HOME
DETAILS

വിധി നല്‍കിയ തളര്‍ച്ചയില്‍ തളരാതെ ദേവസി

  
backup
September 02, 2016 | 5:14 PM

%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%a4%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%bf%e0%b4%b2


ആലുവ: സ്രഷ്ടാവ് സമ്മാനിച്ച പരീക്ഷണം തടസമാകാതെ കുടുംബം പോറ്റാന്‍ അറുപതാമത്തെ വയസിലും മുച്ചക്രത്തില്‍ 'നാടുചുറ്റു'കയാണ് കാഞ്ഞൂര്‍ പുതിയേടം ഇടശ്ശേരി വീട്ടില്‍ ദേവസി. പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളര്‍ന്നുപോയ ദേവസി പല ജോലികളും ചെയ്ത് അവസാനമാണ് ഉപജീവന മാര്‍ഗമായി പഞ്ചര്‍ ഒട്ടിയ്ക്കുന്ന ജോലി ആരംഭിച്ചത്.
അഞ്ചാമത്തെ വയസിലാണ് പോളിയോ ബാധിച്ച് അരയ്ക്ക് താഴെയായി ചലനമറ്റത്. എന്നാല്‍, ഊന്നുവടിയുടെ സഹായത്താല്‍ നിലത്ത് ഇഴഞ്ഞുനീങ്ങിത്തന്നെ നാട്ടില്‍ സ്വന്തമായി ഒരു സൈക്കിള്‍ ഷോപ്പിന് തുടക്കം കുറിച്ചു. 20 വര്‍ഷത്തിലേറെ സൈക്കിള്‍ റിപ്പയറിങ് ജോലിയുമായി ഇവിടെ കഴിഞ്ഞുകൂടിയ ദേവസി 18 വര്‍ഷം മുമ്പാണ് വാഹനങ്ങള്‍ക്ക് പഞ്ചര്‍ ഒട്ടിയ്ക്കുന്ന ജോലി ആരംഭിച്ചത്.
രണ്ട് വര്‍ഷം മുന്‍പാണ് ജില്ലാ പഞ്ചായത്ത് മുഖേന ലഭിച്ച മുച്ചക്രത്തില്‍ കറങ്ങി എവിടേയും എത്തി പഞ്ചര്‍ ഒട്ടിയ്ക്കുന്ന ജോലി തുടങ്ങിയത്. ദേവസിയുടെ ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ ഉടന്‍തന്നെ മുച്ചക്രത്തില്‍ ദേവസി പറന്നെത്തി പഞ്ചര്‍ ഒട്ടിച്ച് പ്രശ്‌നം പരിഹരിക്കും. . പഞ്ചര്‍ ഒട്ടിയ്ക്കുന്നതോടൊപ്പം വാഹനങ്ങള്‍ക്കാവശ്യമായ ടയര്‍ മുതല്‍ സ്‌പെയര്‍ പാര്‍ട്‌സുകളടക്കമാണ് മുച്ചക്രത്തില്‍ ദേവസി സജ്ജീകരിച്ചിട്ടുള്ളത്.
വേനലും, മഴയും വകവയ്ക്കാതെ തന്നെ ദേവസി കുടുംബം പോറ്റാനായി തന്റെ മുച്ചക്രവുമായി അതിരാവിലെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങും. ഏറെ വൈകിയാണ് ജോലി നിര്‍ത്തുക. ചിലപ്പോഴൊക്കെ നല്ല തിരക്കേറിയ ജോലിയുണ്ടാകുമെങ്കിലും, ചില ദിവസങ്ങളില്‍ ഒരു ജോലിയും കിട്ടാറില്ലെന്ന് ദേവസി പറഞ്ഞു. ഭാര്യ ത്രേ്യസ്യാമ്മയും, വിവാഹിതരായ ജിസ്‌മോന്‍, ജിഷ്‌നമോള്‍ എന്നീ രണ്ട് പെണ്‍മക്കളുമുണ്ട് ദേവസിക്ക്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  7 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  7 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  7 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  7 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  7 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  7 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  7 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  7 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  7 days ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  7 days ago