HOME
DETAILS

ഗംഭീര്‍ കാലത്തെ അതിഗംഭീര പരാജയങ്ങള്‍; തുടരാകാനാതെ പോയ ദ്രാവിഡ യുഗം

  
Shaheer
January 07 2025 | 10:01 AM

The spectacular failures of the Gambhir era The Dravidian Age that could not continue

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ മാനങ്ങളിലേക്ക് എത്തിച്ചാണ് മുന്‍കോച്ച്  രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് എന്ന പദവിയില്‍ നിന്ന് പടിയിറങ്ങിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ആവുകയെന്നത് വിരമിച്ച് ജീവിതത്തിന്റെ സായംകാലം ചിലവഴിക്കുന്ന മിക്ക മുന്‍ ക്രിക്കറ്റ് താരങ്ങളുടെയും ആഗ്രഹമാണ്. ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഒരു പതിറ്റാണ്ടു കാലത്തിനു ശേഷം ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ അത് ദ്രാവിഡിന്റെ കോച്ചിങ് കരിയറിലെ എക്കാലത്തെയും വലിയ പൊന്‍തൂവലായി മാറി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കും ഈ വിജയത്തില്‍ കാര്യമായ പങ്കുണ്ട്. 

2023 ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ വീണുപോയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും നേര്‍ക്കുയര്‍ന്ന വിമര്‍ശന ശരങ്ങളെ ഇല്ലാതാക്കാന്‍ ദ്രാവിഡിനും സംഘത്തിനും ടി20 ക്രിക്കറ്റ് കിരീടം നേടണമായിരുന്നു. എങ്കിലും പൊതുവെ വലിയ പരാജയങ്ങളോ നിരന്തരമായ പരമ്പര തോല്‍വികളോ ഇല്ലാതെ തന്റെ അധ്യായം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറെക്കുറെ സംതൃപ്തിയോയോടെ രേഖപ്പെടുത്താന്‍ രാഹുല്‍ ദ്രാവിഡിന് കഴിഞ്ഞു.
 
രാഹുല്‍ ദ്രാവിഡിന്റെ കാലത്തും ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെ തലവനായിരുന്ന വിവിഎസ്  ലക്ഷ്മണിനെ ആയിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേയ്ക്ക്  ആദ്യം പരിഗണിച്ചിരുന്നതെന്ന വാര്‍ത്തകള്‍ വന്നത് അടുത്തിടെയായിരുന്നു. ദ്രാവിഡ് ടെസ്റ്റ് ടീമുമായി തിരക്കിലായിരുന്നു സമയത്ത് നേരത്തെ ഏകദിന ടീമിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ ദ്രാവിഡിന് പകരക്കാരനായി ലക്ഷ്മണ്‍ പോയിരുന്നു. 

രാഹുല്‍ ദ്രാവിഡിന് പിന്നാലെ വന്ന ഗൗതം ഗംഭീറിന് കീഴില്‍ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര പരാജയം രുചിച്ചപ്പോള്‍ അത് ഇനി ആവര്‍ത്തിക്കില്ലെന്നാണ് മിക്കവാറും കരുതിയത്. പക്ഷെ പിന്നീട് കാര്യങ്ങള്‍ തകിടം മറിയുന്നതാണ് കണ്ടത്. ന്യൂസിലന്റിനെതിരായ ടെസ്റ്റ് പരമ്പര അടിയറ വെച്ചതിനു പിന്നാലെ ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരെ ചരിത്ര തോല്‍വി പിണഞ്ഞിരിക്കുന്നു. പുഷ്‌കലമായ ദ്രാവിഡ കാലത്തിനു ശേഷം ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത ഘട്ടങ്ങളിലൊന്നിലൂടെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം കടന്നു പോകുമ്പോള്‍ ഏകദിന, ടി20 ക്രിക്കറ്റില്‍ ഇന്ത്യ ഇപ്പോഴും കരുത്തരാണ്. രോഹിത്തും വിരാട് കോഹ്‌ലിയും പ്രതാപ കാലത്തിന്റെ നിഴലുകളായി മാറിയപ്പോള്‍ ടീമിന് ഒന്നാകെ ജസ്പ്രീത് ബുംറയെ ചണ്ടിപോലെ പിഴിഞ്ഞെടുക്കേണ്ടി വന്നു. യഥാര്‍ത്ഥത്തില്‍ തന്ത്രങ്ങളൊന്നുമില്ലാതെ വിക്കറ്റ് വീഴ്ത്താന്‍ പതിവിലും കൂടുതല്‍ ഓവറുകള്‍ ബുമ്രയെക്കൊണ്ട് അറിയിക്കേണ്ടി വന്നു ക്യാപ്റ്റന്‍ രോഹിത്തിന്. 

നൂറു റണ്‍സിന് താഴെ ആള്‍ ഔട്ട് ആകേണ്ടി വന്നാലും ആക്രമിച്ചു കളിക്കുകയാണ് വേണ്ടതെന്ന് നേരത്തെ ഗംഭീര്‍ പറഞ്ഞിരുന്നു. ഈ ശൈലിയാണിപ്പോള്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്നത്. എന്ത് തന്നെയായാലും ദ്രാവിഡിന്റെ  പടിയിറങ്ങുമ്പോഴുള്ള അവസ്ഥയല്ല നിലവില്‍ ഇന്ത്യന്‍ ടീമിന്റേത്.    

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  4 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  4 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  4 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  4 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  4 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

Kerala
  •  4 days ago
No Image

സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ

latest
  •  4 days ago
No Image

ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ

National
  •  4 days ago
No Image

12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം

National
  •  5 days ago
No Image

AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്

auto-mobile
  •  5 days ago