HOME
DETAILS

കഴിഞ്ഞ വർഷം 5.2 കോടിയിലേറെ യാത്രക്കാർ; ചരിത്ര നേട്ടത്തിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

  
January 06, 2025 | 4:56 PM

Hamad International Airport Serves Record-Breaking 527 Million Passengers in 2024

ദോഹ: കഴിഞ്ഞ വർഷം ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത് 5.2 കോടിയിലേറെ യാത്രക്കാരെന്ന് കണക്കുകൾ. വിമാനത്താവളത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കണക്കാണിത്. 2023നെ അപേക്ഷിച്ച് 15 ശതമാനം വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഇതിൽ 1.2 കോടി പേർ പോയിന്റ് ടു പോയിന്റ് യാത്രക്കാരാണ്. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള പ്രധാന ട്രാൻസിറ്റ് ഹബ്ബാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളമെന്നതാണ് യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരാൻ കാരണം.

എല്ലാമാസവും 40 ലക്ഷത്തിലേറെ പേർ വിമാനത്താവളത്തിലെത്തിയെന്നാണ് കണക്കുകൾ. ദോഹയിൽ നിന്നും ദോഹയിലേക്കുമായി 279000 സർവിസുകളാണ് വിവിധ വിമാനക്കമ്പനികൾ നടത്തിയത്. 10 ശതമാനമാണ് വർധന രേഖപ്പെടുത്തി. കാർഗോ നീക്കത്തിൽ 12 ശതമാനം വർധനയും രേഖപ്പെടുത്തി. നിലവിൽ 55 വിമാനക്കമ്പനികളാണ് ഹമദ് വിമാനത്താവളത്തിൽ നിന്നും സർവിസ് നടത്തുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള 197 വിമാനത്താവളങ്ങളിലേക്ക് ഇവിടെ നിന്നും പറക്കാൻ സാധിക്കും. കൂടാതെ കഴിഞ്ഞ ഒരു വർഷത്തിനിടെ ചൈനയിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 87 ശതമാനമാണ് വർധന.

Hamad International Airport achieved a record-breaking year in 2024, serving 52.7 million passengers, a 15% increase compared to the previous year, and solidifying its position as a premier global hub.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോൺ കോളിനെച്ചൊല്ലി തർക്കം; യുവതിയെ ശ്വാസംമുട്ടിച്ചു കൊന്നു കൊക്കയിലെറിഞ്ഞു: പ്രതിയുടെ പകയടങ്ങിയത് ഭർത്താവിന് താലി കൊറിയർ അയച്ചുനൽകി

National
  •  a day ago
No Image

ഇനി വേഗത്തിലെത്താം; വിവിധ ട്രെയിനുകളുടെ യാത്ര സമയം കുറച്ച് റെയിൽവേ

Kerala
  •  a day ago
No Image

രാജസ്ഥാന്റെ 'റോയൽസിനെ' എറിഞ്ഞു വീഴ്ത്തി; പഞ്ചാബ് താരം സൺറൈസേഴ്‌സിനൊപ്പം ചരിത്രം സൃഷ്ടിച്ചു

Cricket
  •  a day ago
No Image

ഭൂമിയിലെ സ്വർഗ്ഗം: 'ലോകത്തിലെ ഏറ്റവും വലിയ കണ്ണാടി'യായി ബൊളീവിയൻ ഉപ്പ് സമതലം; വിസ്മയിച്ച് സഞ്ചാരികൾ

Environment
  •  a day ago
No Image

മുണ്ടക്കൈ പുനരധിവാസം: ഒന്നാംഘട്ടം ഫെബ്രുവരിയിൽ; 300 വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

'വെടിക്കെട്ടില്ല, യാതൊരു തരത്തിലുള്ള തിരക്കുകളുമില്ല'; മരുഭൂമിയിൽ ബലൂൺ സവാരിയോടെ പുതുവർഷത്തെ വരവേറ്റ് ഒരു കൂട്ടം ദുബൈ നിവാസികൾ

uae
  •  a day ago
No Image

ഇപ്പോൾ വിരമിച്ചില്ലെങ്കിൽ അവന് വിടവാങ്ങൽ മത്സരം ലഭിക്കില്ല: മൈക്കൽ വോൺ

Cricket
  •  a day ago
No Image

വെള്ളാപ്പള്ളിക്കൊപ്പം കാറിൽ യാത്ര ചെയ്തത് തന്റെ നിലപാട്: സി.പി.ഐയെ വെള്ളാപ്പള്ളി അധിക്ഷേപിച്ചിട്ടും മൗനം പാലിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കും; പുതിയ അതോറിറ്റി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിൽ ഇടപെടാറില്ല, ആരെ ചോദ്യം ചെയ്യണമെന്ന് എസ്.ഐ.ടി തീരുമാനിക്കും'; കടകംപള്ളിയുടെ ചോദ്യം ചെയ്യലിൽ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago