HOME
DETAILS

രാജ്യത്ത് രണ്ടാമത്തെ എച്ച്.എം.പി.വി വൈറസ് കേസ്; രണ്ടും കര്‍ണാടകയില്‍, മൂന്നും എട്ടും മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് 

  
Web Desk
January 06, 2025 | 9:23 AM

Second Case of Human Metapneumovirus HMPV Confirmed in Bengaluru Karnataka

ന്യൂഡല്‍ഹി: ചൈനയില്‍ വ്യാപകമായി പടരുന്ന ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധയില്‍ രണ്ടാമത്തെ കേസും രാജ്യത്ത് സ്ഥിരീകരിച്ചു. രണ്ട് കേസുകളും ബംഗളൂരുവിലാണ്സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനായിരുന്നു വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്. ബംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. കടുത്ത പനിയും ജദലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില ഗുരുതരമല്ല. പിന്നാലെ കര്‍ണാടകയില്‍ മറ്റൊരു കുഞ്ഞിനും വൈറസ് ബാധ കണ്ടെത്തുകയായിരുന്നു. രണ്ടാമത്തെ കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൂന്നു മാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് കുട്ടികളുടേയും കുടുംബങ്ങള്‍ക്ക് ട്രാവല്‍ ഹിസ്റ്ററി ഇല്ല. എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് നിരീക്ഷിച്ചു വരികയാണ്. 

രണ്ടു കേസ് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയവും അറിയിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി കേസുകള്‍ തിരിച്ചറിഞ്ഞതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് പരിശോധിക്കുകയാണെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

എച്ച്.എം.പി.വി പ്രതിരോധിക്കാന്‍ ഇന്ത്യ സുസജ്ജമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ചേര്‍ന്ന സംയുക്ത മോണിറ്ററിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. എച്ച്.എം.പി.വി കേസുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അറിയിക്കുന്നത്.

 

India has reported its second case of Human Metapneumovirus (HMPV) in Bengaluru, Karnataka. The first case involved an eight-month-old baby who was hospitalized with high fever and respiratory distress. The child's condition is reportedly stable.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ ബിഎൽഒയുടെ മൃതദേഹം; സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയെന്ന് നിഗമനം

Kerala
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ആദ്യം ജയലിൽ നിന്ന് പുറത്തിറങ്ങും, ശിക്ഷ 13 വർഷമായി കുറയും; കാരണം

crime
  •  3 days ago
No Image

ഭാര്യയടക്കം കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിയായ പ്രതിക്ക് വധശിക്ഷ

crime
  •  3 days ago
No Image

യുഎഇക്ക് അഭിമാന നിമിഷം: 2026-ലെ അറബ് ടൂറിസം തലസ്ഥാനമായി അൽ ഐൻ

uae
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴയും

Kerala
  •  3 days ago
No Image

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജൻ്റിനെയും മുഖംമൂടി സംഘം ക്രൂരമായി മർദ്ദിച്ചു; ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് കോൺഗ്രസ് ആരോപണം

crime
  •  3 days ago
No Image

പാസ്‌പോർട്ട് വിട്ടുകിട്ടണം; ആവശ്യവുമായി നടൻ ദിലീപ് കോടതിയിൽ; എതിർത്ത് പ്രോസിക്യൂഷൻ

latest
  •  3 days ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടർ ഫൈനലിൽ യുഎഇ ഇന്ന് അൾജീരിയക്കെതിരെ

uae
  •  3 days ago
No Image

ലോകോത്തര താരങ്ങളാകാൻ യുവ കളിക്കാർ മാതൃകയാക്കേണ്ടത് മെസ്സിയെ അല്ല, കഠിനാധ്വാനിയായ റൊണാൾഡോയെ ന്ന്; യുവന്റസ് ഇതിഹാസ താരം

Football
  •  3 days ago
No Image

ഗൾഫ്-ബാൾട്ടിക് ബന്ധം ശക്തമാകുന്നു: വിൽനിയസിലേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; ആഴ്ചയിൽ മൂന്ന് സർവിസുകൾ

uae
  •  3 days ago