HOME
DETAILS

പണിമുടക്കില്‍ വിശപ്പകറ്റി കൂട്ടായ്മ

  
backup
September 02, 2016 | 5:12 PM

%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b6%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%95%e0%b4%b1%e0%b5%8d



കൊച്ചി: ദേശീയ പണിമുടക്കിനെപ്പറ്റി അറിയാതെ വഴിയോരത്ത് കഴുന്നവര്‍ക്ക് ഭക്ഷണം നല്‍കി പ്രവാസി കൂട്ടായ്മ മാതൃകയായി. തെരുവില്‍ കഴിഞ്ഞ നൂറുപേര്‍ക്ക് ബ്രഡും പഴവും വെള്ളവുമാണ് നല്‍കിയത്. പ്രവാസി മലയാളികള്‍ രൂപീകരിച്ച 'ലെറ്റ് അസ് ടോക്' എന്ന കൂട്ടായ്മയാണ് പണിമുടക്കില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞവര്‍ക്ക് ഭക്ഷണം നല്‍കിയത്. തോപ്പുംപടി, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലായാണ് കൂട്ടായ്മ ഭക്ഷണം നല്‍കിയത്.
പ്രവാസി മലയാളികളായ അബ്ദുല്‍ റൗഫ്, അബ്ദുല്‍ കലാം,നസീര്‍,ഷരീഫ് അലി,അഷ്‌കര്‍ എന്നിവരാണ് ഇന്നലെ പണിമുടക്കില്‍ വിശന്നു വലഞ്ഞവര്‍ക്ക് ബ്രഡും പഴവും എത്തിച്ചത്. ഭക്ഷണം ഉണ്ടാക്കി നല്‍കാനായിരുന്നു തീരുമാനമെങ്കിലും പണിമുടക്കായതിനാല്‍ ആരും ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ തയ്യാറാകാത്തതിനാലാണ് ബ്രഡും പഴവും നല്‍കിയതെന്നും ഇവര്‍ പറഞ്ഞു.
പലപ്പോഴും തെരുവില്‍ കഴിയുന്നവര്‍ പണിമുടക്കിനെ പറ്റി അറിയാറില്ല. അന്നു മുഴുവന്‍ അവര്‍ പട്ടിണി ആയിരിക്കും. ഈ സാഹചര്യം ഒഴിവാക്കാനാണ് തങ്ങള്‍ ഇവരെ കണ്ടെത്തി ഭക്ഷണം നല്‍കിയതെന്നും കൂട്ടായ്മ പറഞ്ഞു. റെയില്‍ വേ സ്റ്റേഷനില്‍ വന്നിറങ്ങിയ നിര്‍ധനര്‍ക്കും ഇന്നലെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബ്രഡും പഴവും നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം, എൽ.ഡി.എഫ് സർക്കാർ പദ്ധതി മരവിപ്പിക്കുകയായിരുന്നു: എം.വി ഗോവിന്ദൻ

Kerala
  •  a month ago
No Image

തൃശ്ശൂര്‍ പെരുമ്പിലാവില്‍ 38 കിലോ കഞ്ചാവ് പിടികൂടി; പൊലിസിനെ ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

താമരശ്ശേരിയില്‍ യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരനെതിരേ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  a month ago
No Image

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും

Kerala
  •  a month ago
No Image

ഏറ്റവും കൂടുതല്‍ ഷിഗല്ല കോഴിക്കോട് ജില്ലയില്‍; സംസ്ഥാനത്ത് 155 കേസുകള്‍

Kerala
  •  a month ago
No Image

ടെലഗ്രാം നിരോധനം: 'കള്ളനെ പിടിക്കാതെ ഇരയുടെ വാതില്‍ പൂട്ടുന്നു'; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

National
  •  a month ago
No Image

പകര്‍ച്ചവ്യാധി ഭീഷണി: സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ 

Kerala
  •  a month ago
No Image

'ഒപ്പുവെച്ച ശേഷം കരാര്‍ ലംഘിച്ചത് 84 തവണ, തുടര്‍ന്നാല്‍...' ലെബനാന് നേരെ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതില്‍ മുന്നറിയിപ്പുമായി ഇറാന്‍

International
  •  a month ago
No Image

വിജയ്ക്കും ഉദയനിധിക്കും, എതിരായ ഹരജികള്‍ തള്ളി മദ്രാസ് ഹൈക്കോടതി; തള്ളിയത് ആദായ നികുതി വകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍

National
  •  a month ago
No Image

വിവാഹച്ചെലവിന് പണം കണ്ടെത്താന്‍ 3 കോടിയുടെ സ്വര്‍ണക്കവര്‍ച്ച; തനിഷ്‌ക് ജ്വല്ലറി ജീവനക്കാരനും കാമുകിയും അറസ്റ്റില്‍

National
  •  a month ago