
നിമിഷപ്രിയക്ക് വേണ്ടി ഇറാന്റെ നിര്‍ണായക ഇടപെടല്‍; ഹൂതികളുമായി ബന്ധപ്പെട്ടു; ഇനിയുള്ള പ്രതീക്ഷ ഇറാന്റെ നീക്കത്തില്‍

ന്യൂഡല്‍ഹി: യമന്‍ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത മങ്ങിയിരിക്കെ പ്രതീക്ഷ നല്കി ഇറാന്റെ നിര്‍ണായക ഇടപെടല്‍. കൊല്ലപ്പെട്ട യമന്‍ പൗരന് തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായി ഇറാന് പ്രതിനിധികള്‍ ബന്ധപ്പെട്ടതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. കുടുംബത്തിനു ബ്ലഡ് മണി നല്കി മാപ്പ് തേടാനുള്ള വഴികള്‍ ആണ് നടത്തുന്നത്. ഇതിന്റെ പ്രഥമികനീക്കമാണ് ഇറാനില്‍നിന്നുണ്ടായത്.
തലാലിന്റെ കുടുംബവുമായുള്ള ചര്‍ച്ചയ്ക്ക് ഇടനിലക്കാരാകാമെന്ന് ഇറാന് നേരത്തെ ഇന്ത്യയോട് അറിയിച്ചിരുന്നു. എന്നാല്‍ കുടുംബത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് കേസില്‍ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
ഹൂതി മേഖലയില്‍പ്പെട്ട പ്രദേശത്താണ് സംഭവം നടന്നത്. അതിനാല്‍ ഹൂതികളുടെ സ്വയംഭരണസംവിധാനമാണ് വധശിക്ഷ വിധിച്ചത്. ഇക്കാരണത്താല്‍ നയതന്ത്രമേഖലയില്‍ ഇടപെടുന്നതിന് ഇന്ത്യക്ക് തടസ്സമുണ്ട്. വിഷയത്തില്‍ യമന്‍ സര്‍ക്കാരിനും ഇടപെടുന്നതിന് പരിധിയുണ്ട്. ഈ സാഹചര്യത്തിലാണ് വധശിക്ഷയ്ക്ക് യമന്‍ പ്രസിഡന്റ് ഡോ. റഷാദ് അല്‍ അലീമി അംഗീകാരം നല്‍കിയിട്ടില്ലെന്ന വിശദീകരണം യമന്‍ എംബസി നേരത്തെ ഇറക്കിയത്. നിമിഷപ്രിയയുടെ കേസ് നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണെന്നും കേസ് കൈകാര്യംചെയ്തതും ഹൂതികളാണെന്നുമാണ് ഡല്‍ഹിയിലെ യമന്‍ എംബസി നല്കിയ വിശദീകരണം. എംബസിയുടെ വിശദീകരണത്തോടെ നിമിഷ പ്രിയാ കേസില്‍ ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്രതലത്തിലെ ആശയവിനിമയം ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്തുനിന്ന് നീക്കം നടന്നത്.
നേരത്തെ വിഷയത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇറാന്റെ നിലപാട് മാത്രമാണ് ഇനിയുള്ള പ്രതീക്ഷ. ഹൂതികളുമായി മികച്ച ബന്ധത്തിലുള്ള ഇറാന് വിഷയത്തില്‍ ഗൗരവത്തില്‍ ഇടപെട്ടാല്‍ കേസില്‍ അനുകൂല നീക്കങ്ങള്‍ ഉണ്ടാകും. ഇറാന്റെ പ്രോക്സി ഗ്രൂപ്പായാണ് ഹൂതികള്‍ അറിയപ്പെടുന്നത്. ഹൂതി നേതൃത്വവുമായി ഇറാന് മികച്ച ബന്ധവും ഉണ്ട്.
നിമിഷപ്രിയയുടെ മോചനത്തില്‍ ഇറാന് എല്ലാ സഹായവും വാഗ്ദാനംചെയ്തിട്ടുണ്ട്. മാനുഷിക പരിഗണന എന്ന നിലയില്‍ വിഷയത്തില്‍ ഇടപെടല്‍ നടത്താന്‍ തയാറാണെന്നാണ് മുതിര്‍ന്ന ഇറാന് നയതന്തജ്ഞന്‍ അറിയിച്ചത്. സാധ്യമായതെല്ലാം ചെയ്യുമെന്നാണ് ഇറാന്റെ വാഗ്ദാനം.
കഴിഞ്ഞയാഴ്ച ഇറാന് വിദേശകാര്യ സഹമന്ത്രി ഡോ. തഖ്ത് റാവഞ്ചിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ, ഇറാന് എംബസിയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള അനൗദ്യോഗിക സംഭാഷണത്തിനിടെയാണ് നയതന്തജ്ഞന്‍ സഹായം വാഗ്ദാനംചെയ്തത്. നയതന്ത്ര ചാനലിലൂടെയുള്ള ഇടപെടല്‍, കൊല്ലപ്പെട്ട യമനിപൗരന്റെ കുടുംബവുമായുള്ള മധ്യസ്ഥചര്‍ച്ച എന്നിങ്ങനെയുള്ള സാധ്യതകളാകും വിഷയത്തില്‍ ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.
ജനാധിപത്യപ്രക്ഷോഭത്തിനൊടുവില്‍ 2012ല്‍ ഏകാധിപതിയായിരുന്ന അലി അബ്ദുല്ല സാലിഹിന്റെ പതനശേഷം ഇതുവരെ സുസ്ഥിരഭരണവും സുരക്ഷയും ഉറപ്പായിട്ടില്ലാത്ത രാജ്യമായ യമനിലെ നല്ലൊരുപ്രദേശവും ഇറാന് പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലാണ്.
Iran made crucial intervention for Nimisha Priya
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തെരുവുനായകള്‍ക്ക് ചിക്കനും ചോറും നല്കാന് ബംഗളൂരു കോര്പറേഷന്; പ്രശംസിച്ചും വിമര്‍ശിച്ചും സോഷ്യൽ മീഡിയ
National
• 3 days ago
കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ
Kerala
• 3 days ago
അന്തിമ വിജ്ഞാപനമായി; സംസ്ഥാനത്ത് 187 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ വര്‍ധിച്ചു
Kerala
• 3 days ago
ചേറ്റൂരിനായി പിടിവലി; ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും
Kerala
• 3 days ago
ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു
Kerala
• 3 days ago
നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്
Kerala
• 3 days ago
സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം
Kerala
• 3 days ago
സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്വഴക്കം ഇങ്ങനെ
latest
• 3 days ago
കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്
Kerala
• 3 days ago
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി
Kerala
• 3 days ago
ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു
National
• 3 days ago
കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം
Kerala
• 3 days ago
ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Kerala
• 3 days ago
ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം
Kerala
• 3 days ago
മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ
Kerala
• 3 days ago
ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം
National
• 3 days ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്
Kerala
• 3 days ago
കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ
Kerala
• 3 days ago
ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം
International
• 3 days ago
ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു
Kerala
• 3 days ago
ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം
National
• 3 days ago