പണിമുടക്കിലെ കാഴ്ചകള്‍...
യാത്രക്കാര്‍ക്ക് സഹായമായി ഹര്‍ത്താല്‍ വിരുദ്ധ പ്രവര്‍ത്തകര്‍
കൊച്ചി: റെയില്‍വേ സ്‌റ്റേഷനുകളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കും രോഗികള്‍ക്കും സഹായമായി ഹര്‍ത്താല്‍ വിരുദ്ധ പ്രവര്‍ത്തകര്‍. എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തിയ വിദേശീയരൂള്‍പ്പടെ നൂറു കണക്കിനു യാത്രക്കാരെ ഇവര്‍ തങ്ങളുടെ സ്വന്തം വാഹനങ്ങളില്‍ അതാതു സ്ഥലങ്ങളില്‍ എത്തിച്ചു. സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകരുടെ 18 വാഹനങ്ങളും ഫ്രീഡം ഓഫ് മൂവ്‌മെന്റ് പ്രവര്‍ത്തകരുടെ 12 ഓളം വാഹനങ്ങളുമാണ് യാത്രക്കാര്‍ക്ക് സഹായമായി ഉണ്ടായിരുന്നത്.
പതിവില്‍ നിന്നു വ്യത്യസ്ഥമായി രോഗികളായവരെ സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകര്‍ വീടുകളിലെത്തി അവരവരുടെ വാഹനത്തില്‍ ആശുപത്രിയിലും തിരികെ വീടുകളിലുമെത്തിച്ചു. ഡയാലിസിസ് ചെയ്യാന്‍ ലക്ഷദ്വീപില്‍ നിന്നെത്തിയ രോഗിയേയും കുടുംബത്തെയും അമൃത ആശുപത്രിയില്‍ എത്തിച്ചു. വിദേശീയരുള്‍പ്പടെ നാനൂറിലധികം യാത്രക്കാര്‍ക്കാണ് ഇവര്‍ സഹായമൊരുക്കിയത്.
പതിവ് തെറ്റിച്ച് വെളിമാര്‍ക്കറ്റ് അടപ്പിച്ചു
പള്ളുരുത്തി: പൊതുപണിമുടക്കില്‍ പള്ളുരുത്തി വെളിമാര്‍ക്കറ്റ് സമരക്കാര്‍ ഇത്തവണ അടപ്പിച്ചു. പണിമുടക്കായാലും ഹര്‍ത്താലായാലും പള്ളുരുത്തി വെളിമാര്‍ക്കറ്റ് പ്രവര്‍ത്തനസജ്ജമായിരിക്കും.
വാര്‍ത്തകളില്‍ ഇടം പിടിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഹര്‍ത്താല്‍ ദിനത്തില്‍ ആശ്രയിക്കുന്നത് ഈ മാര്‍ക്കറ്റായിരിന്നു. ഇന്നലത്തെ പൊതുപണിമുടക്കിനെ തുടര്‍ന്ന് തുറന്ന് പ്രവര്‍ത്തിച്ച മാര്‍ക്കറ്റ് സമരക്കാര്‍ അടപ്പിക്കുകയായിരിന്നു.
രക്തമെത്തിക്കാന്‍ ആംബുലന്‍സ്
കൊച്ചി: പണിമുടക്ക് ദിനത്തില്‍ കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്ക് രക്തമെത്തിക്കാന്‍ ആംബുലന്‍സുമായി ഒരു സംഘം.
അവശ്യക്കാര്‍ക്ക് രക്തമെത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ സന്നദ്ധ സംഘമായ ബ്ലഡ് ഡോണേഴ്‌സ് കേരള എറണാകുളത്തിന്റെ അംഗങ്ങളാണ് ആംബുലന്‍സ് വാടകയ്ക്ക് എടുത്തു വിവിധ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്ക് ആവശ്യമായ രക്തമെത്തിച്ചു നല്‍കിയത്.
രാവിലെ അങ്കമാലിയില്‍ നിന്നാരംഭിച്ച ആംബുലന്‍സ് സര്‍വീസ് കൊച്ചി നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും ആശുപത്രികളിലെ രോഗികള്‍ക്ക് ആശ്വാസമായി. കറുകുറ്റി സഹകരണ ബാങ്കിന്റെ ആംബുലന്‍സാണ് സര്‍വീസിനായി എടുത്തതെന്നു ബി.ഡി.കെ എറണാകുളം കോഓര്‍ഡിനേറ്റര്‍ ജിഷ്ണു രാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."