നേപ്പാള്‍ ഭൂചലനം; മരണം നാല്‍പ്പത്തഞ്ചായി; ഉത്തരേന്ത്യയിലും പ്രകമ്പനം
ന്യൂഡല്‍ഹി: നേപ്പാളിനെ പിടിച്ചുകുലുക്കിയ വന്‍ഭൂകമ്പത്തില്‍ 45 പേര്‍ മരിച്ചു. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കനത്ത നാശമുണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ രാവിലെ ആറരയോടെയാണു ഭൂചലനം അനുഭവപ്പെട്ടത്. ഡല്‍ഹി, ബീഹാര്‍, ഉത്തരാഖണ്ഡിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍, ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി.
#WATCH | Kathmandu | An earthquake with a magnitude of 7.1 on the Richter Scale hit 93 km North East of Lobuche, Nepal at 06:35:16 IST today: USGS Earthquakes pic.twitter.com/MnRKkH9wuR
— ANI (@ANI) January 7, 2025
നേപ്പാളിലെ ലൊബോച്ചെയില്‍നിന്ന് 93 കി.മീറ്റര്‍ അകലെ ടിബറ്റിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന ഷിസാങ്ങിലാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."