HOME
DETAILS

ഇത്രയും വൃത്തിഹീനമായ ഭക്ഷ്യശാലയോ; മോംഗിനിസിന്റെ കേക്ക് ഷോപ്പ് ഔട്ട്‌ലെറ്റിലെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥർ ഞെട്ടി

  
January 06, 2025 | 4:40 PM

Such an unsanitary restaurant Food safety officials who reached Monginis cake shop outlet were shocked

ഹൈദരാബാദ്: ഹൈദരാബാദിലെ മോംഗിനിസ് കേക്ക് ഷോപ്പിൻ്റെ ഔട്ട്‌ലെറ്റിൽ ഭക്ഷ്യ സുരക്ഷാ ടാസ്‌ക് ഫോഴ്‌സിന്റെ മിന്നൽ റെയ്ഡ് നടത്തി. അൽവാളിലെ മച്ചാ ബൊല്ലാരത്തിൽ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റിലാണ് മിന്നൽ പരിശോധന നടത്തിയത്.തങ്ങളെ ഞെട്ടിക്കുന്ന അത്ര വൃത്തിഹീനമായ സാഹചര്യമായിരുന്നെന്ന് അധികൃതർ പറഞ്ഞു.  എലി, പാറ്റ തുടങ്ങിയ ജന്തുക്കളെയടക്കം ഉദ്യോ​ഗസ്ഥർ ഔട്ട്ലെറ്റിൽ കണ്ടു. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തെന്നും സംഭരണിയിൽ പലയിടത്തും എലിവിസർജ്ജനം കണ്ടെത്തിയെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

വളരെ വൃത്തിഹീനമായ സാഹചര്യമാണ് ഔട്ട്ലെറ്റിൽ ഉണ്ടായിരുന്നത്. ഭിത്തികളും മേൽക്കൂരയും ശോച്യാവസ്ഥയിലായിരുന്നു. ശീതീകരണ മുറിയിൽ സ്ഥാപിച്ചിട്ടുള്ള എസിയിലെ ചോർച്ച ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. റഫ്രിജറേറ്ററുകൾക്കുള്ളിൽ ഭക്ഷണാവശിഷ്ടങ്ങൾ നിറഞ്ഞ് വൃത്തിഹീനമായി കിടക്കുയായിരുന്നു. വൃത്തിഹീനമായ പ്ലാസ്റ്റിക് ഡ്രമ്മുകളാണ് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നതെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

രണ്ട് വർഷം പഴക്കമുള്ള ഭക്ഷ്യവസ്തുക്കളടക്കമുണ്ടായിരുന്നു ഔട്ട്‌ലെറ്റിൽ. 5 ലിറ്റർ കേസർ സിറപ്പ്, 5 കിലോഗ്രാം പൈനാപ്പിൾ ഫ്ലേവറിംഗ്, 5 കിലോഗ്രാം ഫ്ലേവർ സംയുക്തങ്ങൾ, അര കിലോഗ്രാം വാനില ഫ്ലേവർ, 8 കിലോഗ്രാം ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ എന്നിവയും ഔട്ട്‌ലെറ്റിൽ നിന്ന് പിടിച്ചെടുത്തു. കൂടാതെ, പാക്കിംഗ് സാമഗ്രികളും മറ്റ് വസ്തുക്കളും നിലത്തും പടികളിലും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. മോംഗിനിസ് ഔട്ട്‌ലെറ്റ് എഫ്എസ്എസ്എഐ ലൈസൻസ് പ്രദർശിപ്പിച്ചിരുന്നില്ല. എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റർമാർക്കും ചരക്ക് ഗതാഗതത്തിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ആവശ്യമായ ലൈസൻസ് ആവശ്യമാണ്. കൂടാതെ, ജീവനക്കാരുടെ ആരോഗ്യ രേഖകളും സർട്ടിഫിക്കറ്റുകളും പ്രദർശിപ്പിച്ചിരുന്നില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്കിന് സാധ്യത; മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നടപ്പായില്ല

Kerala
  •  5 days ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജു എംഎൽഎയും, കൂട്ടുപ്രതി ജോസും അപ്പീലിന്

Kerala
  •  5 days ago
No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  5 days ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  5 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  5 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  5 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  5 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  5 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  5 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  5 days ago