
പ്രൊഫ. മുസാഫര്‍ ഹുസൈന് അസ്സാദി അന്തരിച്ചു

മംഗളൂരു: മുതിര്‍ന്ന പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. മുസാഫര്‍ ഹുസൈന് അസ്സാദി അന്തരിച്ചു. 63 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൈസൂരു സര്‍വകലാശാല ആക്ടിങ് വൈസ് ചാന്‍സലറായിരുന്ന അദ്ദേഹം പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം ഡീനുമായിരുന്നു. റായ്ച്ചൂര്‍ സര്‍വകലാശാലയുടെ സ്പെഷ്യല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആദിവാസി സമൂഹങ്ങളുടെ ജീവിതത്തെയും ജീവിതരീതിയെയും കുറിച്ച് വിപുലമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഗോത്രവര്‍ഗക്കാരുടെ കുടിയിറക്കം പരിഹരിക്കാന്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. കാര്‍ഷിക പഠനം, ആഗോളവല്‍ക്കരണം, ഗാന്ധിയന്‍ തത്ത്വചിന്ത, രാഷ്ട്രീയ സാമൂഹികശാസ്ത്രം, ജനാധിപത്യ സിദ്ധാന്തങ്ങള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍, താരതമ്യ ഭരണം, ഇന്ത്യന്‍ രാഷ്ട്രീയം, മനുഷ്യാവകാശങ്ങള്‍, ആഗോള രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ അദ്ദേഹത്തിന്റെ ഗവേഷണങ്ങളും സംഭാവനകളും വ്യാപിച്ചു കിടക്കുന്നു.
ഉഡുപ്പി ജില്ലയിലെ ഷിര്‍വ സ്വദേശിയായ ഡോ. മുസാഫര്‍ അസ്സാദി മംഗളൂരു സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും എംഫിലും പൂര്‍ത്തിയാക്കി. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് (ജെ.എന്‍.യു) പി.എച്ച്.ഡി ചെയ്തു. ചിക്കാഗോ യൂനിവേഴ്സിറ്റിയില്‍ റോക്ക്ഫെല്ലര്‍ ഫെല്ലോഷിപ്പും പോസ്റ്റ്ഡോക്ടറല്‍ പഠനവും നടത്തി. ട്രൈബല്‍ ഡിസ്പ്ലേസ്മെന്റ് സംബന്ധിച്ച ഹൈക്കോടതി കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു.
11 പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന് കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ പ്രൊഫ. അസ്സാദിക്ക് ലഭിച്ചു.
Prof. Musaffer Hussain Asadi, a distinguished academic, thinker, and author, passed away at 63 in Bangalore
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും
uae
• 13 minutes ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• an hour ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• an hour ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 2 hours ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 2 hours ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 2 hours ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 2 hours ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 2 hours ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 2 hours ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 2 hours ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 3 hours ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 3 hours ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 3 hours ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 10 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 12 hours ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 12 hours ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 13 hours ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 13 hours ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 10 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 11 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 11 hours ago