HOME
DETAILS

ഒറ്റ ഗോളിൽ ചരിത്രം പിറന്നു; ലിവർപൂളിന്റെ വലകുലുക്കിയ 18കാരന്റെ പോരാട്ടവീര്യം

  
January 09, 2025 | 9:13 AM

lucas bergvall create a new record in epl

ലണ്ടൻ: ഇഎഫ്എൽ കപ്പ് സെമി ഫൈനൽ ആദ്യ ലെഗിൽ ലിവർപൂളിനെ എതിരില്ലാത്ത ഒരു ഗോളിന് ടോട്ടൻഹാം ഹോട്സ്പർ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചിരുന്നില്ല. മത്സരത്തിന്റെ 86ാം മിനിറ്റിൽ ലൂക്കാസ് ബെർഗ്വാർ ആണ് സ്പർസിന്റെ വിജയഗോൾ നേടിയത്. ഈ ഗോൾ നേടിയതിനു പിന്നാലെ ഒരു തകർപ്പൻ നേട്ടവും താരം സ്വന്തമാക്കി. 

ടോട്ടൻഹാമിനായി ഇഎഫ്എൽ കപ്പിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമായി മാറാന് ലൂക്കാസ് ബെർഗ്വാറിന് സാധിച്ചത്. തന്റെ 18ാം വയസിലാണ് താരം ഈ നേട്ടം കൈപ്പിടിയിലാക്കിയത്.വെയ്ൽസ് സൂപ്പർതാരം ഗാരത് ബെയ്ലിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരം കൂടിയാണ് ലൂക്കാസ്. 2007ൽ മിഡിൽസ്ബ്രോഗിനെതിരെയായിരുന്നു ബെയ്ൽ ഗോൾ നേടിയത്.

മത്സരത്തിൽ ലിവർപൂൾ ആയിരുന്നു സർവമേഖലയിലും മുന്നിട്ടുനിന്നിരുന്നത്. മത്സരത്തിൽ 61 ശതമാനം ബോൾ പൊസഷൻ ആണ് ലിവർപൂൾ സ്വന്തമാക്കിയത്. 14 ഷോട്ടുകളാണ് ലിവർപൂൾ ടോട്ടൻഹാമിന്റെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ഏഴ് ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്ക് എത്തിക്കാനും ലിവർപൂളിന് സാധിച്ചു. 

ഫെബ്രുവരി ഏഴിനാണ് ഇഎഫ്എൽ കപ്പിന്റെ സെമി ഫൈനലിലെ സെക്കൻഡ് ലെഗ് പോരാട്ടം നടക്കുന്നത്. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ് മത്സരം നടക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാപ്പി ന്യൂയര്‍; 2026 നെ വരവേറ്റ് ലോകം; പുതുവര്‍ഷം ആദ്യം എത്തിയത്‌ ഈ ദ്വീപില്‍

International
  •  5 days ago
No Image

ഇറാനില്‍ പ്രക്ഷോഭം വ്യാപിക്കുന്നു; അരക്ഷിതാവസ്ഥ സൃഷ്ടിച്ചാല്‍ നിര്‍ണായക പ്രതികരണമെന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ 

International
  •  5 days ago
No Image

എസ്.ഐ.ടിയില്‍ സി.പി.എം ബന്ധമുള്ള രണ്ട് സി.ഐമാര്‍; അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമെന്ന് വി.ഡി സതീശന്‍

Kerala
  •  5 days ago
No Image

സി.പി.ഐ ചതിയന്‍ ചന്തുവെന്ന് വെള്ളാപ്പള്ളി;  പറയുന്നവര്‍ക്കാണ് ആ തൊപ്പി ചേരുകയെന്ന് ബിനോയ് വിശ്വം

Kerala
  •  5 days ago
No Image

'മൂന്നാം കക്ഷി ഇല്ല' ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ഇടപെട്ടെന്ന് ചൈനയുടെ അവകാശവാദവും തള്ളി ഇന്ത്യ 

International
  •  5 days ago
No Image

ബസുകള്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ തരാം; പകരം 150 ബസുകള്‍ കൊണ്ടുവരും; കണക്ക് നിരത്ത് ഗതാഗതമന്ത്രിയുടെ മറുപടി

Kerala
  •  5 days ago
No Image

അവസാന കത്തുമയച്ച് 'പെട്ടി' പൂട്ടി ഡെന്‍മാര്‍ക്ക്; തപാല്‍ സംവിധാനം അവസാനിപ്പിക്കുന്ന ആദ്യരാജ്യം

International
  •  5 days ago
No Image

മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണം തേടി; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി വെള്ളാപ്പള്ളി, മൈക്ക് തള്ളിമാറ്റി

Kerala
  •  5 days ago
No Image

കാസർകോട് വൻ എംഡിഎംഎ വേട്ട; ഒരു സ്ത്രീയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

ശബരിമല യുവതീപ്രവേശനം: എം സ്വരാജ് നടത്തിയ വിവാദ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി

Kerala
  •  5 days ago