HOME
DETAILS

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രാഹുലിനു വിശ്രമം നല്‍കാന്‍ ബിസിസിഐ; സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറായേക്കും; റിപ്പോര്‍ട്ടുകള്‍

  
January 10 2025 | 14:01 PM

BCCI to rest Rahul for series against England Sanju Samson could be the main wicket-keeper Reports

മുംബൈ: ആസ്‌ത്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ തോല്‍വിക്കു പിന്നാലെ ബിസിസിഐയോട് ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളില്‍ തന്നെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെഎല്‍ രാഹുല്‍. 

ഈ മാസം ജനുവരി 22നാണ് ട്വന്റി20 ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരം. ഈ പരമ്പരകളില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്ന് രാഹുല്‍ അജിത് അഗാര്‍ക്കര്‍ ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റിയെ അറിയിച്ചതായാണു റിപ്പോര്‍ട്ടുകള്‍. രാഹുലിന് വിശ്രമം അനുവദിക്കുകയാണെങ്കില്‍ ട്വന്റി20 പരമ്പരയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് ഏകദിന ടീമിലേക്കും വിളി വന്നേക്കും.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണും റിഷഭ് പന്തും വിക്കറ്റ് കീപ്പര്‍മാരാകാനാണു സാധ്യത. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ടീമിനെ തന്നെ ചാംപ്യന്‍സ് ട്രോഫിയിക്കും അയക്കാനാണു ബിസിസിഐ പദ്ധതിയിടുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ വിശ്രമം ആവശ്യപ്പെട്ടെങ്കിലും ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ തയാറാണെന്നും രാഹുല്‍ സെലക്ടര്‍മാരെ വിവരമറിയിച്ചിട്ടുണ്ട്. 

ബോര്‍ഡര്‍  ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ കൈവിട്ട പരമ്പരയില്‍ 10 ഇന്നിങ്‌സുകളിലായി 276 റണ്‍സെടുക്കാനേ രാഹുലിനു കഴിഞ്ഞുള്ളൂ. ട്വന്റി20യില്‍ മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജുവിനെ കണ്ടില്ലെന്ന് നടിക്കാന്‍ ഇത്തവണ സെലക്ടര്‍മാര്‍ക്ക്  കഴിയില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദി യു.എസില്‍, ട്രംപുമായി കൂടിക്കാഴ്ചക്കൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനവും ലിസ്റ്റിലെന്ന് സൂചന; നാടുകടത്തലില്‍ ഇനിയെന്തെന്ന് ഉറ്റുനോക്കി ഇന്ത്യന്‍ വംശജര്‍ 

International
  •  5 days ago
No Image

ഇലോൺ മസ്‌കിന്റെ ബോറിങ്ങ് കമ്പനിയുമായി സഹകരണം; 'ദുബൈ ലൂപ്പ്' പദ്ധതി പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ബഹളം; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Kerala
  •  5 days ago
No Image

വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ

National
  •  5 days ago
No Image

അബ്ശിർ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

വീണ്ടും അർജന്റീന-ബ്രസീൽ പോരാട്ടം; ആവേശത്തിൽ ഫുട്ബോൾ ലോകം

Football
  •  5 days ago
No Image

ധോണിയേയും കോഹ്‍ലിയെയും ഒരുമിച്ച് മറികടന്നു; ക്യാപ്റ്റൻസിയിൽ ഒന്നാമനായി ഹിറ്റ്മാൻ

Cricket
  •  5 days ago
No Image

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ മാതാവിനെ പൊലിസുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്തു

Kerala
  •  5 days ago
No Image

 ഇന്നലെ ബുക്കു ചെയ്തവർക്കും വാങ്ങിയവർക്കും ആശ്വാസം; സ്വർണവില ഇന്ന് വീണ്ടും കൂടി 

Business
  •  5 days ago
No Image

എതിരാളികളുടെ തട്ടകത്തിലും റെക്കോർഡ് വേട്ട; ചരിത്രത്തിൽ വീണ്ടും ഒന്നാമനായി സലാഹ്

Football
  •  5 days ago