഥൈല്‍ ഐസോസയനേറ്റ് (എംഐസി) വാതകം ചോര്‍ന്നത്. ദുരന്തത്തില്‍ കുറഞ്ഞത് 5,479 പേര്‍ കൊല്ലപ്പെടുകയും അഞ്ചു ലക്ഷത്തിലേറെ പേര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ലോകത്തെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളില്‍ ഒന്നാണിത്.

 

After 40 years, the cleanup process for toxic waste from the Bhopal Gas Tragedy has begun. Following an order from the Madhya Pradesh High Court, 377 tons of hazardous waste, including methyl isocyanate remnants, are being removed from the Union Carbide factory site.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെളിച്ചം പരത്തുന്ന ഗുരുനാഥന്‍'; ഗ്ലോബല്‍ ടീച്ചര്‍ അവാര്‍ഡ് സ്വന്തമാക്കി സഊദി സ്വദേശി

uae
  •  3 days ago
No Image

പ്രയാഗ് രാജില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ 10 തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

അധിക്ഷേപിച്ചത് രാമകൃഷ്ണനെ തന്നെ, സത്യഭാമയ്‌ക്കെതിരെ കുറ്റപത്രം തയ്യാര്‍

Kerala
  •  3 days ago
No Image

ആദ്യ കളിയിൽ തന്നെ ചരിത്രം പിറന്നു; ആർസിബിക്ക് ലോക റെക്കോർഡ് 

Cricket
  •  3 days ago
No Image

വിവാഹ പ്രായത്തില്‍ നിര്‍ണായക മാറ്റം വരുത്തി കുവൈത്ത്‌

latest
  •  3 days ago
No Image

UAE Weather Updates | അബൂദബിയില്‍ കനത്ത മൂടല്‍മഞ്ഞ്, അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 days ago
No Image

ഗസ്സ  വെടിനിർത്തൽ കരാർ; തടവുകാരെ കൈമാറല്‍ ഇന്ന് പുനരാരംഭിക്കും

Kerala
  •  3 days ago
No Image

ഷാര്‍ജയില്‍ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ സ്ത്രീയെ എയര്‍ലിഫ്റ്റ് ചെയ്തു

uae
  •  3 days ago
No Image

വയനാട് ഉരുള്‍ദുരന്തത്തില്‍ വായ്പ മാത്രം അനുവദിച്ച കേന്ദ്ര നിലപാടിനെതിരേ പ്രതിഷേധം ശക്തം

Kerala
  •  3 days ago
No Image

വയനാട് പുനരധിവാസം ചോദിച്ചത് പണം; കിട്ടിയത് 'പണി' - തുക വിനിയോഗിക്കൽ സംസ്ഥാന സർക്കാരിന് വെല്ലുവിളി

Kerala
  •  3 days ago