HOME
DETAILS

'കുഞ്ഞുങ്ങളുടെ ജനനത്തിന് മുൻപേ കൊലപാതകം ആസൂത്രണം ചെയ്തു' അഞ്ചലിൽ യുവതിയേയും ഇരട്ട മക്കളേയും കൊലപ്പെടുത്തിയ പ്രതിയുടെ വെളിപെടുത്തൽ 

  
Web Desk
January 05, 2025 | 5:01 AM

Murder of Woman and Twins in Kollam Planned in Detail Says Accused Dibilkumar

കൊല്ലം: ഏറെ ആസൂത്രിതമായാണ് കൊല്ലം അഞ്ചലിൽ യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയതെന്ന് പ്രതിയുടെ മൊഴി. കൊലപാതകം രഞ്ജിനിയുടെ പ്രസവത്തിന് മുൻപേ ആസൂത്രണം ചെയ്തു. 


രഞ്ജിനിയേയും കുഞ്ഞുങ്ങളേയും കൊലപ്പെടുത്തിയത് രണ്ടാം പ്രതി രാജേഷ് ആണെന്നും പ്രതി ദിബിൽകുമാർ മൊഴി നൽകി. യുവതിയേയും കുട്ടികളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചത് രാജേഷാണ്. ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുമ്പു തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായും ദിബിൽകുമാർ അന്വേഷണ സംഘത്തോട് പറഞ്ഞു.

കുഞ്ഞുങ്ങളുടെ പിതൃത്വം ദിബിൽകുമാർ ഏറ്റെടുക്കണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടതാണ് ക്രൂരകൊലപാതകം നടത്താൻ പ്രേരിപ്പിച്ചത്. ഇതിനായി ആദ്യം രാജേഷ് രഞ്ജിനിയും അമ്മയുമായി തന്ത്രപൂർവം അടുപ്പം സ്ഥാപിച്ചു. രഞ്ജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രാജേഷ് അവിടെയെത്തി സഹായിച്ചു. വാടക വീട്ടിലേക്ക് ഇവരെ മാറ്റിയതും കൃത്യമായ ആസൂത്രണത്തോടെയാണെന്ന് ദിബിൽകുമാർ പറഞ്ഞു.

2006 ഫെബ്രുവരിയിലാണ് കൊല്ലം അഞ്ചൽ സ്വദേശിനിയായ അവിവാഹിതയായ യുവതിയും അവരുടെ രണ്ട് പെൺമക്കളും കൊല്ലപ്പട്ടത്. 19 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം ഇവർ പിടിയിലായി. സൈനികരാണ് പ്രതികളായ ദിബിൽകുമാറും രാജേഷും. പത്താൻ കോട്ട് യൂണിറ്റിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്.

കൊലപാതകത്തിന് പിന്നിൽ തങ്ങളാണെന്ന് പൊലിസ് മനസ്സിലാക്കി എന്നറിഞ്ഞതോടെ ഇരുവരും ഒളിവിൽ പോയി. പോണ്ടിച്ചേരിയിൽ മറ്റൊരു വിലാസത്തിൽ സ്‌കൂൾ അധ്യാപികമാരെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു ഇരുവരും.

ഒളിവില്‍ കഴിഞ്ഞത് 18 വര്‍ഷം

2006 ഫെബ്രുവരി 10ന് നടന്ന ക്രൂരമായ കൊലപാതകത്തില്‍ അഞ്ചല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. ഇതേ തുടര്‍ന്ന് കേരള ഹൈക്കോടതി 2010 ജനുവരി 15ന് സി.ബി.ഐ.ക്ക് കേസ് കൈമാറി. സി.ബി.ഐ. ചെന്നൈ യൂണിറ്റ് 2010 ഫെബ്രുവരി ആറിന് കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ദിബില്‍ കുമാറിന്റെയും സുഹൃത്തായ രാജേഷിന്റെയും പേരില്‍ സി.ബി.ഐ. സംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോടതി ഇരുവരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.

അതേസമയം, കേരളത്തില്‍നിന്ന് രക്ഷപ്പെട്ട ദിബില്‍ കുമാറും രാജേഷും പേരുകള്‍മാറ്റി വിഷ്ണുവും പ്രവീണ്‍കുമാറുമായി പുതുച്ചേരിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ച് അവിടെ നിന്ന് തന്നെ ഇരുവരും വിവാഹം കഴിച്ചു. അവിടെ അധ്യാപികമാരായവരെയാണ് വിവാഹം കഴിച്ചത്.
ഭൂമിയും വീടും വാങ്ങി അവിടെ സ്ഥിരതാമസമാക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇവര്‍. പുതുച്ചേരിയിലാണെങ്കിലും പ്രതികളിരുവരും ഈ സംഭവങ്ങളെല്ലാം നിരീക്ഷിച്ചിരുന്നു. പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചതോടെ അന്വേഷണം അവസാനിപ്പിക്കുമെന്നാണ് ഇരുവരും കരുതിയത്. ഇതാണ് ഇവര്‍ പുതുച്ചേരിയില്‍ നിന്ന് തന്നെ വിവാഹം കഴിക്കുകയും അവിടെ താമസമുറപ്പിക്കുകയും ചെയ്തത്.  

എന്നാല്‍ സി.ബി.ഐ ഇവര്‍ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചിരുന്നില്ല. കുറ്റകൃത്യം നടത്തി ഒളിവില്‍ പോകുന്നവരെ കണ്ടെത്താന്‍ പ്രത്യക വിഭാഗം തന്നെ സി.ബി.ഐ.യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ നിരന്തരമായി പ്രതികളെ കുറിച്ച വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരുന്നു.ഈ വിവരശേഖരണത്തിനിടെയാണ് പ്രതികള്‍ പുതുച്ചേരിയിലുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിക്കുന്നത്. അലയമണ്‍ സ്വദേശികളിലൊരാള്‍ ദിബില്‍കുമാറിനെ പുതുച്ചേരിയില്‍ വെച്ച് കണ്ടു എന്ന് സി.ബി.ഐയെ അറിയിക്കുകയായിരുന്നു.

വിവരം ലഭിച്ചയുടന്‍ ചെന്നൈ സി.ബി.ഐ. യൂണിറ്റ് ഡിവൈ.എസ്.പി.മാരായ രാജശേഖര്‍, രവി, അഡീഷണല്‍ എസ്.പി. ദിനേശ്, എസ്.ഐ. സെബാസ്റ്റ്യന്‍, ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച പുതുച്ചേരിയിലേക്ക് പുറപ്പെട്ടു. ദിബില്‍ കുമാറിനെയും രാജേഷിനെയും ഉച്ചയോടെ കണ്ടെത്തി, അറസ്റ്റ് രേഖപ്പെടുത്തി, പുതുച്ചേരിയിലെ കോടതിയില്‍ വൈകുന്നേരത്തോടെ ഹാജരാക്കി കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള അനുമതി വാങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ സി.ബി.ഐ. ചെന്നൈ യൂണിറ്റ് സംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സംഭവമുണ്ടായത് കേരളത്തിലായതിനാല്‍ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തത് എറണാകുളം സി.ജെ.എം. കോടതിയിലായതിനാലാണ് ഇരുവരെയും എറണാകുളത്ത് തന്നെ ഹാജരാക്കിയത്.

'ഇനിയും കേസുമായി മുന്നോട്ടു പോകാന്‍ എന്റെ കയ്യിലൊന്നുമില്ലായിരുന്നു, ദൈവം പ്രാര്‍ഥനകേട്ടു' പോരാട്ടത്തിന്റെ വിജയ തീരത്തു നിന്ന് കണ്ണീര്‍ വറ്റിയ അമ്മ പറയുന്നു

അഞ്ചാലുംമൂട്: 'എന്റെ പ്രാര്‍ഥന ദൈവം കോട്ടു' രഞ്ജിനിയുടെ അമ്മ ശാന്തമ്മ നിറകണ്ണുകളോടെ പറയുന്നു. മകള്‍ക്കും പേരക്കുട്ടികള്‍ക്കുമായി വയറ് മുറുക്കിക്കെട്ടി നടത്തിയ പോരാട്ടത്തിന്റെ കനല്‍വഴിയുടെ വിജയതീരത്തു നിന്നാണ് അവരിചു പറയുന്നത്.  സംഭവത്തിനുശേഷം അഞ്ചാലുംമൂട് കുപ്പണയിലുള്ള മൂദോടത്ത് പടിഞ്ഞാറ്റതില്‍ വീട്ടില്‍ താമസമാക്കിയ ശാന്തമ്മ (67) പുരാണപാരായണം നടത്തി ലഭിക്കുന്ന വരുമാനത്തിലായിരുന്നു അവരുടെ ജീവിതവും നിയമ പോരാട്ടവും മുന്നോട്ടു പോയിരുന്നത്. 

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ സി.ബി.ഐ നാളെ കോടതിയെ സമീപിക്കും. കസ്റ്റഡിയില്‍ വാങ്ങി അഞ്ചലില്‍ അടക്കം കൊണ്ടുപോയി തെളിവെടുപ്പ് നടത്താനാണ് സി.ബി.ഐ തീരുമാനം.

 

 

 

 

In a shocking revelation, Dibilkumar, the main accused in the 2006 Kollam triple murder case, confessed that the brutal killings of a woman and her twin children were carefully planned. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ചിത്രങ്ങൾ പകർത്തി: മുൻ കാമുകന്റെ സഹായത്തോടെ കാമുകനെ കൊലപ്പെടുത്തി യുവതി; പ്രചോദനമായത് ക്രൈം വെബ് സീരീസുകൾ

National
  •  5 days ago
No Image

21ാം നൂറ്റാണ്ടിലെ രണ്ടാമത്തെ താരം; റൊണാൾഡോക്ക് ശേഷം സൂപ്പർനേട്ടത്തിൽ റയൽ താരം

Football
  •  5 days ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം 34 വർഷത്തെ ചരിത്രം തകർത്ത് സൂപ്പർതാരം

Cricket
  •  5 days ago
No Image

'എനിക്കെന്റെ അമ്മയെ കാണണം, എന്നെ രക്ഷിക്കണം ഇല്ലെങ്കില്‍ ഞാനിവിടെ മരുഭൂമിയില്‍ മരിച്ചുവീഴും': യുവാവിന്റെ വീഡിയോ വൈറല്‍, പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ടെന്ന് അധികൃതര്‍

Saudi-arabia
  •  5 days ago
No Image

ഓസ്‌ട്രേലിയൻ പരമ്പരയിൽ ഇന്ത്യയുടെ എക്സ് ഫാക്ടർ ആ താരമായിരിക്കും: സഹീർ ഖാൻ

Cricket
  •  5 days ago
No Image

ഡിസംബര്‍ 31-നകം സ്വദേശിവല്‍ക്കരണ ലക്ഷ്യം കൈവരിക്കണം: വീഴ്ച വരുത്തിയാല്‍ കനത്ത പിഴയെന്ന് മുന്നറിയിപ്പ്; പ്രവാസികള്‍ ആശങ്കയില്‍

uae
  •  5 days ago
No Image

പിഎംശ്രീ; അനുനയം തള്ളി സിപിഐ, മന്ത്രിസഭാ യോഗത്തില്‍ നിന്നും സിപിഐ വിട്ടുനില്‍ക്കും

Kerala
  •  5 days ago
No Image

വേണ്ടത് വെറും ഏഴ് റൺസ്; ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

പെരുംമഴ: മഴ മുന്നറിയിപ്പില്‍ മാറ്റം, അതിശക്തമായ മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 days ago
No Image

യുഎഇയിലെ ഈദുല്‍ ഇത്തിഹാദ് അവധി; എങ്ങനെ 9 ദിവസത്തെ മെഗാ ബ്രേക്ക് നേടാം? ഒരു 'സാന്‍ഡ്വിച്ച് ലീവ്' തന്ത്രം

uae
  •  5 days ago