
പ്രസവിക്കൂ പണം നേടൂ ...റഷ്യയിൽ 25 വയസിന് താഴെയുള്ള വിദ്യാർഥിനികൾക്ക് പ്രസവിച്ചാൽ 81,000 രൂപ

മോസ്‌കോ: സാധാരണ പ്രസവിച്ചാൽ നമുക്ക് ചിലവ് കൂടുതലാണ്. പ്രസവിക്കുന്നതിന് ലക്ഷം രൂപ ഇങ്ങോട്ട് കിട്ടിയാലോ. എന്നാൽ റഷ്യയിലാണ് സംഭവം. പ്രസവിക്കുന്നതിന് ഒരു ലക്ഷം രൂപയോളമാണ്നൽകുക. ചില വ്യവസ്ഥകളും ഉണ്ട് കേട്ടോ.
25 വയസിന് താഴെയുള്ള വിദ്യാർഥിനികൾക്കായി റഷ്യൻ റിപ്പബ്ലിക്കായ കരേലിയയാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ആരോഗ്യമുള്ള കുഞ്ഞിന് ജന്മംനൽകുന്ന വിദ്യാർഥിനികൾക്ക് ഒരു ലക്ഷം റൂബിൾ (ഏകദേശം 81,000 രൂപ) നൽകുന്നതാണ് പദ്ധതിയെന്ന് മോസ്‌കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യയിൽ ജനനനിരക്ക് ഉയർത്തുന്നതിനുള്ള നടപടികൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി .
ഈവർഷം ജനുവരി ഒന്നുമുതൽ പുതിയ നയം പ്രാബല്യത്തിൽവന്നു. പ്രസവിക്കുന്ന സ്ത്രീ 25 വയസിന് താഴെയുള്ളവളായിരിക്കണം. ഒരു പ്രാദേശിക സർവകലാശാലയിലോ, കോളജിലോ മുഴുവൻസമയ വിദ്യാർഥിയും കരേലിയയിലെ താമസക്കാരിയുമായിരിക്കണം എന്നിങ്ങനെയാണ് നിബന്ധനകൾ. പ്രസവിക്കുന്നത് ചാപിള്ളയാണെങ്കിൽ ഈ സഹായധനം കിട്ടില്ല.
ഉക്രൈനുമായുള്ള യുദ്ധത്തിന് പിന്നാലെ വിദേശത്തേക്കുള്ള പൗരന്മാരുടെ പലായനവും രൂക്ഷമായ ജനസംഖ്യാപരമായ പ്രതിസന്ധിയും രാജ്യം അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് റഷ്യ പ്രസവപ്രോത്സാഹന നയം കൊണ്ടുവരുന്നത്.
റഷ്യയിലെ ജനനനിരക്ക് നിലവിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. റഷ്യയിലെ മറ്റു റിപ്പബ്ലിക്കുകളും ജനനിരക്ക് വർധിപ്പിക്കുന്നതിന് വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള സമാന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
ഇതുകൂടാതെ പുടിൻ സർക്കാർ പ്രസവസംബന്ധമായ ആനുകൂല്യങ്ങളും ഉയർത്തിയിട്ടുണ്ട്. ആദ്യമായി അമ്മയാകുന്നവർക്ക് 6,77,000 റൂബിൾ (5,69,627 രൂപ) നൽകും. കഴിഞ്ഞ വർഷം ഇത് 6,30,400 (5,30,418 രൂപ) റൂബിളായിരുന്നു. രണ്ടാമത്തെ കുഞ്ഞിന് 8,94,000 റൂബിളും ലഭിക്കും.
In an effort to boost birth rates, Karelia, a Russian republic, is offering 1 Lakh Rubles (around 81,000 INR) to students under 25 who give birth to healthy babies. This initiative aims to address declining birth rates in Russia and incentivize young women to have children. The plan is part of broader efforts by the Russian government to address demographic challenges, according to Moscow Times.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
Kerala
• 6 days ago
ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ
National
• 6 days ago
ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി
National
• 6 days ago
ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ
Cricket
• 6 days ago
ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ?
International
• 6 days ago
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്
crime
• 6 days ago
ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ
Cricket
• 6 days ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ
International
• 6 days ago
നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല
Kerala
• 6 days ago
നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു
Kerala
• 6 days ago
അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ് എന്നെ മികച്ച താരമാക്കി മാറ്റിയത്: വിനീഷ്യസ് ജൂനിയർ
Football
• 6 days ago
കുടുംബങ്ങൾക്കും, വിനോദസഞ്ചാരികൾക്കുമെല്ലാം കൂടുതൽ സൗകര്യപ്രദം; പുതിയ ഇ-വിസ പ്ലാറ്റ്ഫോം അവതരിപ്പിച്ച് കുവൈത്ത്
Kuwait
• 6 days ago
മയക്കുമരുന്ന് ഉപയോഗം: 18 വയസ്സിന് താഴെയുള്ളവർ ഉൾപ്പെട്ട കേസുകളിൽ ഏറ്റവും കൂടുതൽ എറണാകുളം നഗരത്തിൽ; ഹൈക്കോടതി
Kerala
• 6 days ago
പെരിന്തൽമണ്ണയിൽ നിർമാണത്തിലിരുന്ന കമ്യൂണിറ്റി സെന്റർ തകർന്ന് വീണു; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു
Cricket
• 6 days ago
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 7 days ago
വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ
Kerala
• 7 days ago
ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി; ഇന്ത്യക്കെതിരെ വീശിയടിച്ച് ഇംഗ്ലണ്ടിന്റെ ഇരട്ട കൊടുങ്കാറ്റ്
Cricket
• 7 days ago
മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അംഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി
Kerala
• 7 days ago
സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു
Kerala
• 6 days ago
തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ
Saudi-arabia
• 7 days ago
സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം
National
• 7 days ago